കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാലം കരുതി വെച്ച പ്രതിഫലമാണെന്ന് ഉറച്ച് വിശ്വസിക്കുന്നു; സുരേന്ദ്രനോട് തിരവഞ്ചൂരിന്റെ മകന്‍, കുറിപ്പ്

Google Oneindia Malayalam News

കോട്ടയം: കൊടകര കുഴല്‍പ്പണ കേസിന്റെ പശ്ചാത്തലത്തില്‍ ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ വിമര്‍ശനവുമായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എയുടെ മകനായ അര്‍ജുന്‍ രാധാകൃഷ്ണന്‍ രംഗത്തെത്തി. തിരുവവഞ്ചൂര്‍ മന്ത്രിയായിരിക്കുന്ന കാലത്ത് അര്‍ജുനെതിരെ കെ സുരേന്ദ്രന്‍ ഉന്നയിച്ച ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് വിമര്‍ശനം.

kerala

രാഷ്ട്രീയ നേതാക്കളെ രാഷ്ട്രീയമായി നേരിടാതെ അവരെക്കുറിച്ചും, അവരുടെ മക്കളെ കുറിച്ചു പോലും കള്ള കഥകള്‍ മെനഞ്ഞുണ്ടാക്കി സമൂഹ മധ്യത്തില്‍ സംശയത്തിന്റെ നിഴലില്‍ നിറുത്തി അപമാനിക്കുന്നതില്‍ ഒന്നാം സ്ഥാനത്തുള്ള ആളാണ് ബി ജെ പി നേതാവ് കെ സുരേന്ദ്രനെന്ന് അര്‍ജുന്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലാണ് അര്‍ജുന്റെ വിമര്‍ശനം.

ഇപ്രകാരം ചെയ്യുമ്പോള്‍ അവര്‍ക്കും അവരുടെ കുടുംബാങ്ങങ്ങള്‍ക്കും ഉണ്ടായേക്കാവുന്ന മാനസീക സമ്മര്‍ദ്ദങ്ങളെ കുറിച്ച് ആരും ആലോചിക്കാറുണ്ടാകില്ല. 'നിത്യവും ചെയ്യുന്ന കര്‍മ്മ ഗുണഫലം കര്‍ത്താവൊഴിഞ്ഞു താന്‍ അന്യന്‍ ഭുജിക്കുമോ താന്താന്‍ നിരന്തരം ചെയുന്ന കര്‍മ്മങ്ങള്‍ താന്താന്‍ അനുഭവിച്ചീടുകെന്നേ വരൂ'- എന്ന രാമായണത്തിലെ വരികള്‍ ആണ് ശ്രീ സുരേന്ദ്രന്റെ ഇപ്പോഴത്തെ അവസ്ഥ കാണുമ്പോള്‍ എനിക്ക് ഓര്‍മ്മ വരുന്നതെന്ന് അര്‍ജുന്‍ പറയുന്നു.

2013- ല്‍ എന്റെ അച്ഛന്‍ ശ്രീ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആഭ്യന്തര മന്ത്രി ആയിരുന്നപ്പോള്‍ ഇദ്ദേഹം എനിക്ക് എതിരെ നട്ടാല്‍ കുരുക്കാത്ത കെട്ടു കഥകള്‍ മാധ്യമങ്ങളില്‍ അഴിച്ചുവിട്ടത് കുറച്ചു പേരെങ്കിലും ഓര്‍ക്കുന്നുണ്ടാകും. ഗുജറാത്തില്‍ എനിക്ക് എന്തൊക്കെയോ ബിസിനസ് ഉണ്ടെന്നും അവിടുത്തെ മന്ത്രിമാരുമായി ഞാന്‍ ചര്‍ച്ച നടത്തിയെന്നുമുള്ള ആരോപണങ്ങളില്‍ യാഥാര്‍ഥ്യത്തിന്റെ ഒരു കണിക പോലുമില്ല എന്ന് അദ്ദേഹത്തിന് നന്നായി അറിയാമായിരുന്നു

