ഇന്ന് മാധ്യമങ്ങളെ കാണരുതെന്ന് പോലീസിന്റെ നിര്‍ദേശം.. നാളെ കാണുമെന്ന് നടി... ദുരൂഹതകള്‍ തുടരുന്നു!
കൊച്ചി: കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടി മാധ്യമങ്ങളെ കാണുന്നതില്‍ നിന്നും പിന്മാറി. നേരത്തെ രാവിലെ പത്ത് മണിയോടെ നടി മാധ്യമങ്ങളെ കാണും എന്നായിരുന്നു റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നത്. പുതിയ ചിത്രത്തിന്റെ ലൊക്കേഷനില്‍ വെച്ചാകും നടി മാധ്യമങ്ങളെ കാണുക എന്നായിരുന്നു വിവരം. എന്നാല്‍ നടി മാധ്യമങ്ങളെ കാണുന്നില്ല എന്ന് പിന്നീട് അറിയിക്കുകയായിരുന്നു.

പോലീസിന്റെ നിര്‍ദേശം
പോലീസ് നല്‍കിയ നിര്‍ദേശം അനുസരിച്ചാണ് മാധ്യമങ്ങളെ കാണുന്നതില്‍ നിന്നും നടി വിട്ടുനില്‍ക്കുന്നത് എന്നാണ് അറിയുന്നത്. നടി ഷൂട്ടിങ് സെറ്റില്‍ വെച്ച് പത്രസമ്മേളനം നടത്തും എന്നാണ് നേരത്തെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നത്. രാവിലെ പത്ത് മണിയോടെ ഇതുണ്ടാകും എന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നു.

കാരണം തിരിച്ചറിയല്‍ പരേഡ്
നടിയെ ആക്രമിച്ച കേസില്‍ ഇന്ന് തിരിച്ചറിയല്‍ പരേഡ് നടക്കാന്‍ ഇരിക്കുകയാണ്. കാക്കനാട് ജയിലില്‍ വെച്ചായിരിക്കും തിരിച്ചറിയല്‍ പരേഡ് നടക്കുക. തിരിച്ചറിയല്‍ പരേഡ് നടക്കുന്നത് വരെ മാധ്യമങ്ങളെ കാണരുത് എന്നാണ് പോലീസ് നടിയോട് ആവശ്യപ്പെട്ടിരിക്കുന്നത് എന്നാണ് ഇപ്പോള്‍ കിട്ടുന്ന വിവരം.

നാളെ മാധ്യമങ്ങളെ കാണും
അതേസമയം താന്‍ നാളെ മാധ്യമങ്ങളെ കാണുമെന്ന് നടി അറിയിച്ചിട്ടുണ്ട്. കാച്ചിയില്‍ പുതിയ ചിത്രത്തിന്റെ ഡബ്ബിങ് ആവശ്യങ്ങള്‍ക്ക് എത്തിയ നടി തട്ടിക്കൊണ്ടുപോയി ആക്രമിക്കപ്പെടുകയായിരുന്നു. എന്താണ് സത്യത്തില്‍ സംഭവിച്ചതെന്ന് നടി മാധ്യമങ്ങളെ കാണുന്നതോടെ വ്യക്തമാകും എന്ന പ്രതീക്ഷയിലാണ് ആളുകള്‍.

ക്വട്ടേഷന്‍ ഇല്ലെന്ന് പോലീസ്
കവട്ടേഷന്‍ സാധ്യതകള്‍ പോലീസ് തള്ളി. നടിയെ ആക്രമിക്കാനായി പള്‍സര്‍ സുനിക്ക് ആരെങ്കിലും ക്വട്ടേഷന്‍ നല്‍കിയതായി തെളിവുകളില്ലെന്നാണ് പോലീസ് പറയുന്നത്. ഫോണ്‍ രേഖകള്‍ പരിശോധിച്ച ശേഷമാണ് പോലീസ് ഇങ്ങനെ ഒരു നിഗമനത്തില്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്.

