കുട്ടിയെ തട്ടികൊണ്ടുപോയ സംഭവം; പിടിയിലായത് അച്ഛനും മകളും.. നിർണായകമായത് നീലക്കാർ
തിരുവനന്തപുരം: ഓയൂരിൽ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ പിടിയിലായവരെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്. ചാത്തന്നൂർ സ്വദേശികളായ പദ്മകുമാർ, ഭാര്യ അനിത, മകൾ അനുപമ എന്നിവരാണ് പിടിയിലായത്. ഇന്ന് ഉച്ചയോടെ കേരള - തമിഴ്‌നാട് അതിര്‍ത്തിയിലെ തെങ്കാശിക്ക് സമീപമുള്ള പുളിയറൈയില്‍നിന്നാണ് പ്രതികളെ പിടികൂടിയത്.ഇവരെ അടൂര്‍ കെഎപി ക്യാംപിലെത്തിച്ചു. ഉന്നത ഉദ്യോഗസ്ഥരെത്തി ഇവരെ ചോദ്യം ചെയ്യുകയാണ്.

തെങ്കാശിയിലെ ചെങ്കോട്ടയ്ക്കും പുളിയറൈയ്ക്കും ഇടയ്ക്കുള്ള ഹോട്ടലില്‍വെച്ച് ഉച്ചഭക്ഷണം കഴിക്കവേയാണ് പോലീസ് സംഘം പ്രതികളെ പിടികൂടിയത്. പദ്മകുമാറിനേയും കുടുംബത്തേയും പോലീസ് നിരീക്ഷിച്ച് വരികയായിരുന്നു. മൊബൈൽ ഫോൺ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പ്രതികളിലേക്ക് എത്തിയത്.
നീല കാർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് കേസിൽ നിർണായകമായത്. വെളളക്കാർ ഉപയോഗിച്ചായിരുന്നു സംഘം ആറുവയസുകാരിയെ തട്ടിക്കൊണ്ട് പോയത്. എന്നാൽ കുട്ടിയുമായി ഇവർ നഗരത്തിൽ തിരിച്ചെത്തിയത് നീലക്കാറിലായിരുന്നു. തന്നെ കൊല്ലത്ത് എത്തിച്ചത് നീലക്കാറിലാണെന്ന് കുട്ടി പോലീസിന് മൊഴി നൽകിയിരുന്നു. സിസിടിവി ദൃശ്യങ്ങളിൽ നിന്ന് ലഭിച്ച നീലക്കാറിന്റെ ഉടമയുടെ മൊബൈൽ നമ്പർ കേന്ദ്രീകരിച്ചായിരുന്നു പിന്നീട് അന്വേഷണം നടന്നത്. ഇതിനിടയിൽ ഇനന് ഉച്ചയോടെ പ്രതികളുടെ മൊബൈൽ ടവർ ലൊക്കേഷൻ പോലീസ് കണ്ടെത്തി. തുടർന്ന് കൊല്ലത്ത് നിന്നുള്ള സംഘം തെങ്കാശിയിലെത്തി. ഹോട്ടലിൽ ഭക്ഷണം കഴിക്കവേയായിരുന്നു സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തത്.
കുട്ടിയുടെ പിതാവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളെ കുറിച്ചുള്ള അന്വേഷണവും കുറ്റവാളികളിലേക്ക് എത്താൻ പോലീസിനെ സഹായിച്ചു. സാമ്പത്തിക ഇടപാടുകൾ തന്നെയാണ് സംഭവത്തിന് പിന്നിൽ എന്നാണ് പോലീസ് പറയുന്നത്. എന്നാൽ സംഘടനയുമായി ബന്ധപ്പെട്ടുള്ള തർക്കങ്ങളോ തട്ടിപ്പുകളോ ആണോ ഇതിന് പിന്നിലെന്ന് വ്യക്തമല്ല.
അതിനിടയിൽ ഒരു വെള്ളക്കാർ പദ്മകുമാറിന്റെ വീടിന് മുന്നിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത് തന്നെയാണ് കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച കാർ എന്ന് പരിശോധിക്കും. മാത്രമല്ല തട്ടിക്കൊണ്ട് പോയ ദിവസം ഇതേ വീട്ടിൽ തന്നെയാണോ കുട്ടിയെ പാർപ്പിച്ചതെന്നടക്കമുള്ള കാര്യങ്ങളും കണ്ടെത്തേണ്ടതുണ്ട്.
ചൊവ്വാഴ്ചയാണ് ഓയൂരിൽ സഹോദരനൊപ്പം ട്യൂഷന് പോയ കുട്ടിയെ വെള്ളക്കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. തുടർന്ന് കുട്ടിയെ വിട്ടുകിട്ടാനായി 10 ലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു. പ്രതികൾക്കായി പോലീസ് വലവിരിച്ചതോടെ മൂന്നാം ദിവസം കൊല്ലം ആശ്രമം മൈതാനത്ത് ഇവർ കുട്ടിയെ ഉപേക്ഷിച്ച് പോകുകയായിരുന്നു.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications