കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി വലിയ കുടുക്കിലേക്ക്... പ്രകോപനങ്ങള്‍ തിരിച്ചടിയാകും; അന്തര്‍നാടകങ്ങളും സജീവം

Google Oneindia Malayalam News

തിരുവനന്തപുരം: കൊടകര കുഴല്‍ പണ കേസ് ഉള്‍പ്പെടെ ബിജെപിയുടെ സംസ്ഥാന അധ്യക്ഷനേയും നേതാക്കളേയും വേട്ടയാടുന്നത് അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ടായിരുന്നു തിരുവനന്തപുരത്ത് ബിജെപി കോര്‍ കമ്മിറ്റി അംഗങ്ങളുടെ നേതൃത്വത്തില്‍ സത്യഗ്രഹം നടത്തിയത്. വലിയ വെല്ലുവിളികളും ഭീഷണികളും ഒക്കെയാണ് ഈ സമര വേദിയില്‍ ബിജെപി നേതാക്കള്‍ മുഴക്കിയത്.

ബിജെപിയ്ക്ക് വന്‍ പ്രഹരം; കൊടകര കുഴല്‍പണം ബിജെപിയുടേതെന്ന് പോലീസ് റിപ്പോര്‍ട്ട്... അടുത്തത് എന്ത്?ബിജെപിയ്ക്ക് വന്‍ പ്രഹരം; കൊടകര കുഴല്‍പണം ബിജെപിയുടേതെന്ന് പോലീസ് റിപ്പോര്‍ട്ട്... അടുത്തത് എന്ത്?

ശോഭ സുരേന്ദ്രന്‍ ചരിത്രം കുറിയ്ക്കുമോ? തള്ളാനാകാത്ത സാധ്യതകള്‍... കേന്ദ്ര നേതൃത്വത്തിന്റെ പരിഗണനയില്‍ശോഭ സുരേന്ദ്രന്‍ ചരിത്രം കുറിയ്ക്കുമോ? തള്ളാനാകാത്ത സാധ്യതകള്‍... കേന്ദ്ര നേതൃത്വത്തിന്റെ പരിഗണനയില്‍

എന്നാല്‍ അതിലും വലിയ തിരിച്ചടി നേരിട്ടതിന്റെ ഞെട്ടലില്‍ നിന്ന് ഇപ്പോഴും നേതൃത്വം മുക്തമായിട്ടില്ല. കൊടകര കുഴല്‍പണ കേസില്‍ പാര്‍ട്ടിയുടെ പേര് മൊത്തത്തില്‍ പരാമര്‍ശിക്കപ്പെടുന്ന സാഹചര്യം തന്നെയാണ് ബിജെപിയെ ഞെട്ടിച്ചിരിക്കുന്നത്. പോലീസ് റിപ്പോര്‍ട്ടില്‍ ബിജെപിയുടെ പണം എന്നാണ് വ്യക്തമായി പറഞ്ഞിരിക്കുന്നത്. പരിശോധിക്കാം...

സുരേന്ദ്രന്‍ ഉള്‍പ്പെടെ

സുരേന്ദ്രന്‍ ഉള്‍പ്പെടെ

കെ സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ള ചില നേതാക്കള്‍ക്ക് നേര്‍ക്ക് മാത്രമായിരുന്നു ആദ്യ ഘട്ടത്തില്‍ കുഴല്‍ പണ കേസില്‍ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നത്. അതുകൊണ്ട് തന്നെ മറ്റ് പല പ്രമുഖരും ഈ വിഷയത്തില്‍ പ്രതിരോധം തീര്‍ക്കാന്‍ രംഗത്തിറങ്ങിയിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ മാറിമറിയുകയാണ്.

പാര്‍ട്ടിയ്ക്ക് മൊത്തത്തില്‍

പാര്‍ട്ടിയ്ക്ക് മൊത്തത്തില്‍

കൊടകരയില്‍ കവര്‍ച്ച ചെയ്യപ്പെട്ട പണം ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിച്ചതാണെന്ന് അസന്നിഗ്ധമായി പറഞ്ഞിരിക്കുകയാണ് കോടതിയില്‍ പോലീസ് സമര്‍പ്പിച്ച റിപ്പോര്‍ട്ട്. ഇതോടെ, ഏതെങ്കിലും ഒരു നേതാവില്‍ നിന്ന് ബിജെപി മൊത്തത്തില്‍ പ്രതിരോധത്തിലായിരിക്കുകയാണ്.

പ്രകോപനങ്ങള്‍

പ്രകോപനങ്ങള്‍

തിരുവനന്തപുരത്തെ പാളയം രക്തസാക്ഷിമണ്ഡപത്തില്‍ നടന്ന സത്യഗ്രഹ സമരത്തിലെ പരാമര്‍ശങ്ങളിലൂടെ വലിയ പ്രകോപനമാണ് ബിജെപി നേതാക്കള്‍ സൃഷ്ടിച്ചിരിക്കുന്നത്. പിണറായി വിജയനെ നേരിട്ട് ആക്രമിക്കുന്ന പ്രസംഗം ആയിരുന്നു സംസ്ഥാന വൈസ് പ്രസിഡന്റ് എഎന്‍ രാധാകൃഷ്ണന്‍ നടത്തിയത്. പിണറായി വിജയന്‍ അതിന് മറുപടി പറയുകയും ചെയ്തു.

അന്വേഷണവും നടപടിയും

അന്വേഷണവും നടപടിയും

ഇത്തരത്തില്‍ വലിയ പ്രകോപനങ്ങള്‍ സൃഷ്ടിക്കുന്നതോടെ അന്വേഷണം കൂടുതല്‍ ശക്തമാവുകയും നടപടികള്‍ കൂടുതല്‍ കടുപ്പത്തിലാവുകയും ചെയ്യുമെന്നാണ് വിലയിരുത്തല്‍. അങ്ങനെ വന്നാല്‍ പല പ്രമുഖ നേതാക്കളും ഇനിയും ചോദ്യം ചെയ്യലിന് വിധേയരാകേണ്ടി വരും. കെ സുരേന്ദ്രനെ ചോദ്യം ചെയ്യുമെന്ന് അന്വേഷണ സംഘം നേരത്തേ വ്യക്തമാക്കിയിരുന്നതും ആണ്.

വൈകാതെ നടപടികള്‍

വൈകാതെ നടപടികള്‍

കെ സുരേന്ദ്രന്‍ മാത്രമല്ല, അദ്ദേഹത്തിന്റെ മകന്റെ ഫോണ്‍ നമ്പറും ഈ കേസില്‍ ഏറെ നിര്‍ണായകമാണ് എന്നാണ് പുറത്ത് വരുന്ന വിവരം. ധര്‍മരാജന്റെ ഫോണ്‍ രേഖകള്‍ പരിശോധിച്ചപ്പോഴായിരുന്നു നിര്‍ണായക വിവരം ലഭിച്ചത്. ചോദ്യം ചെയ്യല്‍ അടക്കമുള്ള നടപടികള്‍ അധികം വൈകാതെ തന്നെ ഉണ്ടാവുകയും ചെയ്യും. അതോടെ, പാര്‍ട്ടിയെന്ന നിലയില്‍ ബിജെപി കൂടുതല്‍ പ്രതിരോധത്തിലാവുകയും ചെയ്യും.

അന്തര്‍നാടകങ്ങള്‍

അന്തര്‍നാടകങ്ങള്‍

പുറമേയ്ക്ക്, കെ സുരേന്ദ്രന് സമ്പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട് കേരളത്തിലെ നേതാക്കള്‍ എല്ലാം. എന്നാല്‍, ഈ കേസില്‍ പോലീസ് കടുത്ത നടപടികളിലേക്ക് കടക്കണം എന്ന ആഗ്രഹം പല നേതാക്കളും വച്ചുപുലര്‍ത്തുന്നുണ്ട് എന്നാണ് വിവരം. കേരളത്തില്‍ നേതൃത്വത്തിന്റെ ഏകപക്ഷീയമായ നടപടികളുടെ തിക്തഫലങ്ങള്‍ അനുഭവിച്ചിരുന്നവരാണ് ഇക്കൂട്ടര്‍. പലതവണ പ്രശ്‌നങ്ങള്‍ കേന്ദ്ര നേതൃത്വത്തിന് മുന്നില്‍ എത്തിച്ചിട്ടും ഒരു നടപടിയും ഉണ്ടാകാതിരുന്നതില്‍ ഇവര്‍ക്ക് കടുത്ത എതിര്‍പ്പുമുണ്ടായിരുന്നു.

