Get Updates
Get notified of breaking news, exclusive insights, and must-see stories!

സിലിയുടെ അന്ത്യചുംബനത്തനത്തിലും ഷാജുവും ജോളിയും ഒന്നിച്ച്.... മൊഴികള്‍ വീണ്ടും പൊളിഞ്ഞു!!

Recommended Video

cmsvideo
    Jolly Koodathai : സിലിക്ക് അന്ത്യചുംബനം നല്‍കിയത് ഷാജുവും ജോളിയും ഒരുമിച്ച് | Oneindia Malayalam

    കോഴിക്കോട്: കൂടത്തായി കൂട്ട കൊലപാതകത്തില്‍ വീണ്ടും പുതിയ കണ്ടെത്തല്‍. ഷാജുവിന്റെ ആദ്യ ഭാര്യയായ സിലിയുടെ മൃതശരീരത്തില്‍ ഷാജുവും ജോളിയും ഒരുമിച്ച് അന്ത്യ ചുംബനം നല്‍കുന്നതിന്റെ ചിത്രങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. നേരത്തെ താന്‍ അന്ത്യ ചുംബനം നല്‍കുമ്പോള്‍ തികച്ചും അപ്രതീക്ഷിതമായി ജോളിയും അന്ത്യ ചുംബനം നല്‍കിയിരുന്നതായും ഷാജു മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാല്‍ ഇവര്‍ ഒരുമിച്ച് തന്നെയാണ് അന്ത്യ ചുംബനം നല്‍കിയതെന്നാണ് ചിത്രം തെളിയിക്കുന്നത്. ഇതോടെ ആദ്യ നല്‍കിയ മൊഴികളും പൊളിഞ്ഞിരിക്കുകയാണ്.

    1

    അതേസമയം ഷാജു തന്നൊണ് ആദ്യ ഭാര്യ സിലിയേയും മകളെയും കൊലപ്പെടുത്താന്‍ ജോളിക്ക് അവസരം ഒരുക്കി നല്‍കിയതെന്ന് സമ്മതിച്ചിട്ടുണ്ട്. ജോളിയുമായി താന്‍ പ്രണയത്തിലായിരുന്നുവെന്ന് ഇയാള്‍ പറയുന്നു. ഭാര്യയെയും മകളെയും ഒഴിവാക്കാന്‍ തീരുമാനിച്ചത് ജോളിയെ സ്വന്തമാക്കുന്നതിന് വേണ്ടിയായിരുന്നു. ഷാജുവിന്റെ മകന്റെ ആദ്യ കുര്‍ബാന ദിവസമാണ് മകള്‍ ഛര്‍ദിച്ച് മരിച്ചത്. 2016ല്‍ ജോളിക്കൊപ്പം ദന്താശുപത്രിയില്‍ ഇരിക്കുമ്പോള്‍ സിലിയും കുഴഞ്ഞ് വീണ് മരിക്കുകയായിരുന്നു.

    ഷാജുവിനെ കുടുക്കിയത് അതിബുദ്ധിയാണെന്ന് റോയിയുടെ സഹോദരി റെഞ്ചി പറഞ്ഞു. ഇയാളുടെ പങ്കിനെ കുറിച്ച് നേരത്തെ സംശയമുണ്ടായിരുന്നുവെന്നും റെഞ്ചി പറഞ്ഞു. ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ സത്യം പുറത്തുവരുമെന്നും അവര്‍ പറഞ്ഞു. അതേസമയം ജോളിയെ അറസ്റ്റ് ചെയ്ത ശേഷം സാധനങ്ങള്‍ എടുക്കാന്‍ ഷാജു എത്തിയപ്പോള്‍, അദ്ദേഹത്തിന്റെ ഉള്ളില്‍ ഭയം ഉണ്ടായിരുന്നുവെന്ന് തനിക്ക് മനസ്സിലായെന്നും റെഞ്ചി പറഞ്ഞു. ജോളിയുടെയും ഷാജുവിന്റെയും കല്യാണത്തെ കുറിച്ച് നേരത്തെ തന്നെ സംശയമുണ്ടായിരുന്നുവെന്നും റെഞ്ചി പറഞ്ഞു.

    ജോളി ഒറ്റയ്ക്കല്ല കൊലപാതക പരമ്പര നടപ്പാക്കിയതെന്ന കാര്യങ്ങളാണ് ഇതോടെ പുറത്തുവരുന്നത്. ഷാജുവിന്റെ അച്ഛന്‍ സക്കറിയക്കും ഇക്കാര്യം അറിയാമായിരുന്നു. ഇതോടെ നാല് കൊലപാതകങ്ങളില്‍ സക്കറിയക്കും പങ്കുണ്ടെന്ന് തെളിഞ്ഞിരിക്കുകയാണ്. ജോളിയുടെ മുന്‍ ഭര്‍ത്താവ് റോയ് തോമസ്, അമ്മാവന്‍ മാത്യു മഞ്ചാടിയില്‍, ഷാജുവിന്റെ ആദ്യ ഭാര്യ സിലി, മകള്‍ പത്ത് മാസം പ്രായമുള്ള ആല്‍ഫിന്‍ എന്നിവരുടെ കൊലപാതകങ്ങളിലാണ് ഈ മൂന്ന് പേര്‍ക്ക് പങ്കുണ്ടെന്ന് തെളിഞ്ഞിരിക്കുന്നത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+