കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോടനാട് എസ്‌റ്റേറ്റിലെ കൊലപാതകം;തമിഴ്‌നാട് പോലീസ് തോറ്റമ്പിയപ്പോള്‍ തുമ്പുണ്ടാക്കിയത് മലപ്പുറംപോലീസ്

മലപ്പുറത്ത് നിന്നും വാടകയ്‌ക്കെടുത്ത കാര്‍ വിട്ടുകിട്ടാത്തതിനെ തുടര്‍ന്ന് വാഹനമുടമ നല്‍കിയ പരാതിയിലെ അന്വേഷണമാണ് കോടനാട് കൊലപാതക കേസിലേക്ക് നീണ്ടത്.

Google Oneindia Malayalam News

പാലക്കാട്: ജയലളിതയുടെ കോടനാട് എസ്‌റ്റേറ്റിലെ കാവല്‍ക്കാരന്‍ കൊല്ലപ്പെട്ട സംഭവം അന്വേഷിക്കുന്നതില്‍ തമിഴ്‌നാട് പോലീസിന് വീഴ്ച പറ്റിയെന്ന് റിപ്പോര്‍ട്ട്. മറ്റൊരു കേസുമായി ബന്ധപ്പെട്ട് കേരള പോലീസ് നടത്തിയ അന്വേഷണമാണ് കോടനാട് കൊലപാതക കേസിലെ പ്രതികളെ പിടികൂടാന്‍ കാരണമായത്.

കൊലപാതകമുണ്ടായ തിങ്കളാഴ്ച രാത്രി തന്നെ പ്രതികള്‍ ഗൂഡല്ലൂര്‍ പോലീസിന്റെ പിടിയിലായിരുന്നു. നൈറ്റ് പട്രോളിംഗിനിടെയാണ് ഇവര്‍ ഗൂഡല്ലൂര്‍ പോലീസിന്റെ പിടിയിലാകുന്നത്. ജയലളിതയുടെ മുന്‍ ഡ്രൈവര്‍ കനകരാജ്, തൃശൂര്‍ സ്വദേശി സയന്‍ എന്നിവരുള്‍പ്പെടെയുള്ള പ്രതികളെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. എന്നാല്‍ പിന്നീട് ഇവരെ വിട്ടയക്കുകയും ചെയ്തു. ഇതിനു ശേഷമാണ് ഒന്നാം പ്രതി കനകരാജ് സേലത്തെ വാഹനാപകടത്തില്‍ കൊല്ലപ്പെടുന്നത്.

പ്രതികള്‍ സംഭവദിവസം തന്നെ പിടിയില്‍...

പ്രതികള്‍ സംഭവദിവസം തന്നെ പിടിയില്‍...

കോടനാട് കൊലപാതകം നടന്ന അതേദിവസം തന്നെ പ്രതികളെ ഗൂഡല്ലൂര്‍ പോലീസ് പിടികൂടിയിരുന്നു. നൈറ്റ് പട്രോളിംഗിനിടെയായിരുന്നു പോലീസ് പ്രതികളെ പിടികൂടിയത്. കസ്റ്റഡിയിലെടുത്ത ഇവരെ പിന്നീട് പോലീസ് വിട്ടയക്കുകയും ചെയ്തു.

സയനും വാഹനാപകടം...

സയനും വാഹനാപകടം...

കസ്റ്റഡിയില്‍ നിന്ന് വിട്ടയച്ചതിന് പിന്നാലെയാണ് ഒന്നാം പ്രതി കനകരാജ് സേലത്തുണ്ടായ ബൈക്കപകടത്തില്‍ കൊല്ലപ്പെടുന്നത്. ഇതിന് തൊട്ടടുത്ത ദിവസം പാലക്കാടുണ്ടായ അപകടത്തില്‍ രണ്ടാം പ്രതിയും തൃശൂര്‍ സ്വദേശിയുമായ സയന് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തു. അപകടത്തില്‍ സയന്റെ ഭാര്യയും മകളും മരിച്ചിരുന്നു.

സംഘം കാര്‍ വാടകയ്‌ക്കെടുത്തത് മലപ്പുറത്ത് നിന്നും...

സംഘം കാര്‍ വാടകയ്‌ക്കെടുത്തത് മലപ്പുറത്ത് നിന്നും...

ഗൂഡല്ലൂര്‍ പോലീസിന് വീഴ്ച സംഭവിച്ച കേസില്‍ മലപ്പുറം പോലീസാണ് തുമ്പുണ്ടാക്കിയത്. മലപ്പുറത്ത് നിന്നും വാടകയ്‌ക്കെടുത്ത കാര്‍ വിട്ടുകിട്ടാത്തതിനെ തുടര്‍ന്ന് വാഹനമുടമ നല്‍കിയ പരാതിയിലെ അന്വേഷണമാണ് കോടനാട് കൊലപാതക കേസിലേക്ക് നീണ്ടത്.

മലയാളികളടക്കം 11 പേര്‍ പിടിയില്‍...

മലയാളികളടക്കം 11 പേര്‍ പിടിയില്‍...

മലപ്പുറം എസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിച്ചത്. സംഭവത്തില്‍ കോടനാട് കേസിലെ പതിനൊന്ന് പ്രതികളെ പോലീസ് പിടികൂടിയിട്ടുണ്ട്. പിടിയിലായവരില്‍ മലപ്പുറം, തൃശൂര്‍, വയനാട് ജില്ലകളില്‍ നിന്നുള്ളവരുമുണ്ടെന്നാണ് സൂചന.

കൊലപാതകസംഘം സഞ്ചരിച്ചത്...

കൊലപാതകസംഘം സഞ്ചരിച്ചത്...

പ്രതികളിലൊരാളായ ബിജിത്ത് ജോയിയാണ് മലപ്പുറത്ത് നിന്നും കാര്‍ വാടകയ്‌ക്കെടുത്തത്. മലപ്പുറത്തെ കാറിലാണ് കൊലപാതക സംഘം സഞ്ചരിച്ചതെന്നും തെളിഞ്ഞിട്ടുണ്ട്. മലപ്പുറം പോലീസിന്റെ അന്വേഷണമാണ് കോടനാട് കേസിലെ പ്രതികളെ പിടികൂടാന്‍ സഹായിച്ചത്.

English summary
Kodanad murder case,accused were arrested by malappuram police.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X