കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൂളിമാട് കടവ് പാലം തകര്‍ന്ന സംഭവം: പാലാരിവട്ടം മാതൃകയില്‍ കേസെടുക്കണമെന്ന് എംകെ മുനീര്‍

Google Oneindia Malayalam News

മാവൂര്‍: കോഴിക്കോട്- മലപ്പുറം ജില്ലകളെ തമ്മില്‍ ബന്ധിപ്പിച്ച് ചാലിയാര്‍ പുഴയില്‍ നിര്‍മ്മിക്കുന്ന കൂളിമാട് കടവ് പാലം തകര്‍ന്നുവീണ സംഭവത്തില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെതിരെ കേസെടുക്കണമെന്ന് മുസ്ലീം ലീഗ് നേതാവ് എം കെ മുനീര്‍ പറഞ്ഞു. പാലാരിവട്ടം പാലത്തിന്റെ ബലക്ഷയത്തിനെ തുടര്‍ന്ന് അന്നത്തെ പൊതുമാരമത്ത് വകുപ്പ് മന്ത്രി ഇബ്രാഹിം കുഞ്ഞിനെതിരെ കേസെടുത്ത പോലെ ഈ സംഭവത്തിലും കേസെടുക്കണമെന്നാണ് മുനിര്‍ പറയുന്നത്.

1

ഇടുപക്ഷ സര്‍ക്കാരിന്റെ കാലത്ത് തകര്‍ന്ന് വീഴുന്ന പാലത്തിന്റെ എണ്ണം കൂടിക്കൂടി വരികയാമെന്നും അദ്ദേഹം വ്യക്തമാക്കി. പാലാരിവട്ടം പാലം സുരക്ഷിതം എന്നായിരുന്നു എന്നാണ് ഇപ്പോഴും പറയുന്ന്. അന്ന് കോണ്‍ക്രീറ്റ് മാത്രമാണ് അടര്‍ന്നത്. മുന്‍ മന്ത്രിക്കെതിരായ രാഷ്ട്രീയ വിരോധമാണ് അന്നത്തെ കേസിന് ആധാരം. പാലാരിവട്ടം പാലവുമായി താരതമ്യപ്പെടുത്തിയാല്‍ മന്ത്രിക്കെതിരെ കേസെടുക്കാം.

2

പാലാരിവട്ടം പാലത്തിന്റെ കാര്യത്തില്‍ കാണിച്ച മാതൃക സര്‍ക്കാര്‍ ഇവിടെയും കാണിക്കുമോ എന്നും മുനീര്‍ ചോദിച്ചു. അഴിമതിക്കെസുകളിലെ പ്രതി എല്ലാത്തിനും നേതൃത്വം നല്‍കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയാണ്. സംഭവത്തില്‍ പ്രധാനപ്രതിയും മുഖ്യമന്ത്രി തന്നെ. പൊതുമരാമത്ത് വകുപ്പ് മന്ത്രിക്കും ഇതില്‍ പങ്കുണ്ടെന്നും മുനീര്‍ വ്യക്തമാക്കി.

3

അതേസമയം, പാലം നിര്‍മ്മിക്കുന്ന ഉരാളുങ്കല്‍ സൊസൈറ്റിയെ കരിമ്പട്ടികയില്‍പ്പെടുത്തണമെന്ന് യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസ് ആവശ്യപ്പെട്ടു. സംഭവത്തില്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി നല്‍കുമെന്നും ഫിറോസ് വ്യക്തമാക്കി. ഉരാളുങ്കലിന്റെ പേരില്‍ കരാര്‍ എടുത്ത് സി പി എമ്മാണ് പാലത്തിന്റെ നിര്‍മ്മാണം നടത്തുന്നതെന്ന് ഫിറോസ് പറഞ്ഞു.

4

സി പി എമ്മിന് ഫണ്ടുണ്ടാക്കാനുള്ള എജന്‍സിയായി ഉരാളുങ്കല്‍ മാറിക്കഴിഞ്ഞു. ടെന്‍ഡര്‍ ഇല്ലാതെയാണ് പല കരാറുകളും ഉരാളുങ്കലിന് നല്‍കുന്നത്. ഈ സംഭവത്തില്‍ റിയാസിനെ സംരക്ഷിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. റിയാസിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കണമെന്നും ഫിറോസ് ആവശ്യപ്പെട്ടു.