അദ്ധ്യക്ഷൻ കെ സുധാകരനെങ്കിൽ കോൺഗ്രസ് 16 കഷ്ണമാവും, ഉമ്മന്‍ചാണ്ടിയുടെ കാലം കഴിഞ്ഞു: വെള്ളാപ്പള്ളിഅദ്ധ്യക്ഷൻ കെ സുധാകരനെങ്കിൽ കോൺഗ്രസ് 16 കഷ്ണമാവും, ഉമ്മന്‍ചാണ്ടിയുടെ കാലം കഴിഞ്ഞു: വെള്ളാപ്പള്ളി

എങ്കിലും എന്നെ സംശയത്തിന്റെ നിഴലില്‍ നിറുത്തി. ആഭ്യന്തര മന്ത്രി ആയിരുന്ന എന്റെ അച്ഛനെ ഒരു ദിവസമെങ്കിലും പ്രതിരോധത്തില്‍ ആക്കാന്‍ അദ്ദേഹത്തിന്റെ വളഞ്ഞ ബുദ്ധി ഉപയോഗിച്ചു. അന്ന് അത് എത്ര പേരെ മാനസീകമായി തളര്‍ത്തി എന്ന് അദ്ദേഹത്തിന് അറിവുണ്ടാകാന്‍ വഴിയില്ല.

തന്നെ തട്ടിക്കൊണ്ടുപോയതെന്ന് സുന്ദര; അന്നത്തെ ബിഎസ്പി പരാതി സത്യം... സുരേന്ദ്രനും ബിജെപിയും പ്രതിസന്ധിയില്‍തന്നെ തട്ടിക്കൊണ്ടുപോയതെന്ന് സുന്ദര; അന്നത്തെ ബിഎസ്പി പരാതി സത്യം... സുരേന്ദ്രനും ബിജെപിയും പ്രതിസന്ധിയില്‍

Recommended Video

cmsvideo
Suresh Gopi directed by central leadership to evaluate party’s defeat in polls | Oneindia Malayalam

ദില്ലി വീണ്ടും സജീവമായതോടെ ഇതര സംസ്ഥാന തൊഴിലാളികള്‍ വീണ്ടും എത്തിത്തുടങ്ങി: ചിത്രങ്ങള്‍

കാലം കരുതി വെച്ച പ്രതിഫലം ആണ് എന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു ഇന്ന് അദ്ദേഹം നേരിടുന്ന ഈ പ്രതിസന്ധികള്‍. അദ്ദേഹത്തിന്റെ മകന്‍ ഒരു പക്ഷെ നിരപരാധി ആയേക്കാം, അറിയില്ല. അങ്ങനെ ആണെങ്കില്‍ അയാള്‍ ഇപ്പോള്‍ അനുഭവിക്കുന്ന മാനസീക സംഘര്‍ഷം എനിക്ക് മനസിലാകും, അത് ശ്രീ സുരേന്ദ്രനും മനസിലാകുന്നുണ്ടാകും. ഇനി എങ്കിലും താത്ക്കാലിക നേട്ടങ്ങള്‍ക്കായി വായില്‍ വരുന്നത് വിളിച്ചു പറയുന്ന ശീലം അവസാനിപ്പിക്കാന്‍ ശ്രീ സുരേന്ദ്രന് സാധിക്കട്ടെ എന്നു ആശംസിക്കുന്നെന്നും അര്‍ജുന്‍ ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ വ്യക്തമാക്കി.

സഭയില്‍ ' വിവാദ ചോദ്യം'; ചരിത്രത്തിലാദ്യമെന്ന് വിഡി സതീശന്‍, ഇറങ്ങിപ്പോയി പ്രതിപക്ഷംസഭയില്‍ ' വിവാദ ചോദ്യം'; ചരിത്രത്തിലാദ്യമെന്ന് വിഡി സതീശന്‍, ഇറങ്ങിപ്പോയി പ്രതിപക്ഷം

പുതിയ ഹോട്ട് ലുക്കില്‍ ഭൂമി പദ്‌നേക്കര്‍, വൈറലായ ചിത്രങ്ങള്‍ കാണാം

English summary
Kodakara Case: Arjun Radhakrishnan, son of Thiruvanchoor Radhakrishnan MLA criticizes K Surendran
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X