കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

' ഇതൊക്കെ നിര്‍ത്തിക്കാന്‍ പാര്‍ട്ടിക്കറിയാം' ; ചേരിതിരിവ് സൃഷ്ടിക്കുന്ന നേതാക്കള്‍ക്കെതിരെ കോടിയേരി

പാലക്കാട് ജില്ലയില്‍ സെക്രട്ടറിയേറ്റ് അംഗങ്ങള്‍ തന്നെ വിഭാഗീയതയ്ക്ക് നേതൃത്വം നല്‍കുന്ന സാഹചര്യത്തില്‍ നടന്ന മേഖല റിപ്പോര്‍ട്ടിങ്ങിലാണ് ഇനി ചേരിതിരിവ് അനുവദിക്കില്ലെന്ന് കോടിയേരി അന്ത്യശാസനം നല്‍കിയത്

  • By Akshay
Google Oneindia Malayalam News

പാലക്കാട്: നേതാക്കള്‍ അണികളെ ഒപ്പം നിര്‍ത്തി പാര്‍ട്ടിയോട് വിലപേശാന്‍ ശ്രമിച്ചാല്‍ അനുവദിക്കില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍. പാര്‍ട്ടി ചേരിതിരിവ് സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന നേതാക്കള്‍ക്കെതിരെ കടുത്ത മുന്നറിയിപ്പാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നല്‍കിയിരിക്കുന്നത്. പാലക്കാട് ജില്ലയിലെ സംഘടന പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് ബ്രാഞ്ച് സെക്രട്ടറിമാര്‍ വരെയുള്ള പാര്‍ട്ടി അംഗങ്ങള്‍ക്കായി വിളിച്ച് ചേര്‍ത്ത മേഖല റിപ്പോര്‍ട്ടിങ്ങിലായിരുന്നു കോടിയേരിയുടെ പരാമര്‍ശം.

പാലക്കാട് ജില്ലയില്‍ സെക്രട്ടറിയേറ്റ് അംഗങ്ങള്‍ തന്നെ വിഭാഗീയതയ്ക്ക് നേതൃത്വം നല്‍കുന്ന സാഹചര്യത്തില്‍ നടന്ന മേഖല റിപ്പോര്‍ട്ടിങ്ങിലാണ് ഇനി ചേരിതിരിവ് അനുവദിക്കില്ലെന്ന് കോടിയേരി അന്ത്യശാസനം നല്‍കിയത്. ആരും ആരേയും ചാരി നില്‍ക്കേണ്ടതില്ല, അങ്ങിനെ ചാരിയാല്‍ ഉള്ളതും പോകും. അസംബ്ലി തിരഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കാതെ വന്ന രണ്ട് ജില്ല സെക്രട്ടറിയേറ്റ് അംഗങ്ങളുടെ പാര്‍ലമെന്ററി വ്യാമോഹത്തെ കുറിച്ചും പ്രസംഗത്തില്‍ അദ്ദേഹം പരാമര്‍ശിച്ചു.

Kodiyeri Balakrishnan

മുതിര്‍ന്ന ജില്ലാ സെക്രട്ടറിയേറ്റ് അംഗം പികെ സുധാകരന്റേയും പേരെടുത്ത് പറഞ്ഞാണ് കോടിയേരി വിമര്‍ശിച്ചത്. ഇനിയും വിഭാഗീയത തുടരാനാഗ്രഹിക്കുന്നവര്‍ പാര്‍ട്ടിയിലുണ്ടാകില്ലെന്ന പരസ്യമായ മുന്നറിയിപ്പാണ് സംസ്ഥാന സെക്രട്ടറി തന്റെ പ്രസംഗത്തിലൂടെ സഖാക്കള്‍ക്ക് നല്‍കുന്നത്.

English summary
Kodiyeri Bakakrishnan's speech in party meeting at Palakkad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X