എകെ ആന്റണിക്ക് കോടിയേരിയുടെ ചുട്ട മറുപടി; സഖ്യം ആത്മഹത്യാപരം, കേരള ഘടകത്തിന്റെ മാത്രം തീരുമാനമല്ല!!

  • By: Akshay
Subscribe to Oneindia Malayalam

തിരുവനന്തപുരം: ബിജെപിക്കെതിരായ വിശാല സഖ്യത്തിന് എതിര് നില്‍ക്കുന്നത് സിപിഐഎം കേരളാ ഘടകമാണെന്ന കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് എകെ ആന്റണിയുടെ പരാമര്‍ശത്തിന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മറുപടി. കോണ്‍ഗ്രസുമായുള്ള സഖ്യം ആത്മഹത്യാപരമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

കോണ്‍ഗ്രസുമായി സഖ്യം വേണ്ടെന്നത് സിപിഐഎം കേരളാ ഘടകത്തിന്റെ മാത്രം നിലപാടല്ലെന്നും കോടിയേരി പറഞ്ഞു. ഇന്നത്തെ കോണ്‍ഗ്രസ് നാളത്തെ ബിജെപിയാണെന്നും കോടിയേരി പരിഹസിച്ചു. സിപിഎമ്മിന്റെ ബംഗാള്‍ നേതാക്കളും സിപിഐയും സഖ്യത്തിന് അനുകൂലമാണ്. രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ ഐക്യത്തിനായി കോണ്‍ഗ്രസ് എന്ത് വിട്ടുവീഴ്ചയ്ക്കും തയ്യാറാണ്. സ്ഥാനാര്‍ത്ഥി കോണ്‍ഗ്രസുകാരനായിരിക്കണമെന്ന നിര്‍ബന്ധമില്ലെന്നും ആന്റണി വ്യക്തമാക്കിയിരുന്നു.

Kodiyeri Balakrishnan

പിജെ ജോസഫിന് എല്ലാം മനസിലായി; കേരള കോണ്‍ഗ്രസില്‍ സമവായം, കോട്ടയത്ത് നടന്നത്....

അഞ്ചേരി ബേബി വധം; എംഎം മണിക്ക് ആശ്വസിക്കാം, തൊടുപുഴ കോടതി നടപടിക്ക് സ്റ്റേ!

ബിജെപിക്കെതിരെ വിശാലഐക്യം വേണെന്നായിരുന്നു അന്റമിയുടെ അഭിപ്രായത്തോട് സിപിആ നോതാവ് ബിനോയ് വിശ്വം പ്രതികരിച്ചത്. ബംഗാളില്‍ കോണ്‍ഗ്രസുമായി സഖ്യത്തിലാണെങ്കിലും ദേശീയ തലത്തില്‍ ബിജെപിക്കെതിരായ വിശാല സഖ്യത്തിന് തടസം നില്‍ക്കുന്നത് സിപിഎമ്മിന്റെ കേരളഘടകമാണെന്ന് കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി പറഞ്ഞിരുന്നു. കേരളത്തില്‍ തര്‍ക്കം തുടര്‍ന്നോട്ടെ. ദേശീയതലത്തില്‍ സിപിഐഎം സഹകരിക്കണമെന്നും അദ്ദേഹം ഡല്‍ഹിയില്‍ പറഞ്ഞിരുന്നു.

English summary
Kodiyeri Balakrishnan's reaction on AK Antony's statement
Please Wait while comments are loading...