Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊല്ലം തീരത്ത് 'നിധികുംഭം' തേടുന്നു; 543 കോടി ചെലവില്‍ ബൃഹദ് പദ്ധതി... ആന്‍ഡമാന് ശേഷം പര്യവേക്ഷണം

കേരളത്തിന്റെ കടലോര മേഖലയില്‍ എണ്ണ നിക്ഷേപമുണ്ട് എന്ന് നേരത്തെ പല റിപ്പോര്‍ട്ടുകളും വന്നിരുന്നു. കൊച്ചി തീരത്തെ ആഴക്കടലില്‍ പര്യവേക്ഷണം നടത്തിയെങ്കിലും കാര്യമായ നേട്ടമുണ്ടായില്ല. എന്നാല്‍ പുതിയ പര്യവേക്ഷണം ആരംഭിക്കാന്‍ പോകുന്നത് കൊല്ലം തീരത്താണ്. തീരത്ത് നിന്ന് 48 കിലോമീറ്റര്‍ കടലില്‍ നടത്തുന്ന പരിശോധന വലിയ പ്രതീക്ഷയോടെയാണ്.

ആര്യ ഓഫ്‌ഷോര്‍ കമ്പനിയുടെ പ്രതിനിധികള്‍ കഴിഞ്ഞ ദിവസം കൊല്ലം തുറമുഖം സന്ദര്‍ശിച്ച് സൗകര്യങ്ങള്‍ വിലയിരുത്തി. ബ്രിട്ടന്‍ കേന്ദ്രമായുള്ള ഡോള്‍ഫിന്‍ ഡ്രില്ലിങ് എന്ന കമ്പനിയുടെ ഉപകരാര്‍ കമ്പനിയാണ് ആര്യ ഓഫ്‌ഷോര്‍. നിലവില്‍ ആന്‍ഡമാനില്‍ എണ്ണ പര്യവേക്ഷണ ശ്രമത്തിലാണ് ഡോള്‍ഫിന്റെ റിഗ്ഗായ ബ്ലാക്ക് ഫോര്‍ഡ് ഡോള്‍ഫിന്‍.

kollam oil exploration starts soon

ആന്ധമാനിലെ പരിശോധന കഴിഞ്ഞാല്‍ കൊല്ലം തീരത്തെ പര്യവേക്ഷണം ആരംഭിക്കുമെന്നാണ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന സൂചന. ഒരു വര്‍ഷം നീളുന്നതാകും കൊല്ലത്തെ പര്യവേക്ഷണം. അതിന് മുന്നോടിയായി ഒട്ടേറെ സൗകര്യങ്ങള്‍ ഒരുക്കേണ്ടതുണ്ട്. അതിന്റെ ഭാഗമായിട്ടാണ് ഉദ്യോഗസ്ഥരുടെ സന്ദര്‍ശനം. ഓയില്‍ ഇന്ത്യ നേരത്തെ കൊല്ലം കടലില്‍ പരിശോധന നടത്തിയിരുന്നു. വിപുലമായ പരിശോധനയ്ക്കാണ് വിദേശ കമ്പനി എത്തുന്നത്.

പര്യവേക്ഷണം നടക്കുന്ന കടലിലിലും സമീപ മേഖലകളിലും വലിയ സൗകര്യങ്ങളാണ് ഒരുക്കേണ്ടത്. തുറമുഖത്തും പരിസരങ്ങളിലും അനുബന്ധ സൗകര്യങ്ങളും ഒരുക്കേണ്ടതുണ്ട്. പര്യവേക്ഷണത്തിനിടെ തൊഴിലാളികള്‍ക്ക് പരിക്കേറ്റാല്‍ ചികില്‍സയ്ക്കുള്ള സൗകര്യം വരെ മുന്‍കൂട്ടി കാണും. ഈ സൗകര്യമൊരുക്കല്‍ നടപടികളാണ് ഇപ്പോള്‍ നടക്കുന്നത്.

പര്യവേക്ഷണത്തിന് മുന്നോടിയായി ആഴക്കടലില്‍ പ്ലാറ്റ്‌ഫോം നിര്‍മിക്കും. ക്രൂഡ് ഓയിലും പ്രകൃതി വാതകവും മേഖലയിലുണ്ടോ എന്നാണ് പരിശോധിക്കുക. ബ്രിട്ടീഷ് കമ്പനിയുടെ റിഗ്ഗില്‍ ഹെലിപാഡ് സൗകര്യമുണ്ട്. തൊഴിലാളികള്‍ രണ്ടാഴ്ച കഴിയുമ്പോള്‍ മാറി പകരം തൊഴിലാളികള്‍ ജോലിയില്‍ ഏര്‍പ്പെടും. ഇവര്‍ക്ക് താമസിക്കാനുള്ള സൗകര്യം കൊല്ലം തീരത്ത് ഒരുക്കും. 543 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.

അടിക്കടി വില വര്‍ധിക്കുന്ന സാഹചര്യത്തില്‍ ക്രൂഡ് ഓയിലിന്റെയും വാതകത്തിന്റെയും ആഭ്യന്തരമായ ഖനനം ഇന്ത്യയെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണ്. ഇതിന് വേണ്ടി വിവിധ സംസ്ഥാനങ്ങളില്‍ പദ്ധതികള്‍ നടപ്പാക്കുന്നുണ്ട്. കൊല്ലം തീരത്ത് പര്യവേക്ഷണം നടക്കുമ്പോള്‍ തന്നെ ആന്ധ്രയിലെ അമലാപുരം, കേരള-കൊങ്കണ്‍ മേഖല എന്നിവിടങ്ങളിലും ഡോള്‍ഫിന്‍ കമ്പനി പരിശോധനകള്‍ നടത്തുമെന്നാണ് വിവരം.

ആവശ്യമുള്ളതിന്റെ 80 ശതമാനം എണ്ണയും ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. ഇന്ത്യയുടെ സമ്പത്ത് വിദേശത്തേക്ക് പോകുന്ന പ്രധാന കാരണവും ഇതുതന്നെയാണ്. അതുകൊണ്ടാണ് ഇറക്കുമതി കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ ആഭ്യന്തരമായ പരിശോധനകള്‍ വ്യാപിപ്പിക്കുന്നത്. റഷ്യ, ഇറാഖ്, സൗദി അറേബ്യ, യുഎസ്, യുഎഇ എന്നിവിടങ്ങളില്‍ നിന്നാണ് നിലവില്‍ ഇന്ത്യ പ്രധാനമായും എണ്ണ ഇറക്കുമതി ചെയ്യുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+