കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചാവറയച്ചനെ പാഠപുസ്തകത്തില്‍ ഒഴിവാക്കിയത് അനീതിയെന്ന് കൊടിക്കുന്നില്‍: പ്രചരണം വ്യാജമെന്ന് മന്ത്രി

Google Oneindia Malayalam News

കൊച്ചി: സാമൂഹ്യ പരിഷ്കർത്താവയ ചാവറയച്ചനെ പാഠപുസ്തകത്തില്‍ നിന്ന് ഒഴിവാക്കിയെന്ന ആരോപണം ആവർത്തിച്ച് കൊടിക്കുന്നില്‍ സുരേഷ് എംപിയും. നവകേരള ശിൽപികളിൽ പ്രമുഖനും വിദ്യാഭ്യാസ സാമൂഹിക നവോത്ഥാന നായകരിൽ അഗ്രഗണ്യനുമായ വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചൻ്റെ സംഭാവനകളെ കഴിഞ്ഞ പത്തുവർഷമായി സംസ്ഥാനത്തെ ഏഴാം ക്ലാസ് പാഠാവലിയുടെ നവകേരള സൃഷ്ടിക്കായി എന്ന പാഠത്തിൽ നിന്ന് ഒഴിവാക്കിയത് തികഞ്ഞ അനീതിയും ചരിത്രത്തോടുള്ള കടുത്ത അവജ്ഞയും ആണെന്നാണ് കൊടിക്കുന്നില്‍ ആരോപിക്കുന്നത്.

'ലോകകാര്യം നോക്കേണ്ട മന്ത്രി ഫ്‌ളൈ ഓവര്‍ നോക്കാന്‍ തിരുവനന്തപുരത്ത്';വിമർശിച്ച് മുഖ്യമന്ത്രി'ലോകകാര്യം നോക്കേണ്ട മന്ത്രി ഫ്‌ളൈ ഓവര്‍ നോക്കാന്‍ തിരുവനന്തപുരത്ത്';വിമർശിച്ച് മുഖ്യമന്ത്രി

തീണ്ടലും തൊട്ടുകൂടായ്മയും അയിത്തവും പോലെയുള്ള കൊടിയ മനുഷ്യ വിരുദ്ധ പ്രവർത്തികൾ നടമാടിയ കാലത്ത് ജാതിയോ മതമോ വർഗമോ വർണ്ണമോ കണക്കിലെടു ക്കാതെ വിദ്യാഭ്യാസം എന്ന വിപ്ലവത്തിന് നാന്ദി കുറിച്ച ചാവറയച്ചൻ്റെ പ്രവർത്തന ങ്ങൾ കുട്ടികളിൽ നിന്ന് മറച്ചുപിടിക്കുന്നത് വരും തലമുറയിൽ നിന്ന് അദേഹത്തിൻ്റെ ഓർമകളെ ഇല്ലാതാക്കു ന്നതിന് തുല്ല്യമായ പ്രവർത്തിയാണ്‌.

 kodikkunnil-suresh1-15

വിശക്കുന്ന കുട്ടികൾക്ക് പഠിക്കാനാവില്ലെന്നു തിരിച്ചറിഞ്ഞ ചാവറയച്ചൻ വസ്ത്രവും ഭക്ഷണവും പുസ്തകങ്ങളും കുട്ടികൾക്ക് നൽകിയ മാതൃകയെ പിന്തുടർന്നാണ് സർക്കാർ സ്കൂളുകളിൽ ഉച്ചകഞ്ഞി ഏർപ്പെടുത്താനുള്ള ശുപാർശ നൽകാൻ അന്നത്തെ ഭരണകൂടം മുതിർന്നത് എന്ന വസ്തുത പോലും കളത്തിന് മുൻപേ നടന്ന ചാവറയച്ചൻ്റെ ദീർഘവീക്ഷണത്തെ ചൂണ്ടികാണിക്കുന്നു എന്നും , ഇത്തരം നിലപാടുകളുടെ സമഗ്രതയെ എങ്ങിനെ യാണ് ഇടതു മുന്നണി സർക്കാർ മറച്ചു വെക്കാൻ ശ്രമിക്കുന്നത്.

