കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'സുധാകരനെ ഇപ്പോൾ അറസ്റ്റ് ചെയ്യില്ല, വീഡിയോ ശേഖരിച്ച് പരിശോധന പൂർത്തിയാകട്ടെ'; സി എച്ച് നാഗരാജു

Google Oneindia Malayalam News

കൊച്ചി: കെ പി സി സി പ്രസിഡന്റ് കെ സുധാകരനെതിരെ കേസെടുത്തെങ്കിലും അറസ്റ്റ് ഉടൻ ഉണ്ടാകില്ല. ഡി വൈ എഫ് ഐ നേതാവ് സമർപ്പിച്ച പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൊച്ചി സിറ്റി പോലീസ് കമ്മീഷണറാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. മുഖ്യമന്ത്രി പിണറായി വിജയനെതിരെ കെ. സുധാകരൻ മോശം പരാമർശം നടത്തിയെന്നാരോപിച്ച് ഡി വൈ എഫ് ഐയുടെ പ്രാദേശിക നേതാവാണ് പരാതി നൽകിയത്.

ഈ വിഷയത്തിലായിരുന്നു പൊലീസ് കമ്മീഷണറുടെ വിശദീകരണം. കെ സുധാകരൻ നടത്തിയ പ്രസംഗത്തിന്റെ വീഡിയോ ശേഖരിച്ച് പരിശോധിക്കുകയാണെന്നും പോലീസ് കമ്മീഷണർ സി എച്ച് നാഗരാജു ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമാക്കി.

cm

അതിരു കടക്കുന്ന തരത്തിലുളള പരാമർശമാണ് കെ സുധാകരൻ നടത്തിയതെന്ന് സി പി എം ആരോപിച്ചിരുന്നു. 'തൃക്കാക്കരയിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ തെരഞ്ഞെടുപ്പ് പ്രചരണം ചങ്ങല പൊട്ടിയ പട്ടിയെപ്പോലെ ആണെന്നായിരുന്നു കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ നടത്തിയ പരാമർശം'. ഇതിനെതിരെ ഡി വൈ എഫ്‌ ഐ പ്രവര്‍ത്തകൻ പൊലീസിൽ പരാതി സമർപ്പിച്ചിരുന്നു.

പരാതിയ്ക്ക് പിന്നാലെ, കെ പി സി സി അധ്യക്ഷൻ കെ സുധാകരനെതിരെ പൊലീസ് കേസെടുക്കുകയായിരുന്നു. മുഖ്യമന്ത്രിക്കെതിരെ നടത്തിയ വിവാദം പരാമർശമാണ് കേസെടുക്കാൻ കാരണമായത്. ഐ പി സി 153-ാം വകുപ്പ് പ്രകാരം വിദ്വേഷ പ്രസംഗത്തിനാണ് കേസ് എടുത്തത്. പാലാരിവട്ടം പോലീസിന്റേതായിരുന്നു ഈ നടപടി. പരാതി നൽകിയ ഡി വൈ എഫ്‌ ഐ പ്രവര്‍ത്തകനെ പൊലീസ് നേരിട്ട് വിളിച്ചു വരുത്തി മൊഴി രേഖപ്പെടുത്തിയിരുന്നു.

കെ. സുധാകരൻ നടത്തിയ പരാമർശം ; - 'മുഖ്യമന്ത്രി ആണെന്ന് പദവി പോലും മറന്നു കൊണ്ടാണ് അദ്ദേഹത്തിന്റെ പ്രവര്‍ത്തനം. ഒരു മുഖ്യമന്ത്രിയാണീ നടക്കുന്നത്. അത് ഓര്‍മ്മ വേണം. ഒരു നിയോജകമണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ അദ്ദേഹം ചങ്ങലയില്‍ നിന്ന് പൊട്ടിയ നായ പോലെയല്ലേ വരുന്നത്. ചങ്ങലയില്‍ നിന്ന് പൊട്ടിയാല്‍ പട്ടി എങ്ങനെയാ പോകുക? അതുപോലെയല്ലേ അദ്ദേഹം വരുന്നത്?

