Get Updates
Get notified of breaking news, exclusive insights, and must-see stories!

സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് കോടിയേരി ബാലകൃഷ്ണന്‍ തുടരും, സെക്രട്ടേറിയറ്റിലേക്ക് പുതുമുഖങ്ങൾ

കൊച്ചി: സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് കോടിയേരി ബാലകൃഷ്ണന്‍ തുടരും. ഇത് മൂന്നാം തവണയാണ് കോടിയേരി ബാലകൃഷ്ണന്‍ സിപിഎമ്മിനെ നയിക്കാനെത്തുന്നത്. കൊച്ചിയില്‍ നടക്കുന്ന സിപിഎം സംസ്ഥാന സമ്മേളനത്തിലാണ് തീരുമാനം. നാളെ സംസ്ഥാന സമ്മേളനം അവസാനിക്കുന്നതോടെ പുതിയ കമ്മിറ്റി പ്രഖ്യാപനമുണ്ടാകും. പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റില്‍ നിന്ന് 5 പേര്‍ ഒഴിവായേക്കുമെന്നും സൂചനയുണ്ട്.

ആനത്തലവട്ടം ആനന്ദന്‍, വൈക്കം വിശ്വന്‍, ടി കരുണാകരന്‍, എംഎം മണി അടക്കമുളളവരാണ് ഒഴിവാകാനുളള സാധ്യത. ഇത്തവണ സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് ആറ് പുതുമുഖങ്ങള്‍ ഉണ്ടായേക്കും എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ് അടക്കമുളളവരെ സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് പരിഗണിക്കുന്നതായാണ് സൂചന. എഎന്‍ ഷംസീര്‍, വിഎന്‍ വാസവന്‍, സജി ചെറിയാന്‍, കടകംപളളി സുരേന്ദ്രന്‍, സികെ രാജേന്ദ്രന്‍ എന്നിവരേയും പരിഗണിക്കുന്നതായാണ് വിവരം. അതേസമയം പി ജയരാജന്റെ പേര് ചര്‍ച്ചയില്‍ ഇല്ലെന്നും സൂചനയുണ്ട്.

11

Recommended Video

cmsvideo
    Russian army struggling to take over Kyiv and karkhiv, running out of food and fuel

    പതിവിന് വിപരീതമായി പുതിയ സംസ്ഥാന സെക്രട്ടേറിയറ്റ് രൂപീകരണം നാളെയുണ്ടാകും എന്നാണ് റിപ്പോര്‍ട്ടുകള്‍. സാധാരണമായി സംസ്ഥാന കമ്മിറ്റി രൂപീകരണവും സെക്രട്ടറി തിരഞ്ഞെടുപ്പും മാത്രമാണ് സംസ്ഥാന സമ്മേളത്തില്‍ നടക്കാറുളളത്. നിലവില്‍ 16 പേരുളള സംസ്ഥാന സെക്രട്ടേറിയറ്റ് ആണ് സിപിഎമ്മിന്റേത്. ഇത് 17 ആയേക്കും. സംസ്ഥാന കമ്മിറ്റിയിലേക്ക് യുവാക്കളും സ്ത്രീകളും അടക്കം പുതുമുഖങ്ങള്‍ ഉണ്ടായേക്കും.

    കോടിയേരി ബാലകൃഷ്ണന്‍ 2015ല്‍ ആലപ്പുഴയില്‍ നടന്ന സമ്മേളനത്തിലാണ് സിപിഎം സംസ്ഥാന സെക്രട്ടറി പദവിയിലേക്ക് ആദ്യമായി എത്തുന്നത്. അതിന് ശേഷം 2018ല്‍ തൃശൂര്‍ സമ്മേളനത്തില്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. 2020ല്‍ പാര്‍ട്ടി സെക്രട്ടറി സ്ഥാനത്ത് നിന്ന് കോടിയേരിക്ക് മാറി നില്‍ക്കേണ്ടി വന്നു. ബെംഗളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് മകന്‍ ബിനീഷ് കോടിയേരി അറസ്റ്റിലായതും ആരോഗ്യ പ്രശ്‌നങ്ങളും അടക്കമുളള കാരണങ്ങളാലാണ് ഒരു വര്‍ഷത്തേക്ക് കോടിയേരി മാറി നിന്നത്. എ വിജയരാഘവനാണ് ഇക്കാലത്ത് പാർട്ടിയെ നയിച്ചത്. ബിനീഷ് ജയില്‍ മോചിതനായതിന് പിന്നാലെ 2021ല്‍ കോടിയേരി സെക്രട്ടറി കസേരയിലേക്ക് മടങ്ങി എത്തിയിരുന്നു.

    കുട്ടിയുടുപ്പിട്ട് പുതിയ ലുക്കിൽ സായ് പല്ലവി, ഇതെന്ത് മാറ്റമെന്ന് ആരാധകർ, ചിത്രങ്ങൾ

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+