കേരളത്തിൻ്റെ സാമൂഹിക പരിസരങ്ങളിൽ നിലനിന്നിരുന്ന അസമത്വം അവസാനിപ്പി ക്കാൻ വേണ്ടി തുല്യതയിൽ അടിസ്ഥാന പ്പെടുത്തിയ സാർവത്രികമായ വിദ്യാഭ്യാസം എന്ന ആശയം പ്രാവർത്തികമാക്കിയ ക്രിസ്ത്യൻ മിഷനറി സമൂഹത്തിൻ്റെ നെടുനായകത്വം ചാവറയച്ചനിൽ ആണെന്ന ചരിത്ര വസ്തുത കൂടിയാണ് ഇടതുസർക്കാർ തമസ്കരിക്കുന്നതെന്നും വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ എങ്ങും തൊടാത്ത വിശദീകരണം തൃപ്തമല്ല.

എന്തുകൊണ്ട് ഈ കേസില്‍ മാത്രം വെളിപ്പെടുത്തല്‍; ലക്ഷ്യം ദിലീപിനെ വെള്ള പൂശലോ: സംശയങ്ങള്‍ നിരവധിഎന്തുകൊണ്ട് ഈ കേസില്‍ മാത്രം വെളിപ്പെടുത്തല്‍; ലക്ഷ്യം ദിലീപിനെ വെള്ള പൂശലോ: സംശയങ്ങള്‍ നിരവധി

കേരള സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി (എസ് സി ഈ ആർ ടി) ഇന്ന് കേവലം ഇടതുമുന്നണിയുടെ ചരിത്ര അവനിർമിതിയുടെ നടത്തിപ്പുകാരായി മാറി ഇടതുമുന്നണിയുടെ ആജ്ഞയ്ക്കനുസരിച്ച് നവോത്ഥാന ചരിത്രത്തെ വളച്ചൊടിക്കാൻ അനുവദിക്കില്ല. ഉടൻ തന്നെ വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചനെ കുറിച്ചുള്ള പാഠ ഭാഗങ്ങൾ കേരള പാഠാവലിയുടെ ഏഴാം ക്ലാസിലെ നവകേരള സൃഷ്ടിക്കായി എന്ന അധ്യായത്തിൽ ഉൾപ്പെടുത്തണമെന്നും കൊടിക്കുന്നില്‍ സുരേഷ് ആരോപിച്ചു.

അതേസമയം, കേരളപാഠാവലി ചരിത്ര പുസ്തകങ്ങളിൽ നിന്ന് ചാവറയച്ചനെ ഒഴിവാക്കി എന്ന തരത്തിൽ വരുന്ന വാർത്തകൾ വാസ്തവ വിരുദ്ധമാണെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കി, കേരളത്തിൻ്റെ നവോത്ഥാന നായകന്മാരെയെല്ലാം പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 2007 ലെ സമഗ്രമായ പാഠ്യപദ്ധതി പരിഷ്കരണത്തിൻ്റെ ഭാഗമായും 2013 ൽ പുതുക്കിയതുമായ പാഠപുസ്തകങ്ങളാണ് കേരളത്തിൽ ഇപ്പോഴും ഉപയോഗിക്കുന്നത്.സംസ്ഥാനത്തെ പാഠ്യപദ്ധതി
പ്രീ പ്രൈമറി തലം മുതൽ ഹയർ സെക്കൻ്ററി തലം വരെ സമഗ്രമായി പരിഷ്ക്കരിക്കാൻ പോവുകയാണ്.

ഇവിടെയും ജനാധിപത്യ മതനിരപേക്ഷ ഭരണഘടനാ മൂല്യങ്ങളും നവോത്ഥാന മൂല്യങ്ങളും ഉയർത്തി പിടിക്കുമെന്ന് ഇതിനകം തന്നെ സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.
പത്താം ക്ലാസിലെ സാമൂഹ്യ ശാസ്ത്രം 1 ൽ ഭാഗം 2 ലും പന്ത്രണ്ടാം ക്ലാസിൽ ഭാഗം 4ലും ചാവറയച്ചനെ കുറിച്ചുള്ള പാഠഭാഗങ്ങൾ ചേർത്തിട്ടുണ്ട്. ഈ ഭാഗങ്ങൾ ഒഴിവാക്കി എന്നുള്ള പ്രചരണം അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Recommended Video

cmsvideo
ഒരു തത്സമയ അഭിമുഖത്തിന് തയ്യാറുണ്ടോ മാഡം? നികേഷ് കുമാറിന്റെ വെല്ലുവിളി

English summary
kodikunnil says Exclusion of Chavarayachan from textbooks is unfair: Minister says it's is false
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X