'നെഹ്റു കുടുംബത്തിന് മുകളിൽ ഒരു നേതാവും തീരുമാനമെടുക്കേണ്ടതില്ല', തരൂരിനെതിരെ കൊടിക്കുന്നിൽ
കൊച്ചി: വോട്ടർ പട്ടിക പുറത്ത് വിടണമെന്ന ആവശ്യം പാര്‍ട്ടിക്കകത്ത് പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി. അധ്യക്ഷ സ്ഥാനത്തേക്ക് രാഹുൽ ഗാന്ധി മത്സരിച്ചപ്പോൾ ഈ ആശങ്കകൾ ഒന്നുമില്ലാരുന്നെന്നും കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു. സ്ഥാപിതമോ വ്യക്തിപരമോ ആയ താല്‍പര്യങ്ങളായിരിക്കാം വോട്ടര്‍പട്ടിക പുറത്ത് വിടണമെന്ന ആവശ്യത്തിന് പിന്നിലെന്നും കൊടിക്കുന്നില്‍ ആരോപിച്ചു.
'കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിന് മേല്‍നോട്ടം വഹിക്കുന്ന തെരഞ്ഞെടുപ്പ് അതോറിറ്റി ഒരു സ്വതന്ത്രബോഡിയാണ്. വോട്ടര്‍ പട്ടിക എംപിമാര്‍ ആവശ്യപ്പെട്ടെങ്കില്‍ അത് കൊടുക്കാന്‍ സംഘടനാ തെരഞ്ഞെടുപ്പ് ചട്ടം അനുവദിക്കുമെങ്കില്‍ അത് കൊടുക്കുമല്ലോ. എംപിമാര്‍ തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ പരിശോധിക്കണം. ന്യായമാണെങ്കില്‍ അവര്‍ക്ക് ഉന്നയിക്കാം. അവര്‍ക്ക് കെപിസിസിയെ സമീപിക്കാം.' കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു.

'കെപിസിസി ഹൈക്കമാന്റിനൊപ്പമാണ്. നെഹ്‌റു-ഗാന്ധി കുടുംബത്തിനൊപ്പമാണ്. അതിനപ്പുറത്തേക്ക് കേരളത്തിലെ ഒരു നേതാവും തീരുമാനം എടുക്കേണ്ടതില്ല. കാലങ്ങളായി ഗാന്ധി കുടുംബമാണ് പാര്‍ട്ടിക്ക് നേതൃത്വം നല്‍കിയത്. അതിന് മാറ്റം വരുത്തേണ്ട സാഹചര്യം ഇന്ത്യയില്‍ ഇല്ല.' കൊടിക്കുന്നില്‍ സുരേഷ് എംപി പറഞ്ഞു.

കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് നടത്തിപ്പിന്റെ സുതാര്യതയില്‍ ആശങ്ക ഉണ്ടെന്നറിയിച്ചാണ് ശശിതരൂർ ഉൾപ്പടെ അഞ്ച് എംപിമാർ എഐസിസി കേന്ദ്ര തെരഞ്ഞെടുപ്പ് അതോറിറ്റി മേധാവി മധുസൂദന്‍ മിസ്ത്രിക്ക് കത്തയച്ചത്. തരൂരിനെ കൂടാതെ കാര്‍ത്തി ചിദംബരം, പ്രദ്യുത് ബര്‍ദോലോയ്, അബ്ദുള്‍ ഖാലിഖ് എന്നിവരാണ് എഐസിസി തെരഞ്ഞെടുപ്പ് അതോറിറ്റിയെ സമീപിച്ചത്. തങ്ങളുടെ ആവശ്യം തെറ്റായ രീതിയിൽ പ്രചരിപ്പിക്കുന്നത് നിര്‍ഭാഗ്യകരമാണെന്ന് നേതാക്കൾ പറഞ്ഞു.
പ്രതിരോധ ശേഷി വർധിപ്പിക്കണോ? എന്നാൽ ഈ ഭക്ഷണങ്ങൾ തിരഞ്ഞെടുത്ത് കഴിച്ചോളു...

കത്തിൽ മറ്റ് തെറ്റായ ഉദേശങ്ങൾ ഒന്നും തന്നെയില്ലന്നും തരൂർ ഉൾപ്പടെയുള്ള നേതാക്കൾ വ്യക്തമാക്കുന്നു.നാമനിര്‍ദ്ദേശ നടപടികള്‍ ആരംഭിക്കുന്നതിന് മുമ്പ് പാര്‍ട്ടിയുടെ കേന്ദ്ര തെരഞ്ഞെടുപ്പ് അതോറിറ്റി ഇലക്ടറല്‍ കോളേജില്‍ ഉള്‍പ്പെടുന്ന പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി (പിസിസി) പ്രതിനിധികളുടെ ഒരു ലിസ്റ്റ് നല്‍കണമെന്നാണ് എംപിമാര്‍ മിസ്ത്രിക്ക് അയച്ച കത്തില്‍ പറയുന്നത്.

ആര്‍ക്കാണ് സ്ഥാനാര്‍ത്ഥിയെ നാമനിര്‍ദ്ദേശം ചെയ്യാന്‍ അര്‍ഹതയുള്ളതെന്നും വോട്ട് ചെയ്യാന്‍ അര്‍ഹതയെന്നും പരിശോധിക്കാന്‍ ഈ ലിസ്റ്റ് പുറത്തുവിടണമെന്ന് എംപിമാര്‍ പറഞ്ഞു. എല്ലാ 28 പിസിസികളിലേക്കും ഒമ്പത് കേന്ദ്രഭരണ പ്രദേശങ്ങളിലേക്കും വോട്ടര്‍ പട്ടിക പരിശോധിക്കാന്‍ ഇലക്ട്രേറ്റര്‍മാരും സ്ഥാനാര്‍ത്ഥികളും പോകുമെന്ന് പ്രതീക്ഷിക്കാനാവില്ല. ഇത് തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ നിന്ന് അനാവശ്യമായ സ്വേച്ഛാധിപത്യം നീക്കം ചെയ്യുമെന്നും എംപിമാര്‍ കത്തില്‍ പറഞ്ഞു.
ഓണം തകർത്താടി കീർത്തി... സാരിയിൽ തകർപ്പൻ ഫോട്ടോഷൂട്ട്... കാണാം ചിത്രങ്ങൾ












Click it and Unblock the Notifications