സരിതയുടെ കത്തിൽ ഉമ്മൻ ചാണ്ടിയുടെ പേരെഴുതിച്ചേർത്തത് ഗണേഷ് കുമാർ.. ഫെനി ബാലകൃഷ്ണന്റെ മൊഴി

  • Posted By:
Subscribe to Oneindia Malayalam

കൊട്ടാരക്കര: സോളാര്‍ കേസുമായി ബന്ധപ്പെട്ട് കെബി ഗണേഷ് കുമാര്‍ എംഎല്‍എയ്‌ക്കെതിരെ അഭിഭാഷകനായ ഫെനി ബാലകൃഷ്ണന്റെ മൊഴി. സരിത എസ് നായര്‍ സോളാര്‍ കമ്മീഷനില്‍ ഹാജരാക്കിയ കത്തില്‍ ഗണേഷ് കുമാര്‍ ഇടപെടലുകള്‍ നടത്തിയിട്ടുണ്ട് എന്നാണ് കൊട്ടാരക്കര ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേററ് കോടതിയില്‍ ഫെനി ബാലകൃഷ്ണന്‍ മൊഴി നല്‍കിയിരിക്കുന്നത്.

അറുപതോ നൂറോ വയസുകാരനാകട്ടെ, മമ്മൂട്ടിയെ വെറുതെ വിടുക.. മമ്മൂട്ടിയെ കീറിമുറിക്കുന്നതിനെതിരെ സംവിധായകൻ

സരിതയുടെ കത്തില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടേയും മുന്‍മന്ത്രിമാരടക്കമുള്ള യുഡിഎപ് നേതാക്കളുടേയും പേര് കൂട്ടിച്ചേര്‍ത്തത് കെബി ഗണേഷ് കുമാറിന്റെ നിര്‍ദേശ പ്രകാരമാണെന്ന് ഫെനി പറയുന്നു. 2015 മേയ് 13ന് കൊട്ടാരക്കരയില്‍ വെച്ച് ഇത് സംബന്ധിച്ച് ഗൂഢാലോചന നടന്നുവെന്ന് ഫെനി നല്‍കിയ മൊഴിയില്‍ പറയുന്നു. ഗണേഷ് കുമാറിന്റെ പിഎ പ്രദീപ് കുമാര്‍, ബന്ധു ശരണ്യ മനോജ് എന്നിവരും ഗൂഢാലോചനയില്‍ പങ്കെടുത്തിട്ടുണ്ട്.

solar

മൊഴിയിലെ ഈ വിവരങ്ങള്‍ നേരത്തെ വാര്‍ത്താ സമ്മേളനം നടത്തി ഫെനി ബാലകൃഷ്ണന്‍ തന്നെ വെളിപ്പെടുത്തിയിട്ടുള്ളതാണ്. സരിത ഹാജരാക്കിയ 25 പേജുള്ള കത്തില്‍ 4 പേജുകള്‍ പിന്നീടീ കൂട്ടിച്ചേര്‍ത്തതാണ്. ആദ്യ കത്തില്‍ 21 പേജുകള്‍ മാത്രമേ ഉണ്ടായിരുന്നു. ഉമ്മന്‍ചാണ്ടിയുടേത് അടക്കമുള്ള പേരുകള്‍ കൂട്ടിച്ചേര്‍ത്ത ശേഷമാണ് ബാക്കി 4 പേജുകള്‍ കൂട്ടിച്ചേര്‍ത്തതെന്നും ഫെനി മൊഴി നല്‍കിയിട്ടുണ്ട്. ഗണേഷിനെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കിയതിലുള്ള പ്രതികാരമായിട്ടാണേ്രത ഇത് ചെയ്തത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ സോളാര്‍ കേസില്‍ കുടുക്കാനും സരിതയും ഗണേഷും ചേര്‍ന്ന് ശ്രമിച്ചതായും ഫെനി ബാലകൃഷ്ണന്‍ മൊഴി നല്‍കിയിട്ടുണ്ട്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Fenni Balakrishnan's Statement against KB Ganesh Kumar in Solar Scam

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്