നടിക്കെതിരായ ആക്രമണം...സര്‍ക്കാര്‍ ഒപ്പം നില്‍ക്കുക...എല്ലാം വ്യക്തമാക്കി കോടിയേരി

  • By: Sooraj
Subscribe to Oneindia Malayalam

തിരുവനന്തപുരം: പ്രമുഖ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഇരയ്‌ക്കൊപ്പം തന്നെയാണെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി. ഇരയെ സമ്മര്‍ദ്ദത്തിലാക്കുന്ന പ്രസ്താവനകള്‍ ആരും തന്നെ നടത്തരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കേസിന്റെ അന്വേഷണം ശരിയായ ദിശയില്‍ തന്നെയാണ് ഇപ്പോള്‍ നടക്കുന്നതെന്നും കോടിയേരി പറഞ്ഞു.

ദിലീപിനു സുനിയുടെ കത്ത്...ആ രഹസ്യം പുറത്ത്!! അയാള്‍ക്കു നല്‍കിയ വാഗ്ദാനം ഞെട്ടിക്കും!!

1

കൊച്ചിയില്‍ വച്ചു നടി ആക്രമണത്തിന് ഇരയായ കേസില്‍ സര്‍ക്കാര്‍ ഒരു തരത്തിലുള്ള സമ്മര്‍ദ്ദങ്ങള്‍ക്കും വഴങ്ങില്ല. കേസിലെ അന്വേഷണം ഇതുവരെ ശരിയായ ദിശയിലാണ് നടക്കുന്നതെന്ന് റിപ്പോര്‍ട്ടുകളില്‍ നിന്നു വ്യക്തമാണ്. ഈ തരത്തിലുള്ള കേസുകളില്‍ എല്ലാവരും സംയമനം പാലിക്കേണ്ടതുണ്ടെന്നും കോടിയേരി ചൂണ്ടിക്കാട്ടി.

2

കേസുമായി ബന്ധപ്പെട്ട് സിനിമാ മേഖയിലെ പലരും നടന്‍ ദിലീപിനെ അനുകൂലിച്ച് രംഗത്തുവരുന്നതോടൊപ്പം നടിയെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ നടത്തിയത് വിവാദമാവുകയും ചെയ്തിരുന്നു. നടന്‍ സലീം കുമാറിന്റെ പ്രസ്താവനയാണ് ഏറ്റവും വിവാദമുയര്‍ത്തിയത്. നടിയെയും കേസിലെ മുഖ്യപ്രതിയായ സുനിലിനെയും നുണപരിശോധനയ്ക്കു വിധേയരാക്കിയാല്‍ എല്ലാ ദുരൂഹതയും അവസാനിക്കുമെന്നാണ് സലീം കുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചത്. ഇതു വിവാദമായതോടെ പോസ്റ്റ് പിന്‍വലിച്ച സലിം മാപ്പുചോദിക്കുകയും ചെയ്തിരുന്നു.

English summary
Kodiyeri comment on Actress attacked case.
Please Wait while comments are loading...