കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെ സുരേന്ദ്രനും മകനും ക്രിമിനല്‍ രാഷ്ട്രീയത്തിന്റെ നേതാക്കളായി മാറി; വിമര്‍ശനവുമായി എംവി ജയരാജന്‍

Google Oneindia Malayalam News

കണ്ണൂര്‍: കൊടകര കേസ്, തിരഞ്ഞെടുപ്പ് അഴിമതി എന്നിവയുമായി ബന്ധപ്പെട്ട് സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ ആരോപണങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തില്‍ രൂക്ഷവിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്‍. കെ സുരേന്ദ്രനും മകനും ക്രിമിനല്‍ രാഷ്ട്രീയത്തിന്റെ നേതാക്കളായി മാറിയെന്ന് എംവി ജയരാജന്‍ പറഞ്ഞു. കെ.സുരേന്ദ്രന്‍ മഞ്ചേശ്വരത്തും കൊടകരയിലും വയനാട്ടിലും കുഴല്‍പ്പണ ഇടപാടിലും തെരഞ്ഞെടുപ്പ് അഴിമതിയിലും പ്രതിസ്ഥാനത്താണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫേസ്ബുക്ക് പോസ്റ്റിലാണ് ജയരാജന്റെ പ്രതികരണം.

kerala

നിയമമനുസരിച്ച് ഒരു സ്ഥാനാര്‍ത്ഥിക്ക് കാശ് നല്‍കി നോമിനേഷന്‍ നല്‍കാന്‍ പ്രേരിപ്പിച്ചാലും പിന്‍വലിപ്പിച്ചാലും കുറ്റകരമാണ്. അതാണ് മഞ്ചേശ്വരത്തും സുല്‍ത്താന്‍ ബത്തേരിയിലും നടന്നത്. ഈ കേസുകളില്‍ എല്ലാം സുരേന്ദ്രന്‍ മാത്രമല്ല മകനും കൂടി ഉണ്ടാവാന്‍ ഇടയുണ്ട്.

കുടുംബരാഷ്ട്രീയം ഇന്ത്യയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന കാര്യമാണ്. കേരളത്തിലും ഇത്തരത്തില്‍ ചില ഉദാഹരണങ്ങള്‍ ഉണ്ട്. കുടുംബമഹിമയും രാഷ്ട്രീയമഹിമയുമാണ് അതില്‍ കാണാന്‍ കഴിയുന്നത്.

പലപ്പോഴും അങ്ങനെ വേര്‍തിരിച്ചും ശരിയായും കാണാന്‍ പല മാധ്യമങ്ങളും ശ്രമിക്കാറില്ല. കുടുംബ രാഷ്ട്രീയം ക്രിമിനല്‍ രാഷ്ട്രീയത്തിന് വഴിമാറി കൊടുക്കുന്ന പാര്‍ട്ടിയായി ബിജെപി മാറി. ബിജെപി സംസ്ഥാന അദ്ധ്യക്ഷനും മകനും കുഴല്‍പ്പണ ഇടപാടില്‍ പ്രതിസ്ഥാനത്താണെന്ന റിപ്പോര്‍ട്ട് ബിജെപിയുടെ ക്രിമിനല്‍ രാഷ്ട്രീയമാണ് വ്യക്തമാക്കുന്നത്. കുഴല്‍പ്പണ ഇടപാടിലെ പ്രധാന പ്രതി ധര്‍മരാജന്‍ ബിജെപിക്കാരന്‍ ആണെന്ന് വ്യക്തമായിക്കഴിഞ്ഞു. ധര്‍മരാജനും സുരേന്ദ്രന്റെ മകനും തമ്മിലുള്ള ഫോണ്‍ കോള്‍ ബന്ധവും കൂടിക്കാഴ്ചയും പുറത്തു വന്നുകഴിഞ്ഞു.

'പന്നികൾ കൂട്ടമായ് വരും സിങ്കം സിങ്കിളായും വരും'; കേസുകൾ സുരേന്ദ്രന് പുതുമയല്ല, പോരാളിയെന്ന് സംവിധായകൻ'പന്നികൾ കൂട്ടമായ് വരും സിങ്കം സിങ്കിളായും വരും'; കേസുകൾ സുരേന്ദ്രന് പുതുമയല്ല, പോരാളിയെന്ന് സംവിധായകൻ

Recommended Video

cmsvideo
Suresh Gopi directed by central leadership to evaluate party’s defeat in polls | Oneindia Malayalam

ദില്ലി വീണ്ടും സജീവമായതോടെ ഇതര സംസ്ഥാന തൊഴിലാളികള്‍ വീണ്ടും എത്തിത്തുടങ്ങി: ചിത്രങ്ങള്‍

കെ.സുരേന്ദ്രന്റെ സെക്രട്ടറിയും ഡ്രൈവറും കുഴല്‍പ്പണ ഇടപാടില്‍ കണ്ണികളാണ്. കെ.സുരേന്ദ്രനും ജെആര്‍പി നേതാവും തമ്മിലുള്ള ഫോണ്‍ സംഭാഷണം തെളിവായി പരിഗണിച്ചാല്‍ കെ.സുരേന്ദ്രന്‍ നേരിട്ട് സി.കെ ജാനുവിന് പണം നല്‍കാന്‍ ഏര്‍പ്പാടുണ്ടാക്കി എന്നതും ജനങ്ങള്‍ മനസ്സിലാക്കിയ കാര്യമാണ്. മഞ്ചേശ്വരത്ത് സ്ഥാനാര്‍ത്ഥി കൂടിയായ കെ.സുരേന്ദ്രനാണ് പണവും പ്രലോഭനങ്ങളും നല്‍കി ബി എസ് പി സ്ഥാനാര്‍ത്ഥിയെ പിന്‍വലിപ്പിച്ചതെന്ന വിവരവും പുറത്തുവന്നു. പ്രാഥമിക അന്വേഷണം പൂര്‍ത്തീകരിച്ച് ബദിയടുക്ക പൊലീസ് സ്റ്റേഷനില്‍ ക്രൈം രജിസ്റ്റര്‍ ചെയ്യുമെന്ന് പൊലീസ് വ്യക്തമാക്കി. തിരഞ്ഞെടുപ്പ് അഴിമതി സംബന്ധിച്ച കേസ് എടുക്കാന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന വി.വി രമേശന്‍ കോടതിയെ സമീപിക്കുന്നുണ്ടെന്നും ജയരാജന്‍ വ്യക്തമാക്കി.

മാലിദ്വീപില്‍ വെക്കേഷന്‍ അടിച്ചുപൊളിച്ച് സാക്ഷി മാലിക്, ബിക്കിനി ചിത്രങ്ങല്‍ വൈറല്‍

English summary
Kodakara Case: MV Jayarajan says K Surendran and his son have become leaders in criminal politics
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X