Get Updates
Get notified of breaking news, exclusive insights, and must-see stories!

'ബിനു അടിമാലിയുടെ സ്‌കാനിംഗ് ഉള്‍പ്പടെ കഴിഞ്ഞു, ഐസിയുവില്‍'; ആരോഗ്യസ്ഥിതിയെ കുറിച്ച് സുഹൃത്തുക്കള്‍

തൃശൂര്‍: നടന്‍ കൊല്ലം സുധിക്കൊപ്പം കാര്‍ അപകടത്തില്‍പ്പെട്ട ബിനു അടിമാലിയും മഹേഷും ആശുപത്രിയില്‍ തുടരുകയാണ്. ബിനു അടിമാലിക്ക് സ്‌കാനിംഗ് ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ കഴിഞ്ഞുവെന്നും കലാഭവന്‍ പ്രസാദ് നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ ഇപ്പോഴിതാ ബിനു അടിമാലിയുടെ ആരോഗ്യ സ്ഥിതിയെ കുറിച്ച് പറയുകയാണ് ഏറ്റവും അടുത്ത സുഹൃത്ത്. വണ്‍ഇന്ത്യ മലയാളത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സുഹൃത്തിന്റെ വാക്കുകളിലേക്ക്...

'കൊടുങ്ങല്ലൂരില്‍ വച്ചായിരുന്നു സംഭവമുണ്ടായത്. ഇപ്പോള്‍ എറണാകുളം മെഡിക്കല്‍ ട്രെസ്റ്റ് ആശുപത്രിയിലാണുള്ളത്. ബിനുവിന് വേറെ കുഴപ്പങ്ങളൊന്നുമില്ല, നിലവില്‍ വേറെ പ്രശ്‌നങ്ങളൊന്നുമില്ല. സുധിച്ചേട്ടന്റേത് വലിയ വിഷമമുണ്ടാക്കി. ബിനു അടിമാലി ഐ സിയുവിലാണുള്ളത്. മിക്കവാറും നാളെ തന്നെ ഐ സി യുവില്‍ നിന്ന് മാറ്റും, ആശുപത്രിയില്‍ എത്തി കണ്ട് സംസാരിച്ചാണ് പുറത്തേക്ക് വന്നത്'- സുഹൃത്ത് പറഞ്ഞു.

ബിനു അടിമാലിക്ക് മുഖത്ത് ചെറിയ പൊട്ടലുണ്ടെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. വയറിന് ചെറിയ വേദനയുണ്ട്. കാലിന് ചെറിയ പൊട്ടലുണ്ട്. ഞങ്ങളുമായി സംസാരിക്കുന്നുണ്ട്, ആശുപത്രിയില്‍ ഞങ്ങല്‍ എല്ലാവരുമുണ്ട്. ചാനലില്‍ നിന്നുള്ളവരും സുഹൃത്തുക്കളും ആശുപത്രിയിലുണ്ടെന്ന് മറ്റൊരു സുഹൃത്ത് വണ്‍ ഇന്ത്യ മലയാളത്തോട് പറഞ്ഞു.

binu adimali

അതേസമയം, ബിനു അടിമാലിയുടെയും മഹേഷിന്റെയും ആരോഗ്യസ്ഥിതിയെ കുറിച്ച് പ്രതികരിച്ച് നേരത്തെ കലാഭവന്‍ പ്രസാദ് രംഗത്തെത്തിയിരുന്നു. ബിനുവിന് ഗുരുതര പ്രശ്‌നങ്ങളില്ലെന്നും സ്‌കാനിംഗ് ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ കഴിഞ്ഞെന്നുമാണ് കലാഭവന്‍ പ്രസാദ് അറിയിച്ചത്. മഹേഷിന്റെ ആരോഗ്യ സ്ഥിതിയെ കുറിച്ച് ഒന്നും അറിഞ്ഞിട്ടില്ലെന്നും കലഭാവന്‍ പ്രസാദ് അറിയിച്ചു.

'സുധിയുടെ കാര്യത്തിലാണ് ഞങ്ങള്‍ക്ക് ഏറ്റവും വലിയ ദുഖം. എന്റെ ട്രൂപ്പിലുണ്ടായിരുന്ന ആളാണ്. വിദേശത്ത് ഷോകളില്‍ എല്ലാം ഞങ്ങള്‍ ഒരുമിച്ച് പങ്കെടുത്തിരുന്നു. ഇടയ്ക്ക് എന്നെ ഫോണില്‍ വിളിക്കുമായിരുന്നു'- കലാഭവന്‍ പ്രസാദ് പറഞ്ഞു. അതേസമയം, തിങ്കളാഴ്ച പുലര്‍ച്ചെയാണ് കൊല്ലം സുധിയും സുഹൃത്തുക്കളും സഞ്ചരിച്ച കാര്‍ കയ്പ്പമംഗലത്ത് വച്ച് അപകടത്തില്‍പ്പെടുന്നത്. കാര്‍ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു.

ഉല്ലാസ് അരൂര്‍ ആയിരുന്നു വാഹനം ഓടിച്ചിരുന്നത്. മുന്‍ സീറ്റിലായിരുന്നു സുധി ഇരുന്നിരുന്നത്. സുധിയെ എയര്‍ബാഗ് മുറിച്ചാണ് പുറത്തേക്കെടുത്തതെന്നും ചോരയില്‍ കുളിച്ച നിലയിലായിരുന്നു സുധിയെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ സുധിയെ കൊടുങ്ങല്ലൂര്‍ എ ആര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. മഹേഷിനെ അമൃത ആശുപത്രിയിലേക്കും ബിനു അടിമാലിയെ മെഡിക്കല്‍ ട്രെസ്റ്റ് ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചിരുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+