പശുവിനെക്കുറിച്ച് ചോദിച്ചാൽ തെങ്ങിനെക്കുറിച്ച് പറയും; മുഖ്യമന്ത്രിയെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ
പശുവിനെക്കുറിച്ച് ചോദിച്ചാൽ തെങ്ങിനെക്കുറിച്ച് പറയും; മുഖ്യമന്ത്രിയെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ
തിരുവനന്തപുരം: കൊടകര കുഴല്‍പ്പണ കേസില്‍ ബിജെപി നേതാക്കളെ രക്ഷപ്പെടുത്താനുള്ള ശ്രമമാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ നടന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കേസ് ഒതുക്കി തീർക്കാൻ സിപിഎമ്മും ബിജെപിയും ശ്രമിക്കുന്നുവെന്ന് ചൂണ്ടികാട്ടി പ്രതിപക്ഷം അവതരിപ്പിച്ച അടിയന്തര പ്രമേയ നോട്ടീസിനുമേൽ നടന്ന ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസ് എംഎൽഎ റോജി എം ജോണാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്.

ബിഗ് ബോസ് വിജയി മണിക്കുട്ടനല്ല; വൈറലായി ലക്ഷ്മി ജയന്റെ പുതിയ ഫോട്ടോസ്
പശുവിനെക്കുറിച്ച് ചോദിച്ചാല്‍ മുഖ്യമന്ത്രി പശുവിനെ കെട്ടിയിട്ട തെങ്ങിനെക്കുറിച്ച് പറയുമെന്നും പ്രതിപക്ഷ നേതാവ് പരിഹസിച്ചു. അടിയന്തര പ്രമേയത്തിൽ മുഖ്യമന്ത്രിയുടെ മറുപടിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം ആയിരം പിണറായി വിജയന്‍മാര്‍ ഒരുമിച്ച് വന്നാലും യുഡിഎഫുകാരുടെ തലയില്‍ സംഘിപ്പട്ടം ചാര്‍ത്താന്‍ സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കൊടകര കുഴൽപ്പണത്തെക്കുറിച്ച് അറിയാവുന്നതുകൊണ്ടാണ് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രനും നേതാക്കന്മാരും കേസിൽ സാക്ഷികളായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.അന്വേഷണത്തിൽ ലഭിക്കുന്ന തെളിവുകളുടെ അടിസ്ഥാനത്തിൽ സാക്ഷികൾ തന്നെ പ്രതികളായേക്കാമെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബിജെപി നേതാക്കൾ പറഞ്ഞതനുസരിച്ച് കർണാടകയിൽ നിന്ന് കൊണ്ടുവന്ന പണമാണ് നഷ്ടമായതെന്ന് കുറ്റപത്രത്തിൽ പറയുന്നുണ്ട്. കേസിലെ നാലാം പ്രതി ബിജെപി പ്രവർത്തകനായ ധർമ്മരാജൻ കെ സുരേന്ദ്രനുമായി അടുത്ത ബന്ധമുള്ള ആളാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഒരു ബിജെപി നേതാക്കളും കേസില്‍ പ്രതികളാകില്ലെന്ന് ഉറപ്പുവരുത്തിയാണ് സംസ്ഥാന സര്‍ക്കാര്‍ കൊടകര കേസ് അന്വേഷണം അവസാനിപ്പിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. കേരളത്തില്‍ നടന്ന ഏറ്റവും വലിയ കുഴല്‍പ്പണ ഇടപാടിനെ കേവലമൊരു കവര്‍ച്ചാക്കേസാക്കി മാറ്റി. പ്രതികളാകേണ്ട രാഷ്ട്രീയ നേതാക്കളെയെല്ലാം സര്‍ക്കാര്‍ സാക്ഷികളാക്കി രക്ഷപ്പെടുത്താനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. വിഷയത്തില്‍ അടിയന്തര പ്രമേയ നോട്ടീസിന് സ്പീക്കര്‍ അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.
ഒരു ബിജെപി നേതാവ് പോലും പ്രതിപ്പട്ടികയിൽ ഇല്ലെന്നും, എല്ലാവരും സാക്ഷികളായി മാറിയെന്നുമായിരുന്നു റോജി പറഞ്ഞത്. പ്രതികൾ ആകേണ്ടവർ എങ്ങനെയാണ് സാക്ഷികളായി മാറിയതെന്നും അദ്ദേഹം ചോദിച്ചു. ബിജെപി നേതാക്കളെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അവസരം സർക്കാർ പാഴാക്കിയെന്നും റോജി കുറ്റപ്പെടുത്തി. കേസുമായി ബന്ധപ്പെട്ട് അടച്ചിട്ട മുറികളിൽ ബിജെപി-സിപിഎം ചർച്ച നടന്നുവെന്നും, ഇരുപക്ഷത്തിനും കേസുകൾ ഉള്ളതിനാലാണ് ഒത്തു തീർപ്പ് നടന്നതെന്നും അദ്ദേഹം ആരോപിച്ചു.
മഴക്കാല നടത്തങ്ങൾ; അനശ്വര രാജന്റെ ഇൻസ്റ്റഗ്രാം ഫൊട്ടോസ് ഏറ്റെടുത്ത് ആരാധകർ












Click it and Unblock the Notifications