കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

Koodathai Explainer: ജോളിയമ്മ ജോസഫ് എന്ന ജോളി മുതൽ പ്രജുകുമാർ വരെ... കൂടത്തായിയിൽ അറിഞ്ഞിരിക്കേണ്ടവർ

Google Oneindia Malayalam News

കോഴിക്കോട്: നടുക്കുന്ന വിവരങ്ങളാണ് കൂടത്തായി കൊലപാതകവുമായി ബന്ധപ്പെട്ട് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. 14 കൊല്ലത്തിനിടയിലാണ് ഒരു കുടുംബത്തിലെ 6 പേര്‍ ദുരൂഹ സാഹചര്യത്തില്‍ മരണമടയുന്നത്. കേസിന്‍റെ ചുരുളഴിഞ്ഞ് തുടങ്ങിയോടെ മുഖ്യപ്രതിയെന്ന് കരുതുന്ന ജോളിയെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരിക്കുകയാണ്. പുതിയ വിവരങ്ങള്‍ ദുരൂഹതയുടെ ചുരുളഴിക്കുന്നതിനൊപ്പം പുതിയ കഥാപാത്രങ്ങളും കേസില്‍ രംഗപ്രവേശം ചെയ്യുകയാണ്. കൂടത്തായി കേസില്‍ ഉള്‍പ്പെട്ട വ്യക്തികളും അവരുടെ പരസ്പര ബന്ധവും പരിശോധിക്കാം.

ജോളി ജോസഫ്

ജോളി ജോസഫ്

ആറ് പേര്‍ കൊല്ലപ്പെട്ട പൊന്നാമറ്റം കുടുംബത്തിലെ മൂത്ത മരുമകളാണ് കട്ടപ്പന സ്വദേശിയായ ജോളിയമ്മ ജോസഫ് എന്ന ജോളി (47). കൊല്ലപ്പെട്ട പൊന്നാമ്മറ്റം ടോം തോമസിന്‍റേയും അന്നമ്മുടേയും മൂന്ന് മക്കളില്‍ മൂത്തയാളായ റോയ് തോമസിനെ വിവഹാം കഴിച്ചതിലൂടെ 1998 ലാണ് ജോളി കൂടത്തായിയില്‍ എത്തുന്നത്. അന്നമ്മയുടെ സഹോദരന്‍റെ ഭാര്യയുടെ അടുത്ത ബന്ധുകൂടിയാണ് ഇവര്‍. എംകോം ബിരുദധാരിയാണെന്നായിരുന്നു വിവാഹ സമയത്ത് ജോളി അവകാശപ്പെട്ടത്. എന്നാല്‍ ബികോം മാത്രമാണ് ഇവരുടെ വിദ്യാഭ്യസ യോഗ്യത. കോഴിക്കോട് എന്‍ഐടിയില്‍ കൊമേഴ്സ് വിഭാഗത്തില്‍ ജോലി ചെയ്യുകയാണെന്നും ഇവര്‍ നാട്ടുകാരെ തെറ്റിധരിപ്പിച്ചിരുന്നു. ഇത് നുണയാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇപ്പോള്‍ ടോം തോമസിന്‍റെ സഹോദരന്‍ സക്കറിയയുടെ മകന്‍ ഷാജുവിന്‍റെ ഭാര്യയാണ്. സ്വത്തിന് വേണ്ടിയാണ് ജോളി ആറ് കൊലകളും നടത്തിയതെന്നാണ് പോലീസ് നിഗമനം.

Recommended Video

cmsvideo
Jolly Koodathai : കൊലപാതകങ്ങൾ ഗ്രാഫിക്സിന്റെ സഹായത്തോടെ | Oneindia Malayalam
അന്നമ്മ തോമസ്

