ഉഴുന്നുവടയുടെ പുളിപ്പ് സഹിക്കാന്‍ കഴിയാത്ത 'കൊലപാതകി' കീഴടങ്ങി!കൊച്ചിയില്‍ ഹോട്ടലുടമയെ കൊന്നത്...

  • By: Afeef
Subscribe to Oneindia Malayalam

കൊച്ചി: പട്ടാപ്പകല്‍ നഗരമധ്യത്തില്‍ ഹോട്ടലുടമയെ കുത്തിക്കൊന്ന കേസിലെ പ്രതി കീഴടങ്ങി. കടവന്ത്രയില്‍ താമസിക്കുന്ന തമിഴ്‌നാട് സ്വദേശി രതീഷാണ് കട്ടപ്പന പോലീസ് സ്‌റ്റേഷനില്‍ കീഴടങ്ങിയത്. മെയ് 17 ബുധനാഴ്ച വൈകീട്ടാണ് ജനത റോഡിലെ ഹോട്ടലുടമയായ ആല്‍ബിന്‍ എന്ന ജോണ്‍സണെ രതീഷ് കുത്തിക്കൊന്നത്.

Read More: മുന്നറിയിപ്പ് നല്‍കിയിട്ടും പിണറായി കേട്ടില്ല?കൃത്യം അഞ്ച് വര്‍ഷം!ബാലകൃ്ഷണപിള്ള കുഴിതോണ്ടും?

Read More: മറ്റൊരാളുടെ ഭര്‍ത്താവിനെ തട്ടിയെടുത്ത രേഖ രതീഷ്, എന്നിട്ട് രേഖ എന്ത് നേടി.. വീഡിയോ വൈറലാകുന്നു

Read More: സിപിഎമ്മിന്റെ അന്ത്യം അടുത്തു..!! പിണറായി വിജയനെ വെല്ലുവിളിച്ച് ഏഷ്യാനെറ്റ് ന്യൂസ് ഉടമ..!!

ജനത റോഡില്‍ പോളക്കുളം ബാറിന് സമീപത്തുള്ള ആല്‍ബിന്റെ ഹോട്ടലില്‍ വെച്ചുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ബുധനാഴ്ച്ച വൈകീട്ട് മൂന്ന് മണിയോടെ ഹോട്ടലിലെത്തിയ രതീഷ് ഊണ് തീര്‍ന്നതിനെ തുടര്‍ന്ന് ഉഴുന്നുവട വാങ്ങിക്കഴിച്ചു. പിന്നീട്, ഉഴുന്നുവടയില്‍ പുളിപ്പ് കൂടിയെന്ന് പറഞ്ഞ് രതീഷ് ആല്‍ബിനുമായി വഴക്കിടുകയും ചെയ്തിരുന്നു.

murder

ഇതിനുശേഷം പുറത്തുപോയ രതീഷ്, ആല്‍ബിന്‍ ഹോട്ടലില്‍ നിന്നും പുറത്തിറങ്ങിയ സമയത്ത് കുത്തി വീഴ്ത്തുകയായിരുന്നു. കുത്തേറ്റ് നിലത്ത് വീണ ആല്‍ബിനെ സമീപത്തുണ്ടായിരുന്നവര്‍ കൊച്ചി മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തിന് ശേഷം കൊച്ചിയില്‍ നിന്നും കടന്നുകളഞ്ഞ രതീഷ് വ്യാഴാഴ്ച രാവിലെയാണ് കട്ടപ്പന പോലീസ് സ്‌റ്റേഷനില്‍ കീഴടങ്ങിയത്.

English summary
kochi hotel owner murder; accused surrendered in police station.
Please Wait while comments are loading...