കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുവാവിനെ പീഡിപ്പിച്ച് പ്രവാസിയുടെ ഭാര്യ ആത്മഹത്യ ചെയ്ത സംഭവം: അന്ന് രാത്രി നടന്നത്

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
യുവാവിനെ പീഡിപ്പിച്ച് പ്രവാസിയുടെ ഭാര്യ ആത്മഹത്യ ചെയ്തു | Oneindia Malayalam

കൊല്ലത്തെ പ്രവാസിയുടെ ഭാര്യയും അധ്യാപികയുമായ സിനി ആത്മഹത്യ ചെയ്തതിന് പിന്നിലെ കാരണം കണ്ടെത്തി പോലീസ്. സിനിക്ക് ബോര്‍ഡര്‍ലൈന്‍ പേഴ്സണാലിറ്റി ഡിസോര്‍ഡര്‍ എന്ന മാനസിക വിഭ്രാന്തി ഉണ്ടായിരുന്നെന്ന് പോലീസ് പറഞ്ഞു.
സിനിയുടെ വീട്ടില്‍ നിന്നും ഇറങ്ങിയോടിയ മലപ്പുറം സ്വദേശിയായ വിഷ്ണു എന്ന യുവാവിനെ ചോദ്യം ചെയ്ത പിന്നാലെയാണ് ഇക്കാര്യം വ്യക്തമായത്.

ഇതോടെ ഇയാളെ പോലീസ് കേസ് എടുക്കാതെ വിട്ടയച്ചതായി മംഗളം റിപ്പോര്‍ട്ട് ചെയ്തു. സിനിയെ ചികിത്സിച്ച കുതിരവട്ടത്തെ ഡോക്ടര്‍മാരുമായി ബന്ധപ്പെട്ടാണ് പോലീസ് രോഗവിവരം സ്ഥിരീകരിച്ചത്. പോലീസ് പറയുന്നത് ഇങ്ങനെ

ആത്മഹത്യ

ആത്മഹത്യ

തിങ്കളാഴ്ചയാണ് കൊല്ലം അയത്തില്‍ ഗോപാലശ്ശേരി ജിവി നഗര്‍ ഗുരുലീലയില്‍ സിനി (46) ആത്മഹത്യ ചെയ്തത്. സിനിയുടെ വീട്ടില്‍ നിന്നും രാവിലെയോടെയാണ് നാട്ടുകാര്‍ വിഷ്ണുവിന്‍റെ നിലവിളി കേട്ടത്. പരവശനായ വിഷ്ണു അലറി കരഞ്ഞ് സിനിയുടെ വീടിന് മുന്‍പിലെ റോഡിലേക്ക് ഓടുകയായിരുന്നു.

ചോരയൊലിപ്പിച്ച്

ചോരയൊലിപ്പിച്ച്

രക്ഷിക്കണേയെന്ന് അലമുറയിട്ട് കരഞ്ഞ യുവാവിന്‍റെ വസ്ത്രങ്ങള്‍ കീറിയ നിലയിലായിരുന്നു. ഇയാളുടെ ശരീരത്തില്‍ ആക്രമിക്കപ്പെട്ട പാടുകള്‍ ഉണ്ടായിരുന്നു. കൂടാതെ രക്തവും ഒഴുകുന്നുണ്ടായിരുന്നു.

പോലീസില്‍

പോലീസില്‍

തുടര്‍ന്ന് നാട്ടുകാര്‍ പോലീസില്‍ വിവരം അറിയിച്ചു. എന്നാല്‍ നാട്ടുകാര്‍ സംഭവം അറിഞ്ഞെന്ന് വ്യക്തമായതോടെ സിനി മുറിയില്‍ കയറി വാതിലടച്ചു. പോലീസും നാട്ടുകാരും വാതിലില്‍ തട്ടി വിളിച്ചെങ്കിലും ഒരു പ്രതികരണവുമുണ്ടായില്ല. തുടര്‍ന്ന് വാതില്‍ തല്ലി പൊളിച്ചപ്പോഴാണ് സിനിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.

വെളിപ്പെടുത്തല്‍

വെളിപ്പെടുത്തല്‍

വിഷ്ണു പറയുന്നത് ഇങ്ങനെ-ശനിയാഴ്ചയാണ് താന്‍ സിനിയെ കാണാന്‍ എത്തുന്നത്. എന്നാല്‍ തിരികെ പോകാന്‍ ഒരുങ്ങിയപ്പോള്‍ അവര്‍ അതിന് തടസം നിന്നു. തുടര്‍ന്ന് അക്രമാസക്തയായി ദേഹം മുഴുവന്‍ മാന്തിപറിച്ചു. വേദന സഹിക്ക വയ്യാതെയാണ് താന്‍ നിലവിളിച്ച് പുറത്തേക്കോടിയത്.

മാനസിക വിഭ്രാന്തി

മാനസിക വിഭ്രാന്തി

എന്നാല്‍ സിനിക്ക് ബോര്‍ഡര്‍ലൈന്‍ പേഴ്സ്ണാലിറ്റി ഡിസോര്‍ഡര്‍ എന്ന മാനസിക വിഭ്രാന്തി ഉണ്ടായിരുന്നെന്നും അവര്‍ അതിന് കുതിരവട്ടത്ത് ചികിത്സ തേടി വരികയായിരുന്നെന്നും വിഷ്ണു പോലീസിനോട് പറഞ്ഞതായി മംഗളം റിപ്പോര്‍ട്ട് ചെയ്തു.

എന്ത്

എന്ത്

അമിതമായുണ്ടാകുന്ന വികാരത്തെ നിയന്ത്രിക്കാന്‍ കഴിയാതെ വൈകാരിക സ്ഥിരത നഷ്ടപ്പെടുന്ന മാനസിക വൈകല്യമാണ് ബോര്‍ഡര്‍ലൈന്‍ പേഴ്സ്ണാലിറ്റി ഡിസോര്‍ഡര്‍. ഇമോഷ്ണലി അണ്‍സ്റ്റേബിള്‍ ഡിസോര്‍ഡര്‍ എന്നും ഈ അസുഖത്തെ അറിയപ്പെടുന്നു.

എങ്ങനെ

എങ്ങനെ

അപകടകരമായ ലൈംഗിക സ്വഭാവം, ഭീഷണി, വഴക്കിടല്‍, ക്ഷമയില്ലായ്മ, ആത്മഹത്യാശ്രമം, അമിതമായ ദേഷ്യം, അനാവശ്യമായ ഉത്കണ്ഠയും പിരിമുറുക്കവും, മറ്റ് മനോ വിഭ്രാന്തികള്‍ എന്നിവയാണ് രോഗലക്ഷണങ്ങള്‍.

ചികിത്സ

ചികിത്സ

രോഗത്തിന് അവര്‍ കുതിരവട്ടത്ത് ചികിത്സ തേടി വരികയായിരുന്നു. സിനിയുടെ ഭര്‍ത്താവ് വിദേശത്താണ്. ഏകമകള്‍ ബികോമിന് പഠിക്കുകയാണ്. മകളെ തന്ത്രപരമായി ഭര്‍തൃസഹോദരന്‍റെ വീട്ടിലേക്ക് പറഞ്ഞയച്ച പിന്നാലെയാണ് വിഷ്ണുവിനെ സിനി വീട്ടിലേക്ക് ക്ഷണിച്ചത്.

English summary
kollam sini suicide case more details
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X