കേന്ദ്ര നേതൃത്വവും കുടുങ്ങും

കേന്ദ്ര നേതൃത്വവും കുടുങ്ങും


ഇരിങ്ങാലക്കുട കോടതിയിൽ പോലീസ് നല്‍കിയ റിപ്പോര്‍ട്ട് ബിജെപിയുടെ കേന്ദ്ര നേതൃത്വത്തേയും പ്രതിസന്ധിയില്‍ ആക്കുന്നുണ്ട്. കേന്ദ്ര നേതൃത്വത്തിന്റെ അറിവില്ലാതെ ഇത്രയും പണം കര്‍ണാടകത്തില്‍ നിന്ന് കേരളത്തിലേക്ക് ഒഴുകില്ലെന്നത് ഉറപ്പാണ്. കേസ് അന്വേഷണം എന്നതല്ല, ഇത് സൃഷ്ടിക്കുന്ന രാഷ്ട്രീയപരമായ പ്രതിച്ഛായാ നഷ്ടമായിരിക്കും ബിജെപിയുടെ ദേശീയ നേതൃത്വത്തെ കൂടുതല്‍ പ്രതിരോധത്തിലാക്കുക.

നടപടികളിലേക്ക് കടന്നേക്കും

നടപടികളിലേക്ക് കടന്നേക്കും

കെ സുരേന്ദ്രനെ തത്കാലത്തേക്ക് സംസ്ഥാന അധ്യക്ഷ പദവിയില്‍ നിന്ന് മാറ്റേണ്ടതില്ല എന്നതായിരുന്നു കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം. ഇത്തരമൊരു തീരുമാനത്തിലേക്ക് നീങ്ങിയതിന് പിന്നില്‍ കേരളത്തില്‍ നിന്നുതന്നെയുള്ള ഒരു ഉന്നതന്റെ നീക്കമായിരുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ട്. കേസില്‍ പാര്‍ട്ടി മൊത്തത്തില്‍ സംശയത്തിന്റെ നിഴലിലേക്ക് നീങ്ങുന്ന സാഹചര്യം വന്നാല്‍, കെ സുരേന്ദ്രനെ മാറ്റി പുതിയ അധ്യക്ഷനെ നിയമിക്കാന്‍ കേന്ദ്ര നേതൃത്വം വൈകിയേക്കില്ല.

'പിണറായി വീട്ടില്‍ കിടന്നുറങ്ങില്ല, മക്കളെ കാണാന്‍ ജയിലില്‍ പോകേണ്ടി വരും'- ഭീഷണിയുമായി ബിജെപി നേതാവ്'പിണറായി വീട്ടില്‍ കിടന്നുറങ്ങില്ല, മക്കളെ കാണാന്‍ ജയിലില്‍ പോകേണ്ടി വരും'- ഭീഷണിയുമായി ബിജെപി നേതാവ്

ആ നീക്കത്തിൽ ഉറച്ച് നിന്നാൽ ശ്രീധരൻ പിള്ള വീണ്ടും ബിജെപി പ്രസിഡന്റ് ആകും; പട്ടികയില്‍ കൂടുതൽ സാധ്യതആ നീക്കത്തിൽ ഉറച്ച് നിന്നാൽ ശ്രീധരൻ പിള്ള വീണ്ടും ബിജെപി പ്രസിഡന്റ് ആകും; പട്ടികയില്‍ കൂടുതൽ സാധ്യത

Recommended Video

cmsvideo
BJP leader AN Radhakrishnan threatens pinarayi vijayan | Oneindia Malayalam

English summary
Kodakara Black Money Case: BJP is going to face tough situation in Kerala. National Leadership may take swift action in party re organization.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X