ആര്‍എസ്എസുകാരന്റെ വധം...പിന്നില്‍ സിപിഎം അല്ല!! അവര്‍ തമ്മില്‍ നേരത്തേ പ്രശ്‌നം!!
അറസ്റ്റ് ചെയ്യപ്പെട്ട മണിക്കുട്ടന്‍ മുന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനാണെന്ന് കോടിയേരി പറഞ്ഞു
തിരുവനന്തപുരം: ആര്‍എസ്എസ് പ്രവര്‍ത്തകനായ രാജേഷിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ സിപിഎമ്മിനു പങ്കില്ലെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊല്ലപ്പെട്ട രാജേഷും അക്രമത്തിനു നേതൃത്വം നല്‍കിയ മണിക്കുട്ടനും തമ്മില്‍ നേരത്തേ തന്നെ ചില പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി കോടിയേരി പറഞ്ഞു.

മണിക്കുട്ടന്‍ കോണ്‍ഗ്രസിന്റെ മുന്‍ പ്രവര്‍ത്തകനാണ്. ഇയാള്‍ക്കെതിരേ നിരവധി കേസുകളുമുണ്ട്. പ്രാദേശിക പ്രശ്‌നം വലുതാക്കാനുള്ള ആസൂത്രിത ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്ന് കോടിയേരി ആരോപിച്ചു.

സിപിഎം-ബിജെപി പ്രശ്‌നമല്ല രാജേഷിന്റെ കൊലപാതകത്തിലേക്ക് നയിച്ചത്. ഇപ്പോള്‍ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്ന മണിക്കുട്ടന്‍ സിപിഎമ്മുമായി ബന്ധമുള്ളയാളല്ല. രാജേഷിന്റെ കൊലപാതകത്തിനു പിന്നില്‍ സിപിഎമ്മാണെന്ന് ആരോപിച്ച് സംസ്ഥാനത്ത് ക്രമസമാധാന പ്രശ്‌നങ്ങളുണ്ടാക്കാനാണ് ബിജെപി-ആര്‍എസ്എസ് നേതൃത്വം ശ്രമിക്കുന്നതെന്ന് കോടിയേരി പറഞ്ഞു. കേരളത്തില്‍ അരാജകത്വം സൃഷ്ടിക്കുകയാണ് ബിജെപിയുടെ ഉദ്ദേശമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

രാഷ്ട്രീയ ഗൂഡ ഉദ്ധേശമാണ് ഇന്നത്തെ ബിജെപി ഹര്‍ത്താലിന്റെ പിന്നിലുള്ളത്.
പ്രാദേശികമായ ഒരു പ്രശ്‌നം അവര്‍ വലുതാക്കി കാണിക്കുകയാണ്. ഇതിന്റെ ഭാഗമായാണ് സംസ്ഥാന വ്യാപകമായി ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. ബിജെപിയുടെ നേതൃത്വത്തില്‍ ശനിയാഴ്ച തന്നെ തലസ്ഥാനത്തു ചില സ്ഥലങ്ങളില്‍ ആക്രമണം നടന്നിരുന്നുവെന്നും കോടിയേരി പറഞ്ഞു.












Click it and Unblock the Notifications