വയറ്റിൽ വിളക്കു കൊണ്ട് കുത്തി, തോർത്ത് കൊണ്ട് കഴുത്ത് ഞെരിച്ചു,തല അടിച്ച് തകർത്തു; ക്രൂരം
വർക്കല: ആലപ്പുഴ കിടങ്ങാംപറമ്പ് പുത്തൻപറമ്പിൽ നിഖിതയുടെ കൊലപാതകത്തിന്റെ ഞെട്ടലിലാണ് നാട്. കഴിഞ്ഞ ദിവസമായിരുന്നു നിഖിത (ദേവു-26) യെ ഭർത്താവ് അനീഷ് കൊലപ്പെടുത്തിയത്. ഭാര്യയെ സംശയിച്ചതിനെ തുടർന്നുള്ള തർക്കത്തിനൊടുവിലായിരുന്നു ക്രൂരമായ കൊല. സംഭവത്തിൽ അനീഷിനെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതി കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു.
ജുലൈ 8 നായിരുന്നു ആലപ്പുഴ ജില്ലാക്കോടതി വാര്‍ഡ് പുത്തന്‍പറമ്പ് ബി കുട്ടപ്പന്റെയും ഉഷയുടെയും മകളായ നിഖിതയും വര്‍ക്കല സ്വദേശി അനീഷും തമ്മിലുള്ള വിവാഹം നടന്നത്. നിഖിതയുടെ രണ്ടാം വിവാഹമായിരുന്നു. ആദ്യ വിവാഹം ഒരാഴ്ച കഴിഞ്ഞപ്പോഴായിരുന്നു വേർപ്പെടുത്തിയത്. ആദ്യ വിവാഹത്തെ കുറിച്ച് അനീഷിനേയും കുടുംബത്തേയും അറിയിച്ച ശേഷമായിരുന്നു പുഃനർവിവാഹം.

വിവാഹം കഴിഞ്ഞ് ഇരുവരും ഷാർജയിലക്ക് പോയിരുന്നു. കഴിഞ്ഞ ദിവസമാണ് പത്ത് ദിവസത്തെ അവധിക്കായി അനീഷ് വിട്ടിൽ എത്തിയത്. അനീഷിന്റെ ചികിത്സാ ആവശ്യത്തിനായിട്ടായിരുന്നു വരവ് എന്നാണ് ബന്ധുക്കളോട് ഇരുവരും അറിയിച്ചിരുന്നത്. നാട്ടിലെത്തിയതിന് ശേഷമുള്ള തർക്കങ്ങളാണ് കൊലയിൽ കലാശിച്ചത്.
'ദിൽഷയുടെ ആരാധകർ എങ്ങനെ ശാന്തരാകും?'; ഓണം ലുക്ക് കളറാക്കി കസറിയില്ലേ..വൈറൽ ഫോട്ടോകൾ

കൊല നടന്ന ദിവസം രാത്രി മുറിയ്ക്കുള്ളിലെ ബഹളം കേട്ടാണ് ബന്ധുക്കൾ ഉയർന്നത്. വാതിൽ തുറക്കാനായി ആവശ്യപ്പെട്ടപ്പോൾ പ്രതികണമൊന്നുമുണ്ടായില്ല. ഇതോടെ അയൽവാസികളെ അനീഷിന്റെ മാതാപിതാക്കൾ വിവരം അറിയിച്ചു. തുടർന്ന് കമ്പിപ്പാര കൊണ്ട് വാതിൽ കുത്തി തുറക്കുകയായിരുന്നു. വാതിൽ തുറന്നപ്പോൾ അക്രമാസക്തനായ നിലയിലാണ് അനീഷിനെ ബന്ധുക്കൾ കണ്ടത്. നിഖിത ചോരയിൽ കുളിച്ച് കിടുക്കുകയാണ്. ഉടൻ തന്നെ വീട്ടുകാർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.

അനീഷ് ആസൂത്രിതമായാണ് കൊലനടത്തിയതെന്നാണ് പോലീസിന്റെ നിഗമം. ആദ്യം നിഖിതയുടെ കഴുത്ത് തോർത്ത് ഉപയോഗിച്ച് ഞെരിക്കിയിരുന്നു. ഇതിന് പിന്നാലെ വിളക്ക് ഉപയോഗിച്ച് വയറ്റിൽ കുത്തി. അതേ വിളക്ക് ഉപയോഗിച്ച് തല തല്ലി തകർക്കുകയും ചെയ്തു. ആക്രമണത്തിൽ നിഖിതയുടെ തല പൂർണമായും തകർന്നിരുന്നു. സംശയം മൂലമാണ് ഭാര്യയെ ആക്രമിച്ചതെന്ന് അനീഷ് പോലീസിനോട് സമ്മതിച്ചു. നിഖിതയുടെ മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പോസ്റ്റുമാർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് കൊടുത്തു.

അതേസമയം നിഖിതയും അനീഷും തമ്മിൽ തർക്കം ഉണ്ടായിരുന്നുവെന്ന് വിശ്വസിക്കാനാകുന്നില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്. വിവാഹ നിഖിത വളരെ സന്തോഷവതിയായാണ് കാണപ്പെട്ടതെന്ന് ബന്ധുക്കൾ പറയുന്നു. വിവാഹത്തിന് പിന്നാലെ ഇരുവരും ഷാർജയിലേക്ക് പോയപ്പോൾ ദിവസവും വീട്ടുകാരെ വീഡിയോ കോൾ ചെയ്യാറുണ്ട്. സന്തോഷത്തോടെയാണ് ഇരുവരും സംസാരിക്കാറുണ്ടായിരുന്നു. ഇരുവരുടേയും ബന്ധത്തിൽ എന്തെങ്കിലും പ്രശ്നം ഉണ്ടായതായി തോന്നിയിട്ടേയില്ല. അനീഷിന്റെ പെരുമാറ്റത്തിലും യാതൊരു പ്രശ്നവും തോന്നിയില്ലെന്നും ബന്ധുക്കൾ പറയുന്നു.

മരണത്തിന് തൊട്ട് മുൻപ് തിങ്കളാഴ്ച രാത്രി നിഖിത അനീഷിന്റെ ഫോണിൽ നിന്ന് അമ്മയെ വിളിച്ചിരുന്നു. തിരുവോണ ദിവസം വീട്ടിലെത്തുമെന്ന് അറിയിച്ച ശേഷമായിരുന്നു ഫോൺ വെച്ചത്. മകളെ കാത്തിരുന്ന വീട്ടുകാരെ തേടിയെത്തിയത് നിഖിതയ്ക്ക് അത്യാഹിതം സംഭവിച്ചെന്നുള്ള ഫോൺ കോളോയായിരുന്നു. അമ്മയും വീട്ടുകാരും എത്തിയപ്പോൾ കണ്ടത് മകളുടെ ചേതനയറ്റ ശരീരമാണ്.












Click it and Unblock the Notifications