5

29 കോടിയുടെ പദ്ധതിയാണ്. ഇടതുപക്ഷ സര്‍ക്കാര്‍ ഉത്തരം പറയേണ്ട ചോദ്യങ്ങള്‍ പലതാണ്. ഈ പാലത്തിന്റെ നിര്‍മ്മാണത്തിന് സിമന്റ് ഉപയോഗിച്ചിട്ടുണ്ടോ? പാലത്തിന്റെ തകരാറിനുത്തരവാദി പൊതുമരാമത്ത് മന്ത്രിയാണോ? അങ്ങിനെയെങ്കില്‍ ഇക്കഴിഞ്ഞ പൊതുമരാമത്ത് മന്ത്രിയാണോ ഇപ്പോഴത്തെ പൊതുമരാമത്ത് മന്ത്രിയാണോ? പാലത്തിന്റെ നിര്‍മ്മാണത്തില്‍ നടന്ന അഴിമതിയെ സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം നടത്തുമോ എന്നും ഫിറോസ് കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു.

6

പാലത്തിന്റെ ഭീം തകര്‍ന്നതിന് പിന്നാലെ വലിയ വിമര്‍ശനമാണ് സര്‍ക്കാര്‍ നേരിടുന്നത്. നിര്‍മാണത്തിലിരുന്ന പാലം തകര്‍ന്നു വീണു.പിണറായി വിജയന്റെയും സംഘത്തിന്റെയും അഴിമതി എവിടെ എത്തി നില്‍ക്കുന്നുവെന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണെന്നാണ് കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍ പറഞ്ഞത്. പിഞ്ചു കുട്ടികള്‍ പഠിക്കുന്ന സ്‌കൂള്‍ പൊടിഞ്ഞു വീണതും നിര്‍മാണത്തിലിരുന്ന ആശുപത്രി കെട്ടിടം തകര്‍ന്നതും ഒക്കെ കേരളം കണ്ടിട്ട് അധികനാളുകളായില്ല. പിണറായി സര്‍ക്കാര്‍ നിര്‍മിച്ച പാലത്തിലും സ്‌കൂളുകളുകളിലും ജനം പ്രാര്‍ത്ഥനയോടെ കേറേണ്ട സാഹചര്യമാണുള്ളതെന്നും സുധാകരന്‍ പറഞ്ഞു.

7

എല്ലാ പദ്ധതികളില്‍ നിന്നും സി പി എം കൈയ്യിട്ട് വാരുകയാണ്. അതു കൊണ്ട് തന്നെ നിലവാരമുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കേരളത്തില്‍ നടക്കുന്നില്ല. അടിസ്ഥാന വികസന പ്രവര്‍ത്തനങ്ങളില്‍ വരെ അഴിമതി കാണിച്ച് ജനങ്ങളുടെ ജീവന്‍ അപകടത്തിലാക്കുന്ന ഇടതു മുന്നണിയ്ക്കെതിരെ പ്രബുദ്ധ കേരളം ഒന്നടങ്കം ശബ്ദമുയര്‍ത്തണം. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലും പിണറായി വിജയന്‍ സര്‍ക്കാരിന്റെ അഴിമതികള്‍ക്കെതിരെ ജനരോഷമുയരുന്നുവെന്നത് കേരളത്തിന്റെ ഭാവിയ്ക്ക് ശുഭസൂചകമാണെന്നും കെ സുദാകരന്‍ വ്യക്തമാക്കി.

'ഈ 2 കാരണങ്ങൾ മതി അതിജീവിതയ്ക്ക് ഹൈക്കോടതിയെ സമീപിക്കാൻ';അഡ്വ ആശാ ഉണ്ണിത്താൻ'ഈ 2 കാരണങ്ങൾ മതി അതിജീവിതയ്ക്ക് ഹൈക്കോടതിയെ സമീപിക്കാൻ';അഡ്വ ആശാ ഉണ്ണിത്താൻ

Recommended Video

cmsvideo
വാക്സീനെടുക്കാന്‍ നിര്‍ബന്ധിക്കണ്ട, വിലക്കുകളും വേണ്ട : കോടതി | Oneindia Malayalam

English summary
Koolimad Kadavu bridge collapse: MK Muneer wants case to be taken on Palarivattom model
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X