കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിയ്ക്ക് വന്‍ പ്രഹരം; കൊടകര കുഴല്‍പണം ബിജെപിയുടേതെന്ന് പോലീസ് റിപ്പോര്‍ട്ട്... അടുത്തത് എന്ത്?

Google Oneindia Malayalam News

തൃശൂര്‍: കൊടകര കുഴല്‍പണ കേസില്‍ നിര്‍ണായക വിവരങ്ങളാണ് പുറത്ത് വരുന്നത്. കൊടകരയില്‍ കവര്‍ച്ച ചെയ്യപ്പെട്ട കുഴല്‍പണം ബിജെപിയുടേതാണെന്നാണ് പോലീസ് വ്യക്തമാക്കിയിരിക്കുന്നത്. കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ആണ് നിര്‍ണായക വിവരം ഉള്ളത്.

'പിണറായി വീട്ടില്‍ കിടന്നുറങ്ങില്ല, മക്കളെ കാണാന്‍ ജയിലില്‍ പോകേണ്ടി വരും'- ഭീഷണിയുമായി ബിജെപി നേതാവ്'പിണറായി വീട്ടില്‍ കിടന്നുറങ്ങില്ല, മക്കളെ കാണാന്‍ ജയിലില്‍ പോകേണ്ടി വരും'- ഭീഷണിയുമായി ബിജെപി നേതാവ്

ആ നീക്കത്തിൽ ഉറച്ച് നിന്നാൽ ശ്രീധരൻ പിള്ള വീണ്ടും ബിജെപി പ്രസിഡന്റ് ആകും; പട്ടികയില്‍ കൂടുതൽ സാധ്യതആ നീക്കത്തിൽ ഉറച്ച് നിന്നാൽ ശ്രീധരൻ പിള്ള വീണ്ടും ബിജെപി പ്രസിഡന്റ് ആകും; പട്ടികയില്‍ കൂടുതൽ സാധ്യത

കൊടകര കുഴല്‍പണം കേസില്‍ അന്വേഷണത്തിനോട് സഹകരിക്കേണ്ടെന്ന് ബിജെപി നിലപാട് എടുത്തതും ഇതേ ദിവസം തന്നെയാണ്. പോലീസ് പിടിച്ചെടുത്ത പണം തിരിച്ചു നല്‍കണം എന്ന് ആവശ്യപ്പെട്ട് ധര്‍മരാജന്‍ നല്‍കിയ ഹര്‍ജിയ്ക്കുള്ള മറുപടിയില്‍ ആണ് പോലീസ് റിപ്പോര്‍ട്ട് ഉള്‍പ്പെടുത്തിയിട്ടുള്ളത്. വിശദാംശങ്ങള്‍...

ബിജെപിയുടെ ഹവാല പണം

ബിജെപിയുടെ ഹവാല പണം

കൊടകരയില്‍ കവര്‍ച്ച ചെയ്യപ്പെട്ടത് തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബിജെപി എത്തിച്ച പണം തന്നെ ആണെന്നാണ് പോലീസ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇത് ഹവാല പണം ആണെന്നും പോലീസ് റിപ്പോര്‍ട്ടില്‍ ഉണ്ട്.

ബിജെപിയുടെ പേര്

ബിജെപിയുടെ പേര്


ഇതുവരെ പണം ആരുടേതെന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം പോലീസ് നല്‍കിയിരുന്നില്ല. ആദ്യമായാണ് ഇത്തരം ഒരു കൃത്യമായ വിവരം പുറത്ത് വരുന്നത്. കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ട് ആയതുകൊണ്ട് ഇത് ബിജെപിയ്ക്ക് വലിയ പ്രഹരം തന്നെയാണ് നല്‍കിയിട്ടുള്ളത്.

കര്‍ണാടകത്തില്‍ നിന്ന്

കര്‍ണാടകത്തില്‍ നിന്ന്

കര്‍ണാടകത്തില്‍ നിന്നാണ് ഈ പണം എത്തിച്ചത് എന്നും പോലീസിന്റെ റിപ്പോര്‍ട്ടില്‍ ഉണ്ട്. ഇങ്ങനെ ഒരു വിവരം നേരത്തേ തന്നെ പുറത്ത് എത്തിയിരുന്നു. ബിജെപിയുടെ ദേശീയ നേതൃത്വത്തിലേക്ക് കൂടി അന്വേഷണം നീളാനുള്ള സാധ്യതകളാണ് ഈ പരാമര്‍ശത്തോടെ കടന്നുവന്നിരിക്കുന്നത്.

കമ്മീഷന്‍ മാത്രം

കമ്മീഷന്‍ മാത്രം

സുനില്‍ നായിക്കിനും ധര്‍മരാജനും ഈ പണവുമായി നേരിട്ട് ബന്ധമില്ലെന്ന സൂചനയാണ് പോലീസ് റിപ്പോര്‍ട്ട് നല്‍കുന്നത്. രണ്ട് പേരും കമ്മീഷന്‍ അടിസ്ഥാനത്തില്‍ ആണ് കര്‍ണാടകത്തില്‍ നിന്ന് പണം എത്തിച്ചത് എന്നാണ് പറയുന്നത്. ധര്‍മരാജന്‍ ആര്‍എസ്എസ് പ്രവര്‍ത്തകനും സുനില്‍ നായിക്ക് യുവമോര്‍ച്ചയുടെ മുന്‍ സംസ്ഥാന ട്രഷററും ആണ്.

