കോടിയേരി ബാലകൃഷ്ണൻ തിരിച്ച് വരുന്നു? സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് എത്തുമെന്ന് സൂചന
തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് കോടിയേരി ബാലകൃഷ്ണന്‍ തിരിച്ച് എത്തിയേക്കുമെന്ന് സൂചന. സിപിഎമ്മിന്റെ പാര്‍ട്ടി സമ്മേളനങ്ങള്‍ തുടങ്ങാനിരിക്കുന്ന സാഹചര്യത്തിലാണ് കോടിയേരിയുടെ തിരിച്ച് വരവിന്റെ സൂചനകള്‍ പുറത്ത് വരുന്നത്. അനാരോഗ്യവും മകന്‍ ബിനീഷ് കോടിയേരിക്ക് എതിരെ ഉയര്‍ന്ന ആരോപണങ്ങളും കാരണം കഴിഞ്ഞ വര്‍ഷം നവംബറില്‍ ആണ് കോടിയേരി ബാലകൃഷ്ണന്‍ സിപിഎം സംസ്ഥാന സെക്രട്ടറി പദവി ഒഴിഞ്ഞത്. അതിന് ശേഷം എ വിജയരാഘവന്‍ ആണ് പാര്‍ട്ടിയുടെ ആക്ടിംഗ് സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്നത്.
സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് കോടിയേരി ബാലകൃഷ്ണന്‍ തിരിച്ച് വരുന്ന കാര്യത്തില്‍ പാര്‍ട്ടി സംസ്ഥാന സമിതി തീരുമാനമെടുത്തേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. കോടിയേരി ബാലകൃഷ്ണന്‍ സ്ഥാനമൊഴിഞ്ഞത് താല്‍ക്കാലികമായിട്ടാണ് എന്ന് നേരത്തെ മുതല്‍ക്കേ തന്നെ സിപിഎം നേതൃത്വം വ്യക്തമാക്കിയിട്ടുളളതാണ്. ആരോഗ്യസ്ഥിതി മെച്ചപ്പെടുമ്പോള്‍ അദ്ദേഹം പാര്‍ട്ടി നേതൃസ്ഥാനത്തേക്ക് തിരികെ എത്തുമെന്നും പാര്‍ട്ടി നേതൃത്വം വ്യക്തമാക്കിയിരുന്നു. പാര്‍ട്ടി സമ്മേളനങ്ങള്‍ തുടങ്ങാനിരിക്കവേ കോടിയേരിയുടെ തിരിച്ച് വരവിന് ഇതാണ് യോജിച്ച സമയം എന്നാണ് സിപിഎം കരുതുന്നത്.

ആരോഗ്യകാരണങ്ങളാല്‍ ആണ് കോടിയേരി ബാലകൃഷ്ണന്‍ സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് വിട്ട് നില്‍ക്കുന്നത് എന്നാണ് സിപിഎം നല്‍കിയ ഔദ്യോഗിക വിശദീകരണം. തുടര്‍ചികിത്സയ്ക്കായി പോകാന്‍ അവധി വേണം എന്നാണ് സംസ്ഥാന സെക്രട്ടേറിയറ്റില്‍ കോടിയേരി ആവശ്യപ്പെട്ടത്. ഇത് പാര്‍ട്ടി അംഗീകരിക്കുകയായിരുന്നു. 2015ല്‍ ആദ്യമായി സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് എത്തിയ കോടിയേരി ബാലകൃഷ്ണന്‍ 2018ലെ തൃശൂര്‍ സമ്മേളനത്തിന് ശേഷവും പാര്‍ട്ടി തലപ്പത്ത് തുടര്‍ന്നു. പാര്‍ട്ടി സെക്രട്ടറി സ്ഥാനത്ത് പേര് ദോഷമൊന്നും കേള്‍പ്പിക്കാതിരുന്ന കോടിയേരിക്ക് തലവേദന സൃഷ്ടിച്ചത് മക്കളായ ബിനോയ് കോടിയേരിയും ബിനീഷ് കോടിയേരിയുമായിരുന്നു.
ഒരുമിച്ച് മമ്മൂട്ടിയും പാര്‍വ്വതിയും, ചുള്ളനായി മമ്മൂക്ക, വൈറല്‍ ചിത്രങ്ങള്‍
ബിനോയ് കോടിയേരിക്ക് എതിരെ സാമ്പത്തിക പരാതി ഉയര്‍ന്നെങ്കിലും അത് ഒത്തുതീര്‍പ്പാക്കാനായി. എന്നാല്‍ ബിനീഷ് കോടിയേരി ഉള്‍പ്പെട്ട വിവാദം കോടിയേരിയുടെ സ്ഥാനമൊഴിയലിലേക്ക് വരെ എത്തിച്ചു. ബെംഗളുരു മയക്കുമരുന്ന് കേസിലും അനധികൃത സ്വത്ത് സമ്പാദനക്കേസിലുമാണ് ബിനീഷ് കോടിയേരിക്ക് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ പിടി വീണത്. പ്രായപൂര്‍ത്തിയായ മകന്റെ പ്രവര്‍ത്തികള്‍ക്ക് അച്ഛന്‍ ഉത്തരം പറയേണ്ടതില്ലെന്ന ന്യായമാണ് തുടക്കത്തില്‍ കോടിയേരി ബാലകൃഷ്ണന്‍ സ്വീകരിച്ചത്. പാര്‍ട്ടി നേതൃത്വവും കോടിയേരിക്കൊപ്പം നിന്നു. എന്നാല്‍ ബിനീഷ് അറസ്റ്റിലായതോടെ കാര്യങ്ങള്‍ മാറി മറിഞ്ഞു.
ബിനീഷിന്റെ കുടുംബം താമസിച്ചിരുന്ന തിരുവനന്തപുരത്തെ വീട് അന്വേഷണ സംഘം റെയ്ഡ് ചെയ്തു. ഇതോടെ പാര്‍ട്ടിക്കുള്ളിലും കോടിയേരി വിട്ട് നില്‍ക്കുന്നതാണ് നല്ലത് എന്നുളള വികാരം ശക്തമായി. നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ പാര്‍ട്ടി കൂടുതല്‍ പ്രതിരോധത്തിലാകാതിരിക്കാന്‍ രാജി തന്നെയാണ് അനിവാര്യം എന്നുളള അഭിപ്രായം ഉയര്‍ന്നു. ഇതോടെയാണ് കോടിയേരി സ്ഥാനം ഒഴിഞ്ഞത്. ബിനീഷിനെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ തന്നെ സ്ഥാനം ഒഴിയാന്‍ കോടിയേരി സന്നദ്ധനായിരുന്നു. എന്നാല്‍ പാര്‍ട്ടി അനുമതി നല്‍കിയിരുന്നില്ല. സിപിഎം കേന്ദ്ര നേതൃത്വം അടക്കം കോടിയേരി രാജി വെയ്‌ക്കേണ്ടതില്ലെന്ന നിലപാടായിരുന്നു സ്വീകരിച്ചിരുന്നത്.
മോഹന്‍ലാലും ടൊവിനോയും ആസിഫും: താരങ്ങളോടൊപ്പമുള്ള ചിത്രം പങ്കുവെച്ച് ബിഗ് ബോസ് താരം രമ്യ പണിക്കര്‍












Click it and Unblock the Notifications