Get Updates
Get notified of breaking news, exclusive insights, and must-see stories!

വെസ്ലിയുടെ കൊച്ചിയിലെ വീട് പൂട്ടിയിട്ട നിലയിൽ, അപ്പനും അമ്മയും എവിടെ?സരസ്വതി എങ്ങനെ ഷെറിനായി...

വെസ്ലിയുടെ മാതാപിതാക്കളായ സാം മാത്യുവും വത്സമ്മയും താമസിച്ചിരുന്ന വൈറ്റില ജനത എൽഎം പൈലി റോഡിലെ വീടാണ് പൂട്ടിയിട്ടിരിക്കുന്നത്.

കൊച്ചി: അമേരിക്കയിലെ ഷെറിൻ മാത്യൂസിന്റെ മരണവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്തുവന്നു കൊണ്ടിരിക്കെ വളർത്തച്ഛൻ വെസ്ലിയുടെ കൊച്ചിയിലെ വീട് പൂട്ടിയിട്ട നിലയിൽ. വെസ്ലിയുടെ മാതാപിതാക്കളായ സാം മാത്യുവും വത്സമ്മയും താമസിച്ചിരുന്ന വൈറ്റില ജനത എൽഎം പൈലി റോഡിലെ വീടാണ് പൂട്ടിയിട്ടിരിക്കുന്നത്.

കുഞ്ഞു ഷെറിനെ കാണാതായെന്ന വാർത്ത പുറത്തുവന്നതിന് ശേഷമാണ് സാമും വത്സമ്മയും വീട് പൂട്ടി പോയതെന്ന് അയൽവാസികൾ പറഞ്ഞു. അമേരിക്കയിൽ സ്ഥിരതാമസമാക്കിയ വെസ്ലിയുടെയും സിനിയുടെയും വളർത്തു മകളായിരുന്നു കുഞ്ഞു ഷെറിനെന്ന കാര്യം അയർവാസികൾ ഇപ്പോഴാണ് അറിയുന്നത്. ഒന്നര വർഷം മുൻപാണ് വെസ്ലി-സിനി ദമ്പതികൾ ബീഹാറിൽ നിന്നും ഷെറിനെ ദത്തെടുത്തത്.

സാമും വത്സമ്മയും...

സാമും വത്സമ്മയും...

വിദേശത്തായിരുന്ന സാം മാത്യു കഴിഞ്ഞ കുറേ വർഷങ്ങളായി വൈറ്റില ജനത എൽഎം പൈലി റോഡിലെ വീട്ടിലാണ് താമസം. സാം-വത്സമ്മ ദമ്പതികൾക്ക് വെസ്ലി ഉൾപ്പെടെ രണ്ടാൺമക്കളും, ഒരു പെൺകുട്ടിയുമാണുള്ളത്.

മകൾ സിഡ്നിയിൽ...

മകൾ സിഡ്നിയിൽ...

സാമിന്റെ രണ്ടാൺമക്കളും അമേരിക്കയിൽ സ്ഥിരതാമസമാണ്. ഏക മകൾ സിഡ്നിയിലും. ഒരു വർഷത്തേക്ക് അമേരിക്കയിലേക്ക് പോയ സാമും വത്സമ്മയും രണ്ടു മാസം മുൻപാണ് കൊച്ചിയിൽ തിരിച്ചെത്തിയത്.

 വാർത്ത അറിഞ്ഞതോടെ...

വാർത്ത അറിഞ്ഞതോടെ...

കുഞ്ഞു ഷെറിനെ കാണാതായെന്ന വാർത്ത വന്നതോടെയാണ് സാമും ഭാര്യയും വീട് പൂട്ടി പോയതെന്ന് അയൽവാസികൾ പറയുന്നു.

വീട് പൂട്ടി...

വീട് പൂട്ടി...

ഒക്ടോബർ 15 ഞായറാഴ്ച പള്ളിയിൽ നിന്ന് വന്നശേഷം സാധനങ്ങളെല്ലാമെടുത്ത് ഇരുവരും തിടുക്കത്തിൽ വീട് പൂട്ടി പോയെന്നാണ് അയൽക്കാർ പറയുന്നത്. ഷെറിന്റെ തിരോധാനത്തെ സംബന്ധിച്ച് ഇവർ അയൽക്കാരോടൊന്നം സംസാരിച്ചിരുന്നില്ല.

ദത്തു പുത്രിയെന്ന്...

ദത്തു പുത്രിയെന്ന്...

ഷെറിനെ കാണാതായെന്ന വാർത്ത വന്നതോടെയാണ് വെസ്ലി-സിനി ദമ്പതികളുടെ ദത്തുപുത്രിയായിരുന്നു ഷെറിനെന്ന് അയൽക്കാർ അറിയുന്നത്.

സ്നേഹത്തോടെ...

സ്നേഹത്തോടെ...

നാട്ടിലുണ്ടായിരുന്നപ്പോൾ വെസ്ലിയും സിനിയും ഷെറിനെ വളരെ കരുതലോടെയാണ് നോക്കിയിരുന്നതെന്നും അയൽവാസികൾ പറഞ്ഞു. മൂത്ത മകളുണ്ടായിരുന്നെങ്കിലും വെസ്ലിക്ക് ഷെറിനോട് ഭയങ്കര സ്നേഹമായിരുന്നെന്നും അവർ പറഞ്ഞു.

ബീഹാറിൽ നിന്ന്...

ബീഹാറിൽ നിന്ന്...

വെസ്ലി-സിനി ദമ്പതികൾ 2016 ജൂണിലാണ് ബീഹാറിലെ മദർ തെരേസാ ആശ്രമത്തിൽ നിന്നും ഷെറിനെ ദത്തെടുക്കുന്നത്.

ദത്തെടുക്കൽ നടപടി...

ദത്തെടുക്കൽ നടപടി...

ഷെറിൻ മരിച്ചെന്ന വാർത്ത വന്നതോടെ മദർ തെരേസാ ആശ്രമത്തിലെ ദത്തെടുക്കൽ നടപടികളെക്കുറിച്ച് അന്വേഷിക്കാൻ ബീഹാർ സർക്കാർ ഉത്തരവിട്ടിട്ടുണ്ട്.

ഏഴു മാസം പ്രായം...

ഏഴു മാസം പ്രായം...

എന്നാൽ തങ്ങൾ നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നാണ് ആശ്രമം അധികൃതർ പറയുന്നത്. ഗയയിലെ ഒരു ശിശുസംരക്ഷണ കേന്ദ്രം വഴിയാണ് ഷെറിൻ നളന്ദയിലെ ആശ്രമത്തിലെത്തുന്നത്. സരസ്വതിയെന്നായിരുന്നു ഷെറിന്റെ ആദ്യത്തെ പേര്. ഷെറിന് ഏഴു മാസം പ്രായമായ സമയത്താണ് ആശ്രമത്തിലെത്തിയതെന്നും അധികൃതർ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+