കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുരേഷ് ഗോപിയും ഹെലികോപ്ടറിലാണ് പ്രചരണത്തിന് എത്തിയത്; പണം കടത്തിയോ എന്ന് അന്വേഷിക്കണമെന്ന് പദ്മജ

Google Oneindia Malayalam News

കോഴിക്കോട്; കൊടകര കുഴൽപണ കേസിൽ എംപി സുരേഷ് ഗോപിയുടെ പങ്ക് കൂടി അന്വേഷിക്കണമെന്ന് കോൺഗ്രസ് നേതാവ് പദ്മജ വേണുഗോപാൽ. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെ പോലെ സുരേഷ് ഗോപിയും തിരഞ്ഞെടുപ്പ് പ്രചരണത്തിന് വന്ന് പോയത് ഹെലികോപ്റ്ററിലാണെന്നും അതിലും പണം കടത്തിയോയെന്ന് സംശയിക്കുന്നുണ്ടെന്നും പദ്മജ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

'കെ. സുരേന്ദ്രനെ മാത്രം അന്വേഷണ ഉൾപ്പെടുത്തിയാൽ മതിയോ? സുരേഷ് ഗോപിയുടെ കാര്യവും അന്വേഷിക്കണ്ടേ? അദ്ദേഹവും ഇത് പോലെ ഹെലികോപ്റ്ററിൽ ആണ് തൃശ്ശൂരിൽ വന്നതും പോയതും. അതിലും പൈസ കടത്തിയിരുന്നോ എന്ന് ഇപ്പോൾ സംശയിക്കുന്നു. തെരഞ്ഞെടുപ്പ് ചിലവിൽ ഇതെല്ലാം കാണിച്ചിട്ടുണ്ടോ ? ഇതും അന്വേഷണ വിഷയമാക്കേണ്ടതല്ലേ', എന്നായിരുന്നു പദ്മജയുടെ ഫേസ്ബുക്ക് കുറിപ്പ്.

 padmajasureshgo

അതേസമയം കേസിൽ സുരേഷ് ഗോപിയുടെ മൊഴിയെടുക്കുമെന്നാണ് സൂചന. ധർമരാജനും സംഘവും സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ എത്തിയെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഇതേ കുറിച്ച് ചോദിക്കാനാണ് സുരേഷ് ഗോപിയെ വിളിപ്പിപ്പിച്ചേക്കുക. എവിടെ നിന്നാണ് പണം എത്തിയത്, തിരഞ്ഞെടുപ്പ് ആവശ്യങ്ങൾക്ക് ഈ പണം ഉപയോഗിച്ചിരുന്നോ എന്ന കാര്യങ്ങളെല്ലാം ചോദിച്ചറിയും.

മാലിന്യക്കൂമ്പാരത്തിനിടയിലെ ജീവിതങ്ങൾ; ലോകപരിസ്ഥിതി ദിനത്തിൽ കാണേണ്ട ചിത്രങ്ങൾ

അതിനിടെ കേസിൽ കെ സുരേന്ദ്രന്റെ സെക്രട്ടറി ദിപിനേയും ഡ്രൈവറേയും ഇന്ന് പോലീസ് ചോദ്യം ചെയ്തുസുരേന്ദ്രന് ധർമരാജനെ പരിചയമുണ്ടെന്നാണ് ഇരുവരും പോലീസിന് മൊഴി നൽകിയത്.ധർമരാജന് പ്രചരണ സാമഗ്രികൾ ഏൽപ്പിച്ചിരുന്നു.എന്നാൽ
തെരഞ്ഞെടുപ്പ് കാലത്ത് കണ്ടിരുന്നതായി അറിയില്ലെന്നും ഇരുവരും പോലീസിനോട് വ്യക്തമാക്കി.ഇരുവരേയും ചോദ്യം ചെയ്ത് വിട്ടയച്ചതായി പോലീസ് അറിയിച്ചു.

 കുഴല്‍പണ കേസ് മോദി വരെ എത്തും! സുരേന്ദ്രന്റെ ഹെലികോപ്റ്ററിലും അന്വേഷണം വേണം- ബിജെപിയെ പ്രതിരോധത്തിലാക്കി മുരളി കുഴല്‍പണ കേസ് മോദി വരെ എത്തും! സുരേന്ദ്രന്റെ ഹെലികോപ്റ്ററിലും അന്വേഷണം വേണം- ബിജെപിയെ പ്രതിരോധത്തിലാക്കി മുരളി

Recommended Video

cmsvideo
K Surendran gave 40 lakhs to ck Janu says Babu BC | Oneindia Malayalam

ഹോട്ട് ലുക്കിൽ നടി ഇതി ആചാര്യ.. ചിത്രങ്ങൾ

English summary
Kodakara hawala case; Padmaja venugopal asks probe in to suresh gopi's role in the case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X