തിരിച്ചുകൊടുക്കരുത്

തിരിച്ചുകൊടുക്കരുത്

പോലീസ് പല പ്രതികളില്‍ നിന്നായി പിടിച്ചെടുത്തത് ഒന്നര കോടിയോളം രൂപയാണ്. ഈ പണം തന്റേയും സുനില്‍ നായിക്കിന്റേതും ആണെന്നായിരുന്നു ധര്‍മരാജന്‍ കോടതിയില്‍ ഉന്നയിച്ചത്. ബിസിനസ് ആവശ്യത്തിനുള്ള പണമാണെന്നും രേഖകള്‍ ആവശ്യപ്പെട്ടാല്‍ ഹാജരാക്കാമെന്നും വ്യക്തമാക്കിയിരുന്നു. പണം തിരികെ കിട്ടണം എന്നാവശ്യപ്പെട്ടായിരുന്നു ഹര്‍ജി. എന്നാല്‍ ഒരു കാരണവശാലും ഈ പണം തിരികെ നല്‍കരുത് എന്നാണ് പോലീസ് കോടതിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.

ബിജെപിയിലേക്ക് നേരിട്ട്

ബിജെപിയിലേക്ക് നേരിട്ട്

ഇത്രനാളും ബിജെപിയുമായി ഈ കുഴല്‍പണത്തെ നേരിട്ട് ബന്ധിപ്പിക്കുന്ന വിവരങ്ങള്‍ ഒന്നും പുറത്ത് വന്നിരുന്നില്ല. ചില ഫോണ്‍ രേഖകള്‍ മാത്രമായിരുന്നു ലഭ്യമായ വിവരം. എന്നാലിപ്പോള്‍ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ബിജെപിയുടെ പേര് തന്നെ പരാമര്‍ശിച്ചിരിക്കുകയാണ്. കേസില്‍ തുടര്‍ നടപടികള്‍ ഇനി വേഗത്തില്‍ ഉണ്ടായേക്കുമെന്നാണ് സൂചന.

ഇരിങ്ങാലക്കുട കോടതിയിൽ

ഇരിങ്ങാലക്കുട കോടതിയിൽ

ഇരിങ്ങാലക്കുട ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ കോടതിയിൽ ആണ് അന്വേഷണ സംഘം റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്. ഡിവൈഎസ്പി വികെ രാജു ആണ് റിപ്പോർട്ട് സമർപ്പിച്ചത്. ഈ കോടതിയാണ് ധർമരാജന്റെ ഹർജി പരിഗണിക്കുന്നത്. ഹർജിയിൽ 23 ന് വിധി പറയും.

സുരേന്ദ്രന്‍ ഉള്‍പ്പെടെ

സുരേന്ദ്രന്‍ ഉള്‍പ്പെടെ

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെ കുഴല്‍പണ കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുമെന്ന് പോലീസ് നേരത്തേ വ്യക്തമാക്കിയിരുന്നു. ഇത്തരം നടപടികള്‍ ഇനി അധികം വൈകിയേക്കില്ല. ബിജെപിയുടെ സംസ്ഥാന സംഘടനാ ജനറല്‍ സെക്രട്ടറി എം ഗണേശന്‍ ആലപ്പുഴ ജില്ലാ ട്രഷറര്‍ കെജി കര്‍ത്താ, മധ്യമേഖല സെക്രട്ടറി, തൃശൂര്‍ ജില്ലാ പ്രസിഡന്റ്, സംസ്ഥാന കമ്മിറ്റി ഓഫീസ് സെക്രട്ടറി തുടങ്ങിയവരെ ഇതിനകം തന്നെ ചോദ്യം ചെയ്തിട്ടുണ്ട്.

സഹകരിക്കാതിരിക്കാന്‍

സഹകരിക്കാതിരിക്കാന്‍

കുഴല്‍പണ കേസില്‍ അന്വേഷണത്തോട് സഹകരിക്കേണ്ടതില്ലെന്ന് ബിജെപി തത്വത്തില്‍ തീരുമാനിച്ചു എന്നും വാര്‍ത്തകള്‍ വരുന്നുണ്ട്. ദേശീയ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം പികെ കൃഷ്ണദാസ് ഇത്തരത്തില്‍ പ്രതികരിച്ചു എന്ന് ന്യൂസ്18 കേരളം റിപ്പോര്‍ട്ട് ചെയ്തിരുന്നു. അന്വേഷണത്തോട് സഹകരിക്കേണ്ടതില്ലെന്ന് നിയമോപദേശം ലഭിച്ചിട്ടുണ്ട് എന്നാണ് കൃഷ്ണദാസിന്റെ പ്രതികരണം.

എംടി രമേശ് അല്ല; ബിജെപി സംസ്ഥാന അധ്യക്ഷപദവിയിലേക്ക് എത്താന്‍ സാധ്യത ഈ മൂന്ന് പേര്‍ക്ക്എംടി രമേശ് അല്ല; ബിജെപി സംസ്ഥാന അധ്യക്ഷപദവിയിലേക്ക് എത്താന്‍ സാധ്യത ഈ മൂന്ന് പേര്‍ക്ക്

Recommended Video

cmsvideo
BJP leader AN Radhakrishnan threatens pinarayi vijayan | Oneindia Malayalam

ശോഭ സുരേന്ദ്രന്‍ ചരിത്രം കുറിയ്ക്കുമോ? തള്ളാനാകാത്ത സാധ്യതകള്‍... കേന്ദ്ര നേതൃത്വത്തിന്റെ പരിഗണനയില്‍ശോഭ സുരേന്ദ്രന്‍ ചരിത്രം കുറിയ്ക്കുമോ? തള്ളാനാകാത്ത സാധ്യതകള്‍... കേന്ദ്ര നേതൃത്വത്തിന്റെ പരിഗണനയില്‍

English summary
Kodakara Black Money Case: Police files report in court saying, the money was for BJP's election campaign. And police demands not to give the money to Dharmarajan on his plea to court.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X