Get Updates
Get notified of breaking news, exclusive insights, and must-see stories!

ആറാം വാർഷിക ദിനത്തിൽ യാത്രക്കാർക്ക് വൻ ഓഫറുമായി കൊച്ചി മെട്രോ; ടിക്കറ്റ് നിരക്കിൽ വൻ ഇളവ്

കൊച്ചി: ആറാം വാർഷിക ദിനത്തിൽ യാത്രക്കാർക്കായി ഒരു കിടിലൻ ഓഫറുമായി എത്തിയിരിക്കുകയാണ് കൊച്ചി മെട്രോ. മെട്രേയുടെ പിറന്നാൾ ദിനമായ ജൂൺ 17 ന് യാത്രക്കാർക്ക് ടിക്കറ്റ് നിരക്കിൽ വൻ ഇളവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അന്നേദിവസം വെറും ഇരുപത് രൂപയ്ക്ക് മെട്രോയിൽ എവിടെ വേണമെങ്കിലും യാത്ര ചെയ്യാം.

സാധാരണ കൊച്ചി മെട്രോയിൽ മിനിമം ചാർജ് പത്ത് രൂപയും പിന്നീടുള്ള ഓരോ പോയിന്റിനും പത്ത് രൂപ വീതം കൂട്ടി 10, 20, 30, 40 എന്നീ നിലയിലാണ്. ജൂൺ 17ന് മിനിമം ചാർജായ പത്ത് രൂപ നിരക്ക്നാ തുടരും. 30, 40, 50, 60 രൂപ വരുന്ന ടിക്കറ്റുകൾക്ക് പകരം പതിനേഴാം തിയതി 20 രൂപ മാത്രം നൽകി ഒരു തവണ യാത്ര ചെയ്യാം. എത്ര ദൂരത്തേക്കും ഇതേ നിരക്ക് മാത്രമേ ഈടാക്കൂ.

metro

ആറ് വർഷം മുൻപ് മലയാളിക്ക് അത്ര പരിചിതമല്ലാതിരുന്ന മെട്രോ ഇപ്പോൾ കൊച്ചിക്കാരുടെ ജീവിതത്തിന്റെ ഭാ​ഗമാണ്. ഏപ്രിലിൽ ശരാശരി 75,831 പ്രതിദിന യാത്രക്കാരുണ്ടായിരുന്നു. മെയ് മാസത്തിൽ ശരാശരി 98766 പേരാണ് മെട്രോയിൽ യാത്ര ചെയ്തത് എന്നാണ് കണക്കുകൾ. മെയ് മാസം 12 ദിവസങ്ങളി ൽ ഒരു ലക്ഷത്തിലധികം പേർ ആയിരുന്നു യാത്രക്കാർ. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് 2017 ജൂൺ 17ന് കൊച്ചി മെട്രോ ഉദ്ഘാടനം ചെയ്തത്.

നാല് വർഷമാണ് കൊച്ചി മെട്രോയുടെ ആദ്യഘട്ട നിർമാണം പൂർത്തിക്കാൻ എടുത്തത്. രണ്ടാം ഘട്ടം കൂടി പൂർത്തിയായാൽ കൊച്ചിയുടെ പ്രധാന മേഖലകളെ ബന്ധിപ്പിക്കാൻ സാധിക്കും. അതുിപോലെ തന്നെ കൂടുതൽ യാത്രക്കാരെ മെട്രോയിലേക്ക് ആകർഷിക്കാനും ആകും എന്നാണ് പ്രതീക്ഷിക്കുന്നത്.

നാളെ കൊച്ചി വൺ കാർഡ് പുതുതായി വാങ്ങുന്നവർക്ക് കാർഡിന്റെ ഫീസ് കാഷ്ബാക്കായി ലഭിക്കും. 225 രൂപയാണ് ക്യാഷ്ബാക്ക് ആയി ലഭിക്കുക. പത്ത് ദിവസത്തിനകം ഇത് കാർഡിൽ ലഭിക്കും,

അതേസമയം, വാർഷികാഘോഷങ്ങളുടെ ഭാ​ഗമായി മെട്രോ ട്രെയിനുകളിൽ‌ ചിരി വര മെട്രോ പരിപാടി അവതരിപ്പിച്ചിരുന്നു. യാത്രക്കാരുടെ കാരിക്കേച്ചറുകൾ പ്രമുഖ കാർട്ടൂണിസ്റ്റുകൾ വരച്ചു നൽകി. തിരഞ്ഞെടുക്കുന്നവ മെട്രോ ട്രെയിനുകളിൽ പ്രദർശിപ്പിക്കും.
കൊച്ചി മെട്രോയ്ക്ക് പിന്നാലെ വന്ന വാട്ടർ മെട്രോയ്ക്കും മികച്ച പ്രതികരണം ലഭിച്ചിരുന്നു. കൊച്ചിയിലെ വിവിധ ദ്വീപുകളെ ബന്ധിപ്പിക്കുന്നതാണ് ഈ സർവ്വീസ്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+