Get Updates
Get notified of breaking news, exclusive insights, and must-see stories!

'ദിനോസറിനെ മറ്റ് ​ഗ്രഹങ്ങളിലേക്ക് മാറ്റിയത്' , മിതിയുമായി സംഭാഷണം; മരിച്ച 3 പേർക്കും വിചിത്ര വിശ്വാസങ്ങൾ

തിരുവനന്തപുരം: അരുണാചൽഡ പ്രദേശിൽ ഹോട്ടൽ മുറിയിൽ മൂന്ന് മലയാളികൾ ജീവനൊടുക്കിയ സംഭവത്തിൽ പുതിയ വിവരങ്ങൾ പുറത്ത്. ഇവർ വിചിത്രമായ കാര്യങ്ങളിൽ വിശ്വസിച്ചിരുന്നു എന്ന് തെളിയിക്കുന്ന രേഖകള‍ പുറത്തുവന്നതായാണ് വിവരം. ആര്യയുടെ ലാപ്ടോപ്പിലാണ് വിചിത്രവിശ്വാസങ്ങളുടെ രേഖയുള്ളത്. ദിനോസറുകൾക്ക് വംശനാശം വന്നില്ല എന്നത് മുതൽ മനുഷ്യന്റെ ഭാവിയെക്കുറിച്ച് വരെ ഇതിൽ പറയുന്നു.

ദിനോസറിനെ മറ്റ് ​ഗ്രഹങ്ങളിലേക്ക് മാറ്റിയത് ആണെന്നും ഭൂമിയിലെ 90 ശതമാനം മനുഷ്യരേയും മൃ​ഗങ്ങളേയും രണ്ട് ​ഗ്രഹങ്ങളിലേക്ക് കൊണ്ടുപോകും എന്നതുമാണ് ഇവരുടെ വിശ്വാസം. ആൻഡ്രോമീഡ ​ഗാലക്സിയിൽ നിന്നുള്ള 'മിതി' എന്ന സാങ്കൽപ്പിക കഥാപാത്രവുമായാണ് സംഭാഷണം. വിചിത്ര വിശ്വാസങ്ങളടക്കിയ 466 പേജുകളുടെ പകർപ്പാണ് പുറത്തുവന്നത്.

death

ഭൂമിയിൽ മാത്രമല്ല അന്യ​ഗ്രഹത്തിലും ജീവനുണ്ട് എന്നാണ് ഇവരുട വിശ്വാസം 'മിതി' എന്ന സാങ്കല്പിക കഥാപാത്രം ഭൂമിയിൽ ഉള്ളവരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുന്നു എന്ന രീതിയിലാണ് കണ്ടെത്തിയ രേഖകളിൽ ഉള്ളത്. ഭൂമിയിൽ മനുഷ്യവാസത്തിന് അവസാനമായെന്നും ഇവരുട ഇരുന്നൂരിലേറെ ചോ​ദ്യങ്ങൾക്ക് മിതി മറുപടി നൽകുന്നു.

ഇതിനായി ഇവർ പലതരം സൈന്റിഫിക്ക് വാക്കുകളും ഉപയോ​ഗിച്ചിട്ടുണ്ട്. ഇതായിരിക്കാം ഇവരെ വിചിത്ര വിശ്വാസത്തിലേക്ക് നയിച്ചത് എന്നാവാമെന്നാണ് പോലീസ് കരുതുന്നത്. സ്പേസ് ഷിപ്പുകളുടെ ഇന്ധനം ഉൽക്കകളിൽ നിന്നുള്ള ആന്റി കാർബണാണെന്നും ആന്റാർട്ടിക്കയിൽ ​ഗവേഷണ കേന്ദ്രവും സ്പേസ് ഷിപ്പുകൾ ഉണ്ടെന്നും ഇവരുടെ വിശ്വാസങ്ങളിൽ ഉൾപ്പെടുന്നു.

മൂന്ന് പേരും വിചിത്ര വിശ്വാസങ്ങളിലേക്ക് എത്തിയത് എങ്ങനെയാണ് എന്നത് പോലീസ് പരിശോധിക്കും. ഇവരുടെ മുറിയിൽ നിന്ന് കണ്ടെടുത്ത ലാപ്ടോപ്പുകളും മൊബൈൽ ഫോണുകളും പരിശോധനയ്ക്ക് അയയ്ക്കും. മരിച്ച നവീൻ തോമസും ഭാര്യ ദേവിയും സുഹൃത്ത് ആര്യയും തമ്മിൽ ഇ മെയിൽ വഴി നടത്തിയ ആശയവിനമയവും രഹസ്യ ഭാഷയിലൂടെയാണെന്ന് പോലീസ് പറയുന്നു.

2021 മുതലുള്ള ഇവരുടെ ഇ മെയിൽ പരിശോധിച്ചപ്പോൾ ഇതാണ് മനസ്സിലാകുന്നത്. മരണത്തിന് ശേഷമുള്ള ജീവിതത്തെക്കുറിച്ച് ആയിരുന്നു ചർച്ച. മരമത്തിന് അരുണാചൽ പ്രദേശിലെ സിറോ വാലി എന്ന സ്ഥലം തിരഞ്ഞെടുത്തതും വിചിത്ര വിശ്വാസവും തമ്മിൽ ബന്ധമുണ്ടോ എന്നും സംശയമുണ്ടെന്നും കേസന്വേഷണത്തിന്റെ ചുമതലയുള്ള ഡി ഡി പി പി നിധിൻ രാജ് പറഞ്ഞു. ഇവരെ വിശ്വാസത്തിലേക്ക് നയിച്ചത് ആരാണ് എന്നതുൾപ്പെടെയുള്ള കാര്യങ്ങളും പോലീസ് പരിശോധിക്കും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+