കൊച്ചി മെട്രോയാണ് എല്ലാത്തിനും കാരണം! കൊച്ചി മെട്രോയ്ക്കെതിരെ ആഞ്ഞടിച്ച് മേയർ സൗമിനി ജെയിൻ...

  • By: Afeef
Subscribe to Oneindia Malayalam

കൊച്ചി: കനത്ത മഴയെ തുടർന്ന് നഗരത്തിൽ രൂപപ്പെട്ട വെള്ളക്കെട്ടിന് കാരണം കൊച്ചി മെട്രോയെന്ന് മേയർ സൗമിനി ജെയിൻ. കൊച്ചി മെട്രോ അധികൃതരുടെ അലംഭാവവും, മെട്രോ നിർമ്മാണ പ്രവർത്തനങ്ങളുമാണ് നഗരത്തിലെ വെള്ളക്കെട്ട് രൂക്ഷമാക്കിയതെന്നാണ് മേയറുടെ വിശദീകരണം.

ബിജെപിക്ക് രണ്ടാമത്തെ സീറ്റ്?കെ സുരേന്ദ്രനെ വിജയിയായി പ്രഖ്യാപിക്കും?യുഡിഎഫ് വിജയം കള്ളവോട്ടിൽ?

മിഷേൽ ആത്മഹത്യ ചെയ്തത് തന്നെ! കാരണം?അന്വേഷണം അവസാനിപ്പിക്കുന്നു,ആ ഫോണിൽ നിന്നും മായ്ച്ചുകളഞ്ഞത്...

മെട്രോ നിർമ്മാണം നടക്കുന്ന ഭാഗങ്ങളിലെ കാനകളുടെ നവീകരണം സമയബന്ധിതമായി പൂർത്തിയാക്കണമെന്ന നിർദേശം കെഎംആർഎല്ലും, ഡിഎംആർസിയും പാലിച്ചില്ലെന്നാണ് മേയർ കുറ്റപ്പെടുത്തിയത്. ഇതിന് പുറമേ റെയിൽവേയുടെയും പൊതുമരാമത്ത് വകുപ്പിന്റെയും അനാസ്ഥയും പ്രശ്നങ്ങൾ രൂക്ഷമാക്കിയെന്നും മേയർ പറഞ്ഞു.

kochimetro

കഴിഞ്ഞ ദിവസം പെയ്ത മഴയിൽ കൊച്ചിയിലെ റോഡുകളെല്ലാം വെള്ളത്തിൽ മുങ്ങിയിരുന്നു. കൂടാതെ താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിലും വെള്ളം കയറി. ഉദയക്കോളനിയടക്കം നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളിലെ കുടുംബങ്ങളെ ആവശ്യമെങ്കിൽ മാറ്റിപ്പാർപ്പിക്കുമെന്നും മേയർ അറിയിച്ചു.

കരിപ്പൂരിന് ഇരുട്ടടി സമ്മാനിച്ച് ഖത്തർ പ്രതിസന്ധി!നഷ്ടം വർദ്ധിക്കുമെന്ന്,സൗദി യാത്രക്കാരും ആശങ്കയിൽ

എല്ലാ വകുപ്പുകളും ഒരുപോലെ സഹകരിച്ചില്ലെങ്കിൽ കാര്യങ്ങൾ കൂടുതൽ ഗുരുതരമാകുമെന്നാണ് കോർപ്പറേഷനിൽ ചേർന്ന യോഗത്തിലുയർന്ന അഭിപ്രായം. കാനകളുടെ നവീകരണത്തിന് കൂടുതൽ തൊഴിലാളികളെ ഏർപ്പെടുത്തി താത്ക്കാലികമായെങ്കിലും വെള്ളക്കെട്ട് പ്രശ്നം പരിഹരിക്കാനാണ് കോർപ്പറേഷൻ ശ്രമിക്കുന്നത്.

English summary
kochi mayor soumini jain against kochi metro.
Please Wait while comments are loading...