Get Updates
Get notified of breaking news, exclusive insights, and must-see stories!

ചതിച്ചത് ജോസ് കെ മാണി!!! പിറന്നത് ജാരസന്തതി!!! നെഞ്ച് തകര്‍ന്ന് നേതാക്കള്‍....

കുറുവിലങ്ങാട് ഡിവിഷന്‍ അംഗവും കേരള കോണ്‍ഗ്രസ് എം നേതാവുമായ സഖറിയാസ് കുതിരവേലിയെയാണ് പ്രസിഡന്റായി തിരഞ്ഞെടുത്തിരിക്കുന്നത്.

തിരുവനന്തപുരം: സിപിഎം പിന്തുണയോടെ കോട്ടയം ജില്ലാ പ്രസിഡന്റ് സ്ഥാനം കേരള കