Get Updates
Get notified of breaking news, exclusive insights, and must-see stories!

പോക്സോ കേസ്: നടൻ കൂട്ടിക്കൽ ജയചന്ദ്രന് മുൻകൂർ‌ ജാമ്യമില്ല, ഹർജി തള്ളി ഹൈക്കോടതി, വിശദ വിവരങ്ങൾ..

കൊച്ചി: പോക്സോ കേസിൽ നടൻ കൂട്ടിക്കൽ ജയചന്ദ്രന് മുൻകൂർ ജാമ്യമില്ല. ജയചന്ദ്രൻ നൽകിയ ജാമ്യ ഹർജി ഹൈക്കോടതി തള്ളി. കോഴിക്കോട് കസബ പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് നടൻ കൂട്ടക്കൽ ജയചന്ദ്രൻ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. കഴിഞ്ഞ വർഷം ജൂണിലാണ് കേസ് രജിസ്റ്റർ ചെയ്തത്. എന്നാൽ കൂട്ടിക്കൽ ജയചന്ദ്രനെ അറസ്റ്റ് ചെയ്തിരുന്നില്ല.

പ്രതി ഒളിവിലാണ് എന്നാണ് പോലീസ് പറഞ്ഞിരുന്നത്. താമസ സ്ഥലവും സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും വീടും പരിശോധിച്ചിരുന്നുവെന്നാണ് പോലീസ് പറഞ്ഞത്. അന്വേഷണം തുടരുന്നതിനിടെ കൂട്ടിക്കൽ ജയചന്ദ്രൻ കോഴിക്കോട് പോക്സോ കോടതിയിൽ ജാമ്യാപേക്ഷ നൽകിയിരുന്നുവെങ്കിലും തള്ളിയിരുന്നു.

kootickal

ജൂലായ് 12 ന് ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് മുൻകൂർ ജാമ്യാപേക്ഷയുമായിഹൈക്കോടതിയെ സമീപിച്ചത്. ​ഗുരുതര കേസാണെന്നും ജാമ്യം നൽകരുത് എന്നുമുള്ള സർക്കാർ വാദം അം​ഗീകരിച്ചാണ് ജാമ്യ ഹർജി തള്ളിക്കൊണ്ടുള്ള കോടതി ഉത്തരവ്.

നാല് വയസ്സുകാരിയെ പീഡിപ്പിച്ചുവെന്ന പരാതിയിലാണ് കൂട്ടിക്കൽ ജയചന്ദ്രനെതിപെ കേസെടുത്ത്. കേസിൽ കുട്ടിയിൽ നിന്ന് പോലീസ് മൂന്ന് തവണ മൊഴിയെടുത്തിരുന്നു. കഴിഞ്ഞ ജൂണ്‌ എട്ടിനാണ് ന​ഗരപരിധിയിലെ ഒരു വീട്ടിൽ കൂട്ടിക്കൽ ജയചന്ദ്രൻ നാല് വയസ്സുകാരിയെ ഉപദ്രവിച്ചെന്ന പരാതിയിലാണ് പോലീസ് പോക്സോ കേസെടുത്തത്.

കേസിൽ പ്രതിയായ കൂട്ടിക്കൽ‌ ജയചന്ദ്രനെതിരെ നടപടി വൈകുന്നതായി കാണിച്ച് കുട്ടിയുടെ ബന്ധു അടുത്തിടെ സംസ്ഥാന പോലീസ് മേധാവിക്കും കമ്മീഷണർക്കും പരാതി നൽകിയിരുന്നു. പ്രതി വിദേശത്തേക്ക് രക്ഷപ്പെടാൻ സാധ്യതയുണ്ടെന്നും പെൺകുട്ടിക്കും ബന്ധുക്കൾക്കും ഭീഷണിയുണ്ടെന്നും അത് ഭന്ന് കുട്ടിയെ സ്കൂളിൽ അയക്കുന്നില്ലെന്നും ബന്ധുവിന്റെ പരാതിയിൽ വ്യക്തമാക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+