കുഴൽപ്പണ കേസ്: ബിജെപിക്ക് ജനങ്ങളെ അഭിമുഖീകരിക്കാൻ പറ്റാത്ത അവസ്ഥ,വിശദീകരണം നടത്താന്‍ പോലും കഴിയില്ല: വിജയരാഘവൻ
കുഴൽപ്പണ കേസ്: ബിജെപിക്ക് ജനങ്ങളെ അഭിമുഖീകരിക്കാൻ പറ്റാത്ത അവസ്ഥ,വിശദീകരണം നടത്താന്‍ പോലും കഴിയില്ല: വിജയരാഘവൻ
തിരുവനന്തപുരം: കൊടകര കുഴൽപ്പണ കേസിൽ ബിജെപിക്കെതിരെ ആഞ്ഞടിച്ച് സിപിഎം. ഒരു രാഷ്ട്രീയ പാര്‍ട്ടിയെന്ന നിലയില്‍ ജനങ്ങളെ അഭിമുഖീകരിക്കാന്‍ പറ്റാത്ത അവസ്ഥയിലെത്തിയിരിക്കുകയാണ് സംസ്ഥാന ബിജെപിയെന്ന് സിപിഎം ആക്ടിങ് സെക്രട്ടറി എ വിജയരാഘവൻ പറഞ്ഞു. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ വിശ്വാസ്യതയെ ഏറ്റവും കൂടുതല്‍ തകര്‍ത്ത സംഭവങ്ങളിലൊന്നാണ് കുഴല്‍പ്പണവുമായി ബന്ധപ്പെട്ട് പുറത്തു വന്ന കാര്യങ്ങളിലൂടെ അനാവരണം ചെയ്യപ്പെട്ടതെന്നും വിജയരാഘവൻ പറഞ്ഞു.

തിരഞ്ഞെടുപ്പ് കാലത്ത് എല്ലാ നിയമങ്ങളും കാറ്റില്‍ പറത്തിയാണ് ബിജെപി കോടികള്‍ ഒഴുക്കിയതെന്നും വിജയരാഘവന്‍ പറഞ്ഞു. ഇക്കാര്യവുമായി ബന്ധപ്പെട്ട് ഒരു വിശദീകരണം പോലും നടത്താന്‍ ബിജെപിക്ക് കഴിയില്ല. നമ്മുടെ സമൂഹത്തിന്റെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പൊതുകാഴ്ചപ്പാടുകളും നിയമങ്ങളും പൂര്‍ണമായി നിന്ദിക്കപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
"അമ്പതിനായിരം രൂപയിലേറെ തെരഞ്ഞെടുപ്പ് കാലത്ത് കൈവശം വെക്കാന്‍ പാടില്ലാത്തതാണ്. ഇവിടെ കോടിക്കണക്കിന് രൂപയാണ് കുഴല്‍പ്പണം വഴി കടത്തിയാതായി ഇപ്പോള്‍ അന്വേഷണത്തിലൂടെ തെളിയിക്കപ്പെട്ടിരിക്കുന്നത്. ബിജെപിയുടെ സംസ്ഥാന പ്രസിഡന്റ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്ക് നേരെയാണ് അന്വേഷണത്തിന്റെ മുന നീങ്ങിക്കൊണ്ടിരിക്കുന്നത്. ഒരു രാഷ്ട്രീയ പാര്‍ട്ടിയെന്ന നിലയില്‍ ജനങ്ങളെ അംഗീകരിക്കാന്‍ പറ്റാത്ത അവസ്ഥയിലെത്തിയിരിക്കുകയാണ് ബിജെപി," വിജയരാഘവന്‍ പറഞ്ഞു.
Recommended Video
അതേസമയം ഇത്രനാളും പോലീസിന് നല്‍കിയ മൊഴികളില്‍ നിന്ന് വ്യത്യസ്തമായ കാര്യങ്ങള്‍ പറഞ്ഞ് ധര്‍മരാജന്‍ കോടതിയെ സമീപിച്ചു. നഷ്ടപ്പെട്ടത് സ്വന്തം പണമാണെന്നും, പോലീസ് ഇതുവരെ പിടിച്ചെടുത്ത പണം തനിക്ക് തിരിച്ച് നല്‍കണം എന്ന ആവശ്യമാണ് ധര്‍മരാജന്‍ കോടതിയില്‍ ഉന്നയിച്ചിരിക്കുന്നത്.












Click it and Unblock the Notifications