എന്തെങ്കിലുമുണ്ടോ? നിയന്ത്രിക്കാന്‍ ആരെങ്കിലുമുണ്ടോ? അയാളെ പറഞ്ഞു മനസിലാക്കാന്‍ ആരെങ്കിലുമുണ്ടോ? അയാള്‍ ഇറങ്ങി നടക്കുവല്ലേ. ഞങ്ങള്‍ക്ക് ഹാലിളകിയിട്ടൊന്നുമില്ല. ഞങ്ങള്‍ക്ക് അര്‍ഹതപ്പെട്ടതേ ഞങ്ങള്‍ ചോദിക്കുന്നുള്ളൂ. അര്‍ഹതയില്ലാത്തത് ചോദിക്കുന്നത് അവരാണ്.'...

അദ്ദേഹത്തിന്റെ പരാമർശത്തിനെതിരെ ഇടത് യുവജന സംഘടനകളും ഇടതുമുന്നണി കൺവീനർ ഇ പി ജയരാജനുമടക്കം രംഗത്ത് വന്നു. എന്നാൽ, വിഷയം, വിവാദമായി മാറിയതിന് പിന്നാലെ കെ സുധാകരൻ പരാമർശം പിൻവലിക്കുകയാണ് ചെയ്തത്. മുഖ്യമന്ത്രി പിണറായി വിജയനെ നായയെന്ന് വിളിച്ചിട്ടില്ലെന്ന് സുധാകരന്‍ വ്യക്തമാക്കിയിരുന്നു.

'നമ്മുടെ നല്ല ബന്ധത്തെ ഇവിടെ ചിലര്‍ തെറ്റായി കാണുന്നു'; അഖിലിനോട് സുചിത്ര......'നമ്മുടെ നല്ല ബന്ധത്തെ ഇവിടെ ചിലര്‍ തെറ്റായി കാണുന്നു'; അഖിലിനോട് സുചിത്ര......

മലബാറിലെ പ്രാദേശിക ഭാഷ പ്രയോഗമായാണ് ഉപയോഗിച്ചതെന്നും പരാമര്‍ശം അപമാനിക്കുന്നതായി തോന്നിയെങ്കില്‍ ആ പരാമർശം താൻ പിന്‍വലിക്കുന്നെന്നും സുധാകരന്‍ പറഞ്ഞിരുന്നു. 'താൻ പറഞ്ഞത്, അദ്ദേഹത്തിന്റെ യാത്രയെ കുറിച്ചാണ്. ഞാനിപ്പോള്‍ എന്നെ കുറിച്ച് പറയാറുണ്ട്, ഞാൻ പട്ടിയെ പോലെ ഓടുകയാണഅ എന്ന്. അങ്ങനെ പറഞ്ഞാൽ, ഞാന്‍ പട്ടിയാണെന്ന് അര്‍ത്ഥമില്ലല്ലോ. അതൊരു ഉപമയാണ്. ആരെ പറ്റിയാ ഞാന്‍ പറഞ്ഞത്. പിണറായി വിജയനെ പറ്റി. അദ്ദേഹം പട്ടിയാണെന്ന് ഞാന്‍ പറഞ്ഞിട്ടില്ല. അങ്ങനെ തോന്നി എങ്കിൽ തന്റെ ആ പരാമർശം, താൻ പിന്‍വലിക്കുന്നു. ഞാന്‍ അദ്ദേഹത്തെ അപമാനിച്ചിട്ടില്ല' - കെ സുധാകരന്റെ വാക്കുകൾ.

സിമ്പിൾ സാരി...പക്ഷെ, സ്റ്റൈലൻ ലുക്ക്; കനിഹയുടെ ഈ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ...

അതേസമയം, സുധാകരനെതിരെ കേസ് എടുത്ത വിഷയത്തിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പ്രതികരിച്ച് രംഗത്ത് വന്നു. നികൃഷ്ട ജീവി എന്നും പരനാറി എന്നും കുലംകുത്തി എന്നും വിശേഷിപ്പിച്ച പിണറായി വിജയന് എതിരെ എവിടെയെങ്കിലും കേസ് എടുത്തോ എന്നാണ് വി ഡി സതീശൻ ചോദിച്ചത്. സുധാകരനെതിരെ കേസ് എടുത്തതിൽ പ്രതിഷേധിക്കുന്നതായും പ്രസ്താവന പിൻവലിച്ചിട്ടും കേസ് എടുത്തുവെന്നും സുധാകരൻ പറഞ്ഞു.

Recommended Video

cmsvideo
m v Nikesh Kumar reply to k Sudhakaran | Oneindia Malayalam

English summary
Kochi Police Commissioner CH Nagaraju reacted to K sudhakaran Case, Says Wont Arrest Him Soon
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X