മെട്രോയെ കുറിച്ച് കേട്ടതൊന്നുമല്ല, മെട്രോ തടഞ്ഞ് സമരത്തിനിറങ്ങുന്നവര്‍ സൂക്ഷിക്കുക!!

  • Posted By:
Subscribe to Oneindia Malayalam

കൊച്ചി: കൊച്ചി മെട്രോ ലിമിറ്റഡ് മെട്രോയുടെ നിയമലംഘനങ്ങളെ കുറിച്ച് വിശദമായ പട്ടിക തയ്യാറാക്കി. പിഴയും ശിക്ഷയും ഉള്‍പ്പെടുത്തിയാണ് തയ്യാറാക്കിയിരിക്കുന്നത്. ട്രെയിനോ മെട്രോ ഉദ്യോഗസ്ഥന്റെ ജോലിയോ തടസപ്പെടുത്തിയാല്‍ പിഴയ്‌ക്കൊപ്പം നാലു വര്‍ഷം തടവാണ് നിശ്ചയിച്ചിരിക്കുന്നത്. 

ബാഗിലുള്ളത് അപകടകരമായ വസ്തുക്കളോ

ബാഗിലുള്ളത് അപകടകരമായ വസ്തുക്കളോ

അപകടകരമായ വസ്തുക്കള്‍ ബാഗില്‍ കരുതി മെട്രോയില്‍ യാത്ര ചെയ്യുന്നത് കുറ്റകരമാണ്. നാലു വര്‍ഷം തടവാണ് ലഭിക്കുന്നത്. ഇതുക്കൊണ്ട് ട്രെയിനോ മറ്റ് വസ്തുക്കള്‍ക്കോ നഷ്ടം സംഭവിച്ചാല്‍ യാത്രക്കാരില്‍ നിന്ന് പിഴ ഈടാക്കും.

മോശമായ ഭാഷ ഉപയോഗിക്കരുത്

മോശമായ ഭാഷ ഉപയോഗിക്കരുത്

മോശമായ ഭാഷ ഉപയോഗിച്ച് സംസാരിക്കുക, ട്രെയിനിലും പരിസരത്തും തുപ്പുക, മദ്യപിച്ചുള്ള യാത്ര, ഭക്ഷണ കഴിക്കല്‍ തുടങ്ങിയ പെരുമാറ്റങ്ങളുണ്ടായാല്‍ 500 രൂപ പിഴ ഈടാക്കുകെയും ട്രെയിനില്‍ നിന്ന് പുറത്താക്കുകെയും ചെയ്യും.

ട്രെയിനും പരിസരവും

ട്രെയിനും പരിസരവും

ട്രെയിനിലോ, സ്‌റ്റേഷന്‍ പരിസരത്തോ പോസ്റ്റര്‍ ഒട്ടിക്കലോ അല്ലെങ്കില്‍ പ്രതിഷേധ പ്രകടനങ്ങളോ ഉണ്ടായാല്‍ 1000 രൂപ പിഴയും ട്രെയിനില്‍ നിന്ന് പുറത്താക്കുകെയും ആറു മാസം വരെ തടവും നല്‍കും.

ട്രെയിന്‍ തടഞ്ഞാല്‍

ട്രെയിന്‍ തടഞ്ഞാല്‍

ഏതെങ്കിലും മാര്‍ഗത്തിലൂടെ ട്രെയിന്‍ തടയല്‍, എമര്‍ജന്‍സി സ്വിച്ചിന്റെ ദുരുപയോഗം, സിഗ്നലിങ് സംവിധാനം തടസപ്പെടുത്തുക, മെട്രോ ഉദ്യോഗസ്ഥന്റെ ജോലി തടസപ്പെടുത്തല്‍ എന്നിവയ്ക്ക് 5000 രൂപയും നാലു വര്‍ഷം തടവും.

English summary
Kochi metro fine.
Please Wait while comments are loading...