മറ്റൊരു നടിക്ക് കെണിയൊരുക്കി
പള്‍സര്‍ സുനിയും സംഘവും സമാനമായ രീതിയില്‍ മറ്റൊരു നടിക്ക് വേണ്ടിയും കെണിയൈാരുക്കി എന്ന് റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ നടി മറ്റൊരു വാഹനത്തില്‍ പോയത് കൊണ്ട് ഈ ശ്രമം നടന്നില്ല. റിമ കല്ലിങ്ങലാണ് ഈ നടിയെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

ദുരൂഹതകള്‍ ബാക്കി
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് നൂറ് കണക്കിന് കഥകളാണ് പ്രചരിക്കുന്നത്. പോലീസ് പ്രതികളെ പിടികൂടിയതിന് ശേഷവും എന്താണ് നടന്നത് എന്നത് വ്യക്തമല്ല. നടി ലഹരിയിലായിരുന്നു എന്നും, നടിയെ ഉപദ്രവിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി എന്നുമെല്ലാം അഭ്യൂഹങ്ങളുണ്ട്. നടി മാധ്യമങ്ങളെ കണ്ടിരുന്നെങ്കില്‍ ഇതുമായി ബന്ധപ്പെട്ട എല്ലാ ദുരൂഹതകളും അവസാനിക്കുമായിരുന്നു.

നടി ഷൂട്ടിങിന്
പൃഥ്വിരാജ് നായകനായി അഭിനയിക്കുന്ന ആദം എന്ന ചിത്രത്തിലാണ് നടി ഇപ്പോള്‍ അഭിനയിക്കുന്നത്. നവാഗതനായ ജിനു എബ്രഹാമാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നടിക്കെതിരെ ആക്രമണമുണ്ടായ പശ്ചാത്തലത്തില്‍ ഷൂട്ടിങ് വൈകുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു എങ്കിലും ഷൂട്ടിങ്ങിനെത്താനാണ് നടി തീരുമാനിച്ചത്.

ആദ്യം മടിച്ചു, പിന്നെ സമ്മതിച്ചു
ആദമിന്റെ ആദ്യത്തെ ഷെഡ്യൂളില്‍ ജോയിന്‍ ചെയ്യാന്‍ നടിക്ക് തുടക്കത്തില്‍ വിമുഖത ഉണ്ടായിരുന്നു എന്ന് ജിനു എബ്രഹാം പറഞ്ഞു. എന്നാല്‍ ധൈര്യത്തോടെ സിനിമ ചെയ്താല്‍ ലക്ഷക്കണക്കിന് ആളുകള്‍ക്ക് അതൊരു പ്രചോദനമാകുമെന്ന തോന്നലിന് പുറത്ത് ഭാവന ഷൂട്ടിങിനെത്താന്‍ സമ്മതിക്കുകയായിരുന്നു.

പൃഥ്വിരാജ് നായകന്‍
നടിക്കെതിരെ ആക്രമണമുണ്ടായപ്പോള്‍ ആദ്യം തന്നെ പരസ്യമായി പിന്തുണ അറിയിച്ച താരങ്ങളില്‍ ഒരാളാണ് പൃഥ്വിരാജ്. പൃഥ്വിരാജ് തന്നെയാണ് ആദത്തില്‍ നായകനും. ആദം ജോണ്‍ പോത്തനെന്ന പാലാക്കാരനായ പ്ലാന്ററുടെ വേഷത്തിലാണ് പൃഥ്വിരാജ് അഭിനയിക്കുന്നത്. ക്ലീന്‍ റൊമാന്റിക് എന്റര്‍ടെയ്‌നറാണ് ചിത്രമെന്ന് സംവിധായകന്‍ പറയുന്നു.

പൃഥ്വിരാജിന്റെ പിന്തുണ
നടിയുടെ അടുത്ത സഹൃത്തും നടനുമായ പൃഥ്വിരാജ് ഫേസ്ബുക്കിലൂടെയാണ് പരസ്യ പ്രതികരണം നടത്തിയത്. ഞാന്‍ തലകുനിയ്ക്കുന്നു. ഭാവനയ്ക്ക് എതിരെയുണ്ടായ അപമാനത്തിന് ഉത്തരവാദികളായ സമൂഹത്തിലെ ഒരു പുരുഷനെന്ന നിലയില്‍ താന്‍ തല കുനിക്കുന്നു. സംഭവത്തില്‍ അന്വേഷണം കാര്യക്ഷമമായി നടക്കണം. ക്രൂരത കാട്ടിയവരെ എത്രയും പെട്ടെന്ന് നിയമത്തിന് മുന്നില്‍ കൊണ്ടുവരണം - പൃഥ്വിരാജ് എഴുതി.












Click it and Unblock the Notifications