അന്നമ്മ തോമസ്

2002 മുതല്‍ 2016 വരെയുള്ള കാലയളവിലാണ് കുടുംബത്തിലെ ആറ് പേര്‍ ഒരേ സാഹചര്യത്തില്‍ മരിച്ചത്. 2002 ലാണ് പരമ്പരയിലെ ആദ്യ മരണം നടക്കുന്നത്. കേസില്‍ അറസ്റ്റിലായ മുഖ്യപ്രതി ജോളിയുടെ ഭര്‍തൃ മാതാവ് അന്നമ്മയുടേതായിരുന്നു ആദ്യ മരണം. റിട്ട. അധ്യാപികയായിരുന്നു അന്നമ്മ. വീട്ടിലെ സാമ്പത്തിക കാര്യങ്ങള്‍ നിയന്ത്രിച്ചിരുന്നത് അന്നമ്മയാണെന്നും ഈ അധികാരം തട്ടിയെടുക്കാനാണ് അന്നമ്മയെ കൊലപ്പെടുത്തിയതെന്നുമാണ് പോലീസ് നിഗനം. ആട്ടിൻ സൂപ്പിൽ സയനൈഡ് കലർത്തി നൽകിയായിരുന്നു കൊലപാതകം എന്നാണ് ജോളി നൽകിയ മൊഴിയെന്ന് പോലീസ് പറയുന്നു.

 ടോം തോമസ്

ടോം തോമസ്

ജോളിയുടെ ഭര്‍തൃ പിതാവ് ടോം തോമസ് (66) ആണ് രണ്ടാമതായി കൊല്ലപ്പെട്ടത്. 2008 സെപ്തംബര്‍ 26 നായിരുന്നു മരണം. വിദ്യാഭ്യാസ വകുപ്പില്‍ നിന്നും ഉയര്‍ന്ന തസ്തികയില്‍ നിന്ന് വിരമിച്ച ഉദ്യോഗസ്ഥനാണ് ടോം തോമസ്. ആറര പതിറ്റാണ്ടിന് മുന്‍പ് പാലാ രാമപുരത്ത് നിന്നും കോഴിക്കോട് കൂടത്തായിയില്‍ കുടിയേറിയവരാണ് ടോം തോമസിന്‍റെ മാതാപിതാക്കള്‍. സ്വത്ത് തട്ടിയെടുക്കാന്‍ ടോമിനെ കപ്പ(മരച്ചീനി)യില്‍ സയനൈഡ് കലര്‍ത്തി കൊന്നതാണെന്നാണ് പോലീസിന് കണക്കാക്കുന്നത്.

റോയ് തോമസ്

റോയ് തോമസ്

2011 ഓക്ടോബറിലാണ് ജോളിയുടെ ഭര്‍ത്താവ് റോയ് തോമസ് (40)
മരിക്കുന്നത്.ടോം തോമസിന്‍റെ മൂന്ന് മക്കളില്‍ മൂത്തയാളാണ് റോയ്. കര്‍ഷകനായിരുന്നു. മുക്കത്തും താമരശ്ശേരിയിലും ബിസിനസ് നടത്തിയിരുന്നുവെങ്കിലും വിജയമായിരുന്നില്ല.രാത്രി ഭക്ഷണം കഴിച്ച റോയ് ശുചിമുറിയില്‍ വെച്ച് കുഴഞ്ഞ് വീണ് മരിക്കുകയായിരുന്നു. ശുചിമുറി അകത്ത് നിന്ന് പൂട്ടിയ നിലയില്‍ ആയിരുന്നതിനാല്‍ ആത്മഹത്യയാണെന്നായിരുന്നു നിഗമനം. എന്നാൽ റോയിയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ സയനൈഡിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു.

 എംഎം മാത്യു

എംഎം മാത്യു

2014 ഏപ്രിലിലാണ് ജോളിയുടെ ഭര്‍തൃ മാതാവ് അന്നമ്മയുടെ സഹോദരനും അയല്‍വാസിയുമായ എംഎം മാത്യു (68) മഞ്ചാടിയില്‍ മരിച്ചത്. മൂന്ന് പെണ്‍മക്കളാണ് മാത്യുവിന്. ഇവര്‍ ഭര്‍ത്താക്കന്‍മാര്‍ക്കൊപ്പമാണ് താമസിക്കുന്നത്. ബിഎസ്എഫില്‍ സൈനികനായിരുന്ന മാത്യു വിരമിച്ച ശേഷമാണ് നട്ടിലെത്തിയത്. മാത്യുവിന്‍റെ ഭാര്യ ബന്ധുവീട്ടില്‍ വിവാഹത്തിന് പോയ അന്നാണ് മാത്യു മരിക്കുന്നു. വീട്ടില്‍ തനിച്ചായിരുന്ന മാത്യു വൈകീട്ട് കുഴഞ്ഞ് വീണ് മരിക്കുന്നത്. റോയിയുടെ മരണത്തില്‍ സംശയം പ്രകടിപ്പിച്ച വ്യക്തിയായിരുന്നു മാത്യു.

ആല്‍ഫൈന

ആല്‍ഫൈന

മാത്യുവിന്‍റെ മരണത്തിന് രണ്ട് മാസം കഴിഞ്ഞാണ് ജോളിയുടെ ഭര്‍തൃ പിതാവ് ടോം തോമസിന്റെ സഹോദരന്‍റെ മകൻ ഷാജുവിന്‍റെ രണ്ടര വയസ് പ്രായമായ മകൾ അൽഫൈന മരിക്കുന്നത്. രാവിലെ ഇറച്ചിക്കറി കൂട്ടി ബ്രൈഡ് കഴിച്ച ആല്‍ഫൈന ബോധരഹിതയായി. ആശുപത്രിയില്‍ എത്തിച്ച മൂന്നാം ദിവസമാണ് കുട്ടി മരിച്ചത്.

സിലി

സിലി

2016 ജനുവരി 11നാണ് ഷാജുവിന്റെ ഭാര്യ സിലി (44) മരിക്കുന്നത്. ആൽഫൈന മരിച്ച് ആറ് മാസം കഴിഞ്ഞപ്പോഴായിരുന്നു ഇത്. ദന്ത ഡോക്ടറെ കാണുന്നതിനായി ഷാജുവിനും ജോളിയ്ക്കുമൊപ്പം ആശുപത്രിയില്‍ പോയപ്പോള്‍ അവിടെ വെച്ചാണ് മരിച്ചത്. ജോളിയുടെ മടിയിലേക്ക് സിലി കുഴഞ്ഞു വീഴുകയായിരുന്നു.

 ഷാജു സഖറിയ

ഷാജു സഖറിയ

റോയിയുടെ മരണത്തിന് ശേഷം
കൊല്ലപ്പെട്ട സിലിയുടെ ഭര്‍ത്താവും ടോം തോമസിന്‍റെ ബന്ധുവുമായ ഷാജുവിനെയാണ് ജോളി തോമസ് പുനര്‍വിവാഹം ചെയ്തത്. 2017 ഫിബ്രവരി ആറിനാണ് ഷാജുവും ജോളിയും വിവാഹിതരാകുന്നത്. ഷാജു അധ്യാപകനാണ്. ആദ്യ ഭാര്യ സിലിയില്‍ ഷാജുവിന് ഒരു മകനുണ്ട്. കേസില്‍ ഷാജുവിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തെങ്കിലും പങ്കില്ലെന്ന് കണ്ട് വിട്ടയച്ചു. അതേസമയം ഇപ്പോഴും ഷാജു സംശയത്തിന്‍റെ നിഴലിലാണ്.

റോജോ തോമസ്

റോജോ തോമസ്

ടോം തോമസിന്‍റെ രണ്ടാമത്തെ മകനാണ് റോജോ തോമസ്. അമേരിക്കയിലാണ് റോജോ ജോലി ചെയ്യുന്നത്.നിര്‍ണായകമായ കേസില്‍ വഴിത്തിരിവായത് റോജോ തോമസിന്‍റെ ഇടപെടലായിരുന്നു. സ്വത്ത് തര്‍ക്കവുമായി ബന്ധപ്പെട്ട് റോജോ പോലീസില്‍ പരാതി നല്‍കിയതിന്‍റെ അടിസ്ഥാനത്തിലാണ് കേസില്‍ തുടരന്വേഷണം നടക്കുന്നത്. അമേരിക്കയിലുള്ള റോജോയോട് പോലീസ് ചോദ്യം ചെയ്യലിനായി ഹാജരാവാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

 റെഞ്ജി തോമസ്

റെഞ്ജി തോമസ്

ടോം തോമസിന്‍റെ ഇളയമകളാണ് റെഞ്ജി തോമസ്. വിവാഹശേഷം ഭർത്താവിനൊപ്പം എറണാകുളത്താണ് റെഞ്ജി താമസിക്കുന്നത്. ജോളി തന്നേയും അരിഷ്ടത്തില്‍ വിഷാം കലർത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നുവെന്ന് റെഞ്ജി തോമസ് ആരോപിച്ചിരുന്നു. സ്വത്ത് തര്‍ക്കത്തില്‍ സഹോദരന്‍ റോജോയ്ക്കൊപ്പം റെഞ്ജിയും ജോളിക്കെതിരെ രംഗത്തെത്തിയിരുന്നു.

 റോമോ റോയ്

റോമോ റോയ്

കൊല്ലപ്പെട്ട റോയിയുടേയും ജോളിയുടേയും മൂത്ത മകനാണ് റോമോ. രണ്ടാനച്ഛനായ ഷാജുവിനും കൊലപാതകത്തില്‍ പങ്കുണ്ടെന്നാണ് റോമോ ആരോപിക്കുന്നത്. അമ്മയ്ക്ക് ഷാജുവിന്‍റെ സഹായമില്ലാതെ കൊലനടത്താനാകില്ലെന്ന ആരോപണമാണ് റോമോ റോയ് ഉയര്‍ത്തുന്നത്. ജോളിയുടെ അറസ്റ്റിന് ശേഷം റോയിയുടെ സഹോദരി റെഞ്ജിക്കൊപ്പമാണ് റോമോ കഴിയുന്നത്.

 സഖറിയ

സഖറിയ

ഷാജുവിന്‍റെ പിതാവും കൈല്ലപ്പെട്ട ടോം തോമസിന്‍റെ സഹോദരനുമാണ് സഖറിയ.കൂടത്തായിയില്‍ നിന്ന് ഒന്‍പത് കിലോമീറ്റര്‍ അകലെ കോടഞ്ചേരിയില്‍ പുലിക്കയത്താണ് സഖറിയ താമസിക്കുന്നത്. ഷാജുവിന്‍റെ ആദ്യ ഭാര്യ സിജിയെ കൊലപ്പെടുത്തിയത് സഖറിയയ്ക്കും അറിയാമെന്നാണ് ജോളി പോലീസിന് മൊഴി നല്‍കിയിരിക്കുന്നത്.

 എംഎസ് മാത്യു

എംഎസ് മാത്യു

കേസില്‍ മൂന്ന് പേരെയാണ് പോലീസ് ഇതുവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. മുഖ്യപ്രതി ജോളിയുടെ അടുത്ത സുഹൃത്തും ബന്ധുവുമായ ജ്വല്ലറി ജീവനക്കാരന്‍ മാത്യുവാണ് ജോളിക്കൊപ്പം അറസ്റ്റിലായ രണ്ടാമന്‍. കൊലപാതകങ്ങൾ നടത്തുന്നതിന് ഉപയോഗിച്ച സയനൈഡ് ജോളിക്ക് എത്തിച്ച് നല്‍കിയത് മാത്യുവാണ് എന്നാണ് പോലീസ് പറയുന്നത്.

 പ്രജുകുമാര്‍

പ്രജുകുമാര്‍

മാത്യുവിന്‍റെ ജ്വല്ലറിയിലേക്ക് സ്വര്‍ണം പണിത് നല്‍കുന്ന പ്രജുകുമാറാണ് പോലീസ് കസ്റ്റഡിയില്‍ ഉള്ള മൂന്നാമന്‍. മാത്യുവിന് ഷാജു കുമാറാണ് സയനൈഡ് കൈമാറിയതെന്നാണ് പോലീസ് കണ്ടെത്തല്‍. ഒരുതവണ മാത്രമാണ് സയനൈഡ് നൽകിയത് എന്നാണ് പ്രജുകുമാർ പോലീസിനോട് പറഞ്ഞിട്ടുള്ളത്.

6 അല്ല പൊന്നാമറ്റത്തെ മറ്റ് 2 മരണത്തിലും ജോളിക്ക് പങ്ക്? ദുരൂഹത.. ജോളിക്ക് 3 മൊബൈലെന്ന് ഷാജു

കൂട്ടക്കൊലയില്‍ മന്ത്രവാദിനിക്കും പങ്ക്?തറവാടിന് ദോഷം..3 പേര്‍ കൂടി മരിക്കുമെന്നും ജോളി പറഞ്ഞുവെന്ന്

കശ്മീര്‍ തിരഞ്ഞെടുപ്പ് കോണ്‍ഗ്രസ് ബഹിഷ്‌കരിക്കും; നേതാക്കള്‍ തടവില്‍ കഴിയുമ്പോള്‍ തിരഞ്ഞെടുപ്പോ?

English summary
Koodathai explainer;know all the persons related to koodathai serial murder from jolly to prajukumar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X