Get Updates
Get notified of breaking news, exclusive insights, and must-see stories!

20000 പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു!സുപ്രീംകോടതി വിധി കണക്കിലെടുത്തേ പുതിയ മദ്യനയം പ്രഖ്യാപിക്കൂ...

സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ 1950ഓളം മദ്യശാലകളാണ് അടച്ചുപൂട്ടേണ്ടി വന്നത്.

പത്തനംതിട്ട: സുപ്രീംകോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തുണ്ടായ പ്രതിസന്ധിക്കുറിച്ച് ചര്‍ച്ച ചെയ്യുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സുപ്രീംകോടതി വിധി കൂടി കണക്കിലെടുത്തേ സംസ്ഥാനത്തെ പുതിയ മദ്യനയം പ്രഖ്യാപിക്കുവെന്നും അദ്ദേഹം പത്തനംതിട്ടയില്‍ വ്യക്തമാക്കി.

സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ 1950ഓളം മദ്യശാലകളാണ് അടച്ചുപൂട്ടേണ്ടി വന്നത്. മദ്യശാലകളില്‍ ജോലി ചെയ്തിരുന്ന 20000 പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടതായും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ 5200 കള്ളുഷാപ്പുകള്‍ അടച്ചിടുമെന്ന് കള്ളുഷാപ്പ് ലൈസന്‍സി അസോസിയേഷന്‍ അറിയിച്ചതായും കോടിയേരി മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കി.

kodiyeri

സുപ്രീംകോടതി വിധി കാരണം സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാകുമെന്നും കോടിയേരി പറഞ്ഞു. അതിനാല്‍ ഇടതുമുന്നണിയില്‍ അടിയന്തരമായി ഈ പ്രശ്‌നം ചര്‍ച്ച ചെയ്ത് പരിഹാരമുണ്ടാക്കുമെന്നും കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി. പുതിയ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ സര്‍വ്വകക്ഷിയോഗം വിളിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്ന് എക്‌സൈസ് മന്ത്രി ജി സുധാകരന്‍ നേരത്തെ പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+