ജയശ്രീയുടെ മകളെ കൊലപ്പെടുത്താൻ ശ്രമിച്ചത് ജോളി തന്നെ? തെളിവുമായി ഓട്ടോ ഡ്രൈവർ!
ഡെപ്യൂട്ടി തഹസിൽദാർ ജയശ്രീയുടെ മകളെ കൊലപ്പെടുത്താൻ ശ്രമം നടത്തിയത് ജോളി തന്നെയാണെന്ന് ഓട്ടോ ഡ്രൈവർ. ഡെപ്യൂട്ടി തഹസിൽദാർ ജയശ്രീയുടെ മകളെ ആശുപത്രിയിൽ എത്തിച്ച ഡ്രൈവറുടേതാണ് പുതിയ വെളിപ്പെടുത്തൽ. . കുട്ടിക്ക് വയ്യാതായ സമയത്ത് ജോളി വീട്ടിലുണ്ടായിരുന്നതായി ഓട്ടോ ഡ്രൈവർ പത്മദാസൻ പറഞ്ഞതായി ട്വന്റിഫോർ റിപ്പോർട്ട് ചെയ്യുന്നു.
ജയശ്രീയുടെ മകളെ വിഷം അകത്ത് ചെന്ന് അത്യാസന്ന നിലയിൽ ഹോസ്പ്പിറ്റലിൽ എത്തിച്ചപ്പോൾ ജോളി അവിടെ ഉണ്ടായിരുന്നെന്നും ഡ്രൈവർ പറഞ്ഞു. എന്നാൽ ജോളിയെ കണ്ടിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവസമയത്ത് ജയശ്രീ വീട്ടിൽ ഉണ്ടായിരുന്നില്ല. ആശുപത്രിയിൽ വച്ച് തിരികെ പോകാൻ ജോളി നിർബന്ധിച്ചെങ്കിലും മടങ്ങാതെ താൻ ആശുപത്രിയിൽ നിന്നെന്നും ഡ്രൈവർ വെളിപ്പെടുത്തി. കുട്ടി അപസ്മാരം ഉള്ളപോലെ ലക്ഷണങ്ങൾ കാണിച്ചിരുന്നു എന്ന് പത്മദാസൻ കൂട്ടിചേർത്തു.

അതേസമയം കൂടത്തായി കൊലപാതക കേസിൽ അറസ്റ്റിലായ പ്രതി ജോളിയും സുഹൃത്ത് ജോൺസണും തമ്മിലുള്ള ബന്ധത്തിന്റെ കൂടുതൽ വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചു. സൗഹൃദത്തിനും അപ്പുറത്താണ് ഇരുവരും തമ്മിലുള്ള ബന്ധമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ഭർത്താവ് ഷാജുവിനെ കൊലപ്പെടുത്താനുള്ള നീക്കം ജോൺസന്റെ അറിവോടെയാണെന്നാണ് പോലീസ് നിഗമനം.
രണ്ടാം ഭർത്താവായ ഷാജുവിനെ കൊലപ്പെടുത്താൻ ജോളി പദ്ധതി ഇട്ടിരുന്നെന്ന് പോലീസിന് മൊഴി നൽകിയിരുന്നു. ഷാജുവിനെ കൊലപ്പെടുത്തി ജോൺസനെ വിവാഹം കഴിക്കാനായിരുന്നു പദ്ധതി. ജോലി കോയമ്പത്തൂരിൽ പോയത് ജോൺസനെ കാണാനിയിരുന്നെന്നും പോലീസ് കണ്ടെത്തിയിരുന്നു. ഓണക്കാലത്തെ ജോളിയുടെ കോയമ്പൂത്തൂർ യാത്ര പോലീസ് അന്വേഷിച്ചപ്പോഴാണ് പോലീസ് ഇക്കാര്യങ്ങൾ കണ്ടെത്തിയിരിക്കുന്നത്.












Click it and Unblock the Notifications