ആദ്യം നേതൃമാറ്റം: പിന്നാലെ ജോസിനിട്ട് അടുത്ത പണി, സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കും, തോല്‍പ്പിക്കും

കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ കേരളത്തില്‍ സമൂലമായ അഴിച്ചു പണിയുടെ പാതയിലാണ് സംസ്ഥാനത്തെ കോണ്‍ഗ്രസ്. പ്രതിപക്ഷ നേതാവിനെ ആദ്യം മാറ്റിയ പാര്‍ട്ടി വൈകാതെ പുതിയ കെപിസിസി അധ്യക്ഷനെയേും പ്രഖ്യാപിക്കും. ഇതോടൊപ്പം തന്നെയാണ് മുഴുവന്‍ ഡിസിസി അധ്യക്ഷന്‍മാരേയും മാറ്റുമെന്ന എഐസിസി നിലപാടും പുറത്ത് വരുന്നത്.

കനത്ത മഴയില്‍ വെള്ളം കയറിയ തിരുവനന്തപുരം കല്ലാട്ടുമുക്ക് റോഡ് സന്ദര്‍ശിക്കുന്ന മന്ത്രി വി ശിവന്‍കുട്ടി: ചിത്രങ്ങള്‍

പാലക്കാട് ഡിസിസി അധ്യക്ഷന്‍ വികെ ശ്രീകണ്ഠന്‍, ആലപ്പുഴയില്‍ എം ലിജു എന്നിവര്‍ ഇതിനോടകം രാജിവെച്ചിട്ടുണ്ട്. ഇതോടൊപ്പം തന്നെയാണ് കോട്ടയം ജില്ലയിലേയും നേതൃത്വ മാറ്റ ചര്‍ച്ചകളും സജീവമായത്.

കോട്ടയം ജില്ല

സംസ്ഥാനത്ത് യുഡിഎഫിന് ഏത്ര വലിയ തിരിച്ചടിയേല്‍ക്കുമ്പോഴും കോട്ടയം ജില്ല എക്കാലത്തും മുന്നണിയോടൊപ്പം അടിയുറച്ച് നിന്നിരുന്നു. എന്നാല്‍ ഇത്തവണ അതിന് വലിയ മാറ്റം ഉണ്ടായി. പതിറ്റാണ്ടുകള്‍ക്ക് ശേഷം ജില്ലയില്‍ ആദ്യമായി എല്‍ഡിഎഫ് മേധാവിത്വം പിടിച്ചു. കേരള കോണ്‍ഗ്രസ് എമ്മിന്‍റെ മുന്നണി മാറ്റമായിരുന്നു തിരിച്ചടിയുടെ പ്രധാന കാരണം.

കക്ഷി നില

ആകെ 9 മണ്ഡലങ്ങളുള്ള ജില്ലയില്‍ 2016 ല്‍ 6 സീറ്റിലും യുഡിഎഫ് ആയിരുന്നു വിജയിച്ചത്. എല്‍ഡിഎഫ് രണ്ട് സീറ്റില്‍ വിജയിച്ചപ്പോള്‍ പുഞ്ഞാറില്‍ പിസി ജോര്‍ജും വിജയിച്ചു. എന്നാല്‍ ഇത്തവണ കക്ഷി നില കീഴ്മേല്‍ മറിഞ്ഞു. 5 സീറ്റില്‍ എല്‍ഡിഎഫ് വിജയിച്ചപ്പോള്‍ യുഡിഎഫ് വിജയം നാല് സീറ്റില്‍ ഒതുങ്ങി.

കോട്ടയം, പുതുപ്പള്ളി,

കോട്ടയം, പുതുപ്പള്ളി, കടുത്തുരുത്തി, പാലാ സീറ്റുകളിലാണ് വിജയിക്കാന്‍ സാധിച്ചത്. പാലായില്‍ ജോസ് കെ മാണിയെ പരാജയപ്പെടുത്തിയായിരുന്നു മാണി സി കാപ്പന്‍റെ വിജയം. മറ്റുള്ളവ ഉറച്ച മണ്ഡലങ്ങളായതിനാല്‍ ജില്ലയില്‍ കോണ്‍ഗ്രസിന് ആശ്വാസം കണ്ടെത്താന്‍ കഴിയുന്ന ഏക വിജയവും പാലായിലേതാണ്. കോട്ടയും പുതുപ്പള്ളിയിലും കടുത്തുരുത്തിയിലും ഭൂരിപക്ഷത്തിലും വലിയ കുറവുണ്ടായി.

നേതൃമാറ്റം

അടുത്തയാഴ്ച പുതിയ ഡിസിസി അധ്യക്ഷന്‍മാരെ പ്രഖ്യാപിക്കുമ്പോള്‍ കോട്ടയത്തും പുതിയ അധ്യക്ഷന്‍ വരും. ജില്ലയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുമായി എഐസിസി നേതൃത്വം ഇത് സംബന്ധിച്ച ചര്‍ച്ച ആരംഭിച്ചുകഴിഞ്ഞു. പ്രസിഡന്‍റ് സ്ഥാനം ആഗ്രഹിക്കുന്നവരില്‍ പലരും ഇന്നലെ ഉമ്മന്‍ചാണ്ടിയുമായി ചര്‍ച്ച നടത്തിയതായും റിപ്പോര്‍ട്ടുണ്ട്.

പകരം ആര്

നിലവിലെ ഡിസിസി പ്രസിഡന്റ് ജോഷി ഫിലിപ് പദവിയിൽ നാലര വർഷം കഴിഞ്ഞു. ഇദ്ദേഹം മാറിയാല്‍ കെപിസിസി അംഗം ഫിൽസൺ മാത്യൂസ്, ഡിസിസി ജനറൽ സെക്രട്ടറി യൂജിൻ തോമസ്, ഫിലിപ് ജോസഫ്, നാട്ടകം സുരേഷ്, യുഡിഎഫ് ജില്ലാ ചെയർമാൻ ജോസി സെബാസ്റ്റ്യൻ, സിബി ചേനപ്പാടി, ജോമോൻ ഐക്കര എന്നിവരില്‍ ആര്‍ക്കെങ്കിലും ഒരാള്‍ക്കാണ് സാധ്യത.

ഭാരവാഹികളുടെ എണ്ണം


നിയമനം ഗ്രൂപ്പ് അടിസ്ഥാനത്തിലായിരിക്കില്ലെന്ന് പറയുന്നുണ്ടെങ്കിലും എ ഗ്രൂപ്പിന് സ്വാധീനമുള്ള ജില്ലായയതിനാല്‍ ആ വിഭാഗത്തില്‍ നിന്നുള്ള നേതാക്കള്‍ക്കായിരിക്കും മുന്‍ഗണ. ഭാരവാഹികളുടെ എണ്ണവും കുറച്ചേക്കും. 38 അംഗങ്ങളാണ് ഡിസിസിയിലുള്ളത്. പദവി ഒഴിയുന്ന ജോഷി ഫിലിപ്പിനെ കെപിസിസി ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിച്ചേക്കും.

തിരിച്ചടി

നിയമസഭ തിരഞ്ഞെടുപ്പില്‍ സീറ്റുകളുടെ എണ്ണം കുറഞ്ഞെങ്കിലും മറ്റ് ജില്ലകളുമായി താരതമ്യം ചെയ്യുമ്പോള്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ കഴിഞ്ഞുവെന്ന് തന്നെയാണ് ജില്ലാ നേതൃത്വത്തിന്‍റെ അവകാശാവാദം. കേരള കോണ്‍ഗ്രസ് എമ്മിലെ തര്‍ക്കവും ഒരു വിഭാഗത്തിന്‍റെ മുന്നണി മാറ്റവും തിരിച്ചടിയായതായി വിലയിരുത്തുന്നു

 ലോക്സഭാ തിരഞ്ഞെടുപ്പ്

അതേസമയം, വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനവും ഉടന്‍ തുടങ്ങാനുള്ള നീക്കത്തിലാണ് കോട്ടയം ജില്ലാ കമ്മറ്റി. യുഡിഎഫില്‍ സ്ഥിരമായ കേരള കോണ്‍ഗ്രസ് എം മത്സരിച്ച് വരുന്ന സീറ്റാണ് കോട്ടയം. കഴിഞ്ഞ തവണ ആ പാര്‍ട്ടിയില്‍ നിന്നുള്ള തോമസ് ചാഴിക്കാടാന്‍ വിജയിച്ചു.

പിജെ ജോസഫ് വിഭാഗവും

നിലവില്‍ ജോസ് കെ മാണി മുന്നണി വിട്ട സാഹചര്യത്തില്‍ സീറ്റ് തിരിച്ചെടുക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. എന്നാല്‍ സീറ്റ് ലക്ഷ്യമിട്ട് പിജെ ജോസഫ് വിഭാഗവും രംഗത്തുണ്ട്. അടുത്തിടെ എന്‍ഡിഎയില്‍ നിന്നും പുറത്ത് വന്ന മുതിര്‍ന്ന നേതാവ് പിസി തോമസിനെ മുന്‍നിര്‍ത്തായിരിക്കും ജോസഫിന്‍റെ നീക്കങ്ങള്‍.

സീറ്റ് ഏറ്റെടുക്കും

എന്നാല്‍ ലോക്സഭാ സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കുമെന്ന സൂചനയാണ് ഇത് സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ ഒന്നും തുടങ്ങിയില്ലെങ്കില്‍ പോലും കോണ്‍ഗ്രസ് നല്‍കുന്നത്. ഇടുപക്ഷത്ത് സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിന് ലഭിക്കാനാണ് സാധ്യത. അങ്ങനെയെങ്കില്‍ പാലായില്‍ തോറ്റ ജോസ് കെ മാണി വീണ്ടുമൊരിക്കല്‍ കോട്ടയത്ത് നിന്നും സ്ഥാനാര്‍ത്ഥിയായേക്കും.

ജോസ് കെ മാണി

ജോസ് കെ മാണി സ്ഥാനാര്‍ത്ഥിയായി എത്തിയാല്‍ അദ്ദേഹത്തിന് ഒത്ത എതിരാളിയെ തന്നെ ഇറക്കാനാണ് കോണ്‍ഗ്രസിന്‍റെ നീക്കം. പാര്‍ട്ടിയിലെ പുനഃസംഘടന നടപടികള്‍ പൂര്‍ത്തിയായി കഴിഞ്ഞാല്‍ ഉടന്‍ തന്നെ 2024 ല്‍ നടക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ള പ്രവര്‍ത്തനങ്ങല്‍ ആരംഭിക്കാനാണ് നേതൃത്വത്തിന്‍റെ തീരുമാനം.

ബോൾഡ് ആൻറ് ബ്യൂട്ടിഫുൾ തമന്ന... നടിയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+