സെക്രട്ടറിയായ കോടിയേരി 'നുണ'പറഞ്ഞ് തുടങ്ങി!
ആലപ്പുഴ: സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ആദ്യമായി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ തന്നെ കോടിയേരി ബാലകൃഷ്ണന് പറഞ്ഞത് നുണയോ? വിഎസിന്റെ പാര്‍ട്ടി വിരുദ്ധ മനോഭാവം സംബന്ധിച്ചാണ് പുതിയ വിവാദം.
വിഎസ് അച്യുതാനന്ദനെ പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകരിച്ച പ്രമേയത്തില്‍ പാര്‍ട്ടി വിരുദ്ധനെന്ന് വിശേഷിപ്പിച്ചിട്ടില്ലെന്നാണ് കോടിയേരി പറയുന്നത്. വിഎസിന് പാര്‍ട്ടിവിരുദ്ധ മനോഭാവമാണെന്നാണ് പ്രമേയത്തില്‍ പറയുന്നതെന്നാണ് കോടിയേരിയുടെ പക്ഷം.

എന്നാല്‍ സംസ്ഥാന സമ്മേളനം തുടങ്ങുന്നതിന് തലേദിവസം പിണറായി വിജയന് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഇക്കാര്യം വ്യക്തമായി പറയുന്നുണ്ട്. വിഎസ് അച്യുതാനന്ദന് പാര്‍ട്ടിവരുദ്ധ മാനസികാവസ്ഥയിലേക്ക് തരംതാഴ്ന്നിരിക്കുന്നു എന്നാണ് പിണറായി പറഞ്ഞത്. പിന്നീട് പുറത്ത് വന്ന പ്രമേയത്തിലും ഇക്കാര്യം വ്യക്തമായി പറയുന്നുണ്ട്.

സമ്മേളനത്തില്‍ നിന്ന് ഇറങ്ങിപ്പോയ വിഎസ് അച്യുതാനന്ദന് തിങ്കളാഴ്ച പുറത്ത് വിട്ട പത്രക്കുറിപ്പിലും ഇക്കാര്യം തന്നെ ആണ് പരാമര്‍ശിക്കുന്നത്. താന്‍ പാര്‍ട്ടി വിരുദ്ധനാണ് എന്ന സംസ്ഥാന സെക്രട്ടേറിയറ്റിന്റെ ഒരുപ്രമേയം നിലനില്ക്കുന്നു. ഈ സാഹചര്യത്തില്‍ താന്‍ പാര്‍ട്ടി സമ്മേളനത്തില്‍ പങ്കെടുക്കുന്നത് ശരിയല്ലെന്നാണ് വിഎസ് പത്രക്കുറിപ്പില്‍ വ്യക്തമാക്കിയിട്ടുള്ളത്.
വിഎസിനെ രൂക്ഷമായി ആക്രമിക്കാതെ തിരിച്ചുകൊണ്ടുവരാനുള്ള ശ്രമത്തിന്റെ ഭാഗമാണ് കോടിയേരിയുടെ 'നുണ'പറച്ചില് എന്നാണ് വിലയിരുത്തപ്പെടുന്നത്. വിഎസ് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തുന്നുണ്ടെന്ന് കോടിയേരി വ്യക്തമായി പറയുന്നുണ്ട്. എങ്കിലും വിഎസിന് മുന്നില്‍ വാതിലുകള്‍ തുറന്ന് തന്നെ കിടക്കുകയാണ്.
-
ഉള്ളത് 84 രൂപ, ഭൂമിയില്ല, തൊഴിലില്ല- കേരളത്തിലെ ആസ്തി കുറഞ്ഞ സ്ഥാനാര്‍ഥി ഏറ്റുമാനൂരിലുണ്ട് -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ് -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
'മാധ്യമങ്ങളാൽ നിർമ്മിക്കപ്പെട്ട ബിംബമല്ല പിണറായി വിജയൻ, സച്ചിദാനന്ദന്റേത് അരാഷ്ട്രീയ വാദം'; ബി ഉണ്ണികൃഷ്ണൻ -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
ആത്മവിശ്വാസവും പ്രതീക്ഷയും സ്വപ്നവും ഒഴുകി നടക്കുന്ന എറണാകുളം











Click it and Unblock the Notifications