ഇടത് സര്‍ക്കാര്‍ ആക്രമിക്കപ്പെട്ട നടിക്കൊപ്പം.. ദിലീപിനെ അനുകൂലിച്ച എംഎല്‍എയെ തള്ളി കോടിയേരി

  • By: Anamika
Subscribe to Oneindia Malayalam

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ദിലീപിനെ പിന്തുണച്ച് ഭരണകക്ഷി എംഎല്‍എ കൂടിയായ നടന്‍ ഗണേഷ് കുമാര്‍ രംഗത്ത് വന്നത് സര്‍ക്കാരിന് വലിയ ക്ഷീണമായിട്ടുണ്ട്. സര്‍ക്കാര്‍ ശക്തമായ നിലപാടെടുത്ത കേസില്‍ ഭരണകക്ഷി എംഎല്‍എമാര്‍ വിരുദ്ധനിലപാട് സ്വീകരിക്കുന്നത് വലിയ വിമര്‍ശനങ്ങള്‍ക്കും ഇടയാക്കി. എന്നാല്‍ ഗണേഷ് കുമാറിന്റെ നിലപാടിനെ തള്ളി സിപിഎം രംഗത്ത് വന്നിരിക്കുകയാണ്. ഗണേഷ് കുമാറിന്റേത് വ്യക്തിപരമായ അഭിപ്രായം ആണെന്നും അത് മുന്നണിയുടെ അഭിപ്രായം അല്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി.

ദിലീപിനെ രക്ഷപ്പെടുത്താൻ നീക്കം, വെറും ബലാത്സംഗശ്രമം! പിന്നിൽ ഇവർ.. എംഎൽഎയുടെ ആരോപണം!

kodiyeri

ഇടതുപക്ഷ സര്‍ക്കാര്‍ ആക്രമണത്തിന് ഇരയായ നടിക്കൊപ്പം ആണെന്നും കോടിയേരി ബാലകൃഷ്ണന്‍ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു. ഗണേഷ് ഇടത് മുന്നണിയെ പിന്തുണയ്ക്കുന്ന ഒരു എംഎല്‍എ മാത്രമാണെന്നും അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ മുന്നണിയുടേത് അല്ലെന്നും കോടിയേരി അഭിപ്രായപ്പെട്ടു. നടിയുടെ കേസില്‍ സര്‍ക്കാര്‍ ശക്തമായ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്നും കോടിയേരി പറഞ്ഞു. ദിലീപിനെ ജയിലില്‍ ചെന്ന് കണ്ട ഗണേഷ് കുമാര്‍ അദ്ദേഹത്തെ പിന്തുണയ്ക്കണമെന്ന് സിനിമാക്കാരോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

English summary
Kodiyeri Balakrishnan against KB Ganesh Kumar in actress case
Please Wait while comments are loading...