കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

6 അല്ല പൊന്നാമറ്റത്തെ മറ്റ് 2 മരണത്തിലും ജോളിക്ക് പങ്ക്? ദുരൂഹത.. ജോളിക്ക് 3 മൊബൈലെന്ന് ഷാജു

  • By Aami Madhu
Google Oneindia Malayalam News

കോഴിക്കോട്: കേരള മനസാക്ഷിയെ ഞെട്ടിച്ചിരിക്കുകയാണ് പൊന്നാമറ്റം കൊലപാതകം.ഒന്നിന് പുറകെ ഒന്നായിആറ് പേരാണ് 14 വര്‍ഷത്തിനിടയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്. അതേസമയം കൂടുതല്‍ പേരെ താന്‍ കൊലചെയ്യാന്‍ ശ്രമിച്ചിരുന്നുവെന്നാണ് കേസില്‍ അറസ്റ്റിലായ മുഖ്യപ്രതി ജോളി ജോസഫ് പോലീസിന് മൊഴി നല്‍കിയിരിക്കുന്നത്. പെണ്‍കുട്ടികളെ ഇഷ്ടമല്ലാത്ത ജോളി ആദ്യ ഭര്‍ത്താവ് റോയിയുടെ സഹോദരി പുത്രി ഉള്‍പ്പെടെ 5 പെണ്‍കുട്ടികളെ കൂടി കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നുവെന്നും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

കൂട്ടക്കൊലയില്‍ മന്ത്രവാദിനിക്കും പങ്ക്?തറവാടിന് ദോഷം..3 പേര്‍ കൂടി മരിക്കുമെന്നും ജോളി പറഞ്ഞുവെന്ന്കൂട്ടക്കൊലയില്‍ മന്ത്രവാദിനിക്കും പങ്ക്?തറവാടിന് ദോഷം..3 പേര്‍ കൂടി മരിക്കുമെന്നും ജോളി പറഞ്ഞുവെന്ന്

അതേസമയം പൊന്നാമറ്റം കുടുംബത്തിലെ രണ്ട് പേര്‍ കൂടി ദുരൂഹമായി കൊല്ലപ്പെട്ടെന്നാണ് പുതിയ വെളിപ്പെടുത്തല്‍. ടോം തോമസിന്‍റെ സഹോദര പുത്രന്‍മാരായ രണ്ട് പേരുടെ മരണത്തിലും ജോളിക്ക് പങ്കുണ്ടെന്ന ആരോപണം ശക്തമായിരിക്കുകയാണ്.

കൂടുതല്‍ പേര്‍

കൂടുതല്‍ പേര്‍

കേസിന്‍റെ ചുരുളുകള്‍ ഓരോന്നായി അഴിയുമ്പോള്‍ ജോളി വിരിച്ച മരണ വലയില്‍ കുടുങ്ങിയത് നിരവധി പേരാണെന്ന സൂചനകളാണ് പുറത്തുവരുന്നത്. കൊല്ലപ്പെട്ട ടോം തോമസിന്‍റെ സഹോദര പുത്രന്‍മാരായ സുനീഷ്, ഉണ്ണി എന്ന വിന്‍സെന‍്റ് എന്നിവരുടെ മരണത്തില്‍ ജോളിക്ക് പങ്കുണ്ടെന്ന ആരോപണമാണ് ഇപ്പോള്‍ ശക്തമായിരിക്കുന്നത്.

സഹോദര പുത്രന്‍മാര്‍

സഹോദര പുത്രന്‍മാര്‍

2002 ആഗസ്റ്റ് 24 നാണ് വിന്‍സെന്‍റിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കൂടത്തായി കൊലപാത പരമ്പരയിലെ ആദ്യ മരണമായ അന്നമ്മയുടേതിന് രണ്ട് ദിവസം കഴിഞ്ഞപ്പോഴായാണ് വിന്‍സെന്‍റ് മരിച്ചത്. അന്നമ്മയുടെ ശവസംസ്കാരം കഴിഞ്ഞ് മടങ്ങിയെത്തിയപ്പോഴാണ് കുടുംബം വിന്‍സെന്‍റിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്.

സാമ്പത്തിക ഇടപാടുകള്‍

സാമ്പത്തിക ഇടപാടുകള്‍

കഴുത്തില്‍ കുരുക്കിട്ട് കട്ടിലില്‍ മുട്ടുകുത്തിയ നിലയിലാണ് വിന്‍സെന്‍റിന്‍റെ മൃതദേഹം കണ്ടെത്തിയതെന്നും മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. പിന്നീട് ആറ് വര്‍ഷം കഴിഞ്ഞാണ് സഹോദരന്‍ ഡൊമിനിക്കിന്‍റെ മകന്‍ സുനീഷ് മരിച്ചത്. 2008 ജനുവരി 17 നായിരുന്നു ഇത്. ഇരുവരും ജോളിയുമായി അടുത്ത ബന്ധം സൂക്ഷിച്ചിരുന്നവരാണ്.

മറ്റൊരു കുടുംബം

മറ്റൊരു കുടുംബം

മാത്രമല്ല സുനീഷിന്‍റെ ഡയറി കുറിപ്പില്‍ നിന്നും തന്നെ കുടുക്കിയതാണെന്ന പരാമര്‍ശം കണ്ടെത്തിയിട്ടുണ്ടെന്നും മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. ജോളിയുമായി മരിച്ചവര്‍ക്ക് സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നതായി സുനീഷിന്‍റെ അമ്മ എല്‍സമ്മ ആരോപിച്ചിട്ടുണ്ട്. സമഗ്ര അന്വേഷണം വേണമെന്ന ആവശ്യമാണ് ഇവര്‍ ഉയര്‍ത്തിയിരിക്കുന്നത്. ഇതുകൂടാതെ ജോളിക്കെതിരെ അടുത്ത ബന്ധുവായ ഒരാള്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

ക്വട്ടേഷനെന്ന് സംശയം

ക്വട്ടേഷനെന്ന് സംശയം

ജോളി വീട്ടിലെത്തി മടങ്ങിയ ശേഷം കുടുംബത്തിലെ എല്ലാവരും ഛര്‍ദ്ദിച്ചെന്നാണ് ഇയാള്‍ പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. അന്ന് രക്തപരിശോധനയില്‍ വിഷാംശം കണ്ടെത്തിയിരുന്നതായും ഇദ്ദേഹം പറയുന്നു. ജോളി മറ്റാര്‍ക്കോ വേണ്ടി ക്വട്ടേഷന്‍ എടുത്തുവോയെന്ന സംശയമാണ് ഇപ്പോള്‍ ഉയര്‍ന്നിക്കുന്നത്.

ഷാജുവിനെ തള്ളി കുടുംബം

ഷാജുവിനെ തള്ളി കുടുംബം

അതിനിടെ ജോളിയുടെ ഭര്‍ത്താവ് ഷാജുവിന്‍റെ വാദങ്ങള്‍ തള്ളി ആദ്യ ഭാര്യ സിലിയുടെ സഹോദരങ്ങള്‍ രംഗത്തെത്തി. രണ്ടാം വിവാഹത്തിന് സിലിയുടെ കുടുംബം നിര്‍ബന്ധിച്ചുവെന്നായിരുന്നു ഷാജു പറഞ്ഞത്. എന്നാല്‍ അത് പച്ചക്കള്ളമാണെന്ന് ഇരുവരും പറഞ്ഞു. തങ്ങള്‍ വിവാഹത്തില്‍ പങ്കെടുത്തില്ലെന്നും ഇരുവരും പോലീസിന് മൊഴി നല്‍കി.

ജോളിയുടെ മൊഴി

ജോളിയുടെ മൊഴി

കുടുംബത്തിലെ രണ്ട് പേര്‍ക്ക് സയനൈഡ് ഉപയോഗിക്കാന്‍ അറിയാമെന്ന് പോലീസിന് ജോളി മൊഴി നല്‍കിയിട്ടുണ്ട്. ഇവരുടെ സഹായം ജോളിയ്ക്ക് ഉണ്ടായിരുന്നു. വിഷം നല്‍കിയെന്ന് ആരോപിക്കുന്നവരുടെ കുടുംബത്തില്‍ ഉള്ളവര്‍ മരിച്ചാല്‍ ജോളിയ്ക്ക് അല്ല സ്വത്ത് ലഭിക്കുക. അത് കൊണ്ട് തന്നെ മറ്റാരെങ്കിലും ക്വട്ടേഷന്‍ ജോളിക്ക് നല്‍കിയതാണോയെന്ന സംശയമാണ് ഉയരുന്നത്.

ഇരുവരും തമ്മില്‍ തര്‍ക്കം

ഇരുവരും തമ്മില്‍ തര്‍ക്കം

ജോളിയും ഷാജുവും തമ്മിലുള്ള ബന്ധത്തെ കുറിച്ച് ആരോപണങ്ങള്‍ ഉയര്‍ന്നതോടെ ഇനിയും മറ്റുള്ളവരെ കൊണ്ട് പറയിപ്പിക്കാതെ വിവാഹം കഴിച്ചൂടെയെന്നായിരുന്നു ചോദിച്ചതെന്നും സിജോയും സഹോദരി സ്മിതയും പോലീസിനോട് പറഞ്ഞു. സിലിയും ഷാജുവും തമ്മില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടായിരുന്നുവെന്നും സഹോദരങ്ങള്‍ വ്യക്തമാക്കി.

മൂന്ന് മൊബൈല്‍

മൂന്ന് മൊബൈല്‍

അതിനിടെ ജോളിയുടെ കൈയ്യില്‍ മൂന്ന് മൊബൈലുകള്‍ ഉള്ളതായി ഷാജു. ഈ ഫോണുകള്‍ തന്‍റെ കൈയ്യില്‍ ഇല്ലെന്നും ഷാജു പറഞ്ഞു. ജോളിയുടെ ഫോണ്‍ അന്വേഷണ സംഘത്തിനും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഈ ഫോണുകള്‍ പരിശോധിച്ചാല്‍ കേസുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ കണ്ടെത്താന്‍ കഴിയുമെന്നും പോലീസ് പറയുന്നു.

സുഹൃത്തുക്കളുടെ കൈയ്യിലോ

സുഹൃത്തുക്കളുടെ കൈയ്യിലോ

ജോളിയെ പോലീസ് അറസ്റ്റ് ചെയ്യുന്നതിന്‍റെ തൊട്ട് മുന്‍പ് വരെ ജോളി ഫോണ്‍ ഉപയോഗിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഫോണ്‍ ജോളി സുഹൃത്തുക്കള്‍ക്ക് കൈമാറിയിട്ടുണ്ടാവാന്‍ സാധ്യത ഉണ്ട്. ഡെപ്യൂട്ടി തഹസില്‍ദാര്‍ ജയശ്രിയുമായി ജോളിക്ക് അടുത്ത ആത്മബന്ധമുണ്ടെന്നും ഷാജു പറഞ്ഞു.

'ജോളിക്ക് പണത്തോട് ആര്‍ത്തി; കൊല്ലപ്പെട്ട ടോം തോമസിന്‍റെ പേരില്‍ വ്യാജ വില്‍പത്രം കാണിച്ചു''ജോളിക്ക് പണത്തോട് ആര്‍ത്തി; കൊല്ലപ്പെട്ട ടോം തോമസിന്‍റെ പേരില്‍ വ്യാജ വില്‍പത്രം കാണിച്ചു'

കല്ലറ തുറക്കുന്നതറിഞ്ഞപ്പോൾ ബോധംകെട്ട് വീണ് ജോളി; സകല പിടിയും വിട്ടത് നാലാമത്തെ ചോദ്യം ചെയ്യലില്‍കല്ലറ തുറക്കുന്നതറിഞ്ഞപ്പോൾ ബോധംകെട്ട് വീണ് ജോളി; സകല പിടിയും വിട്ടത് നാലാമത്തെ ചോദ്യം ചെയ്യലില്‍

English summary
Koodathayi murder; police to investigate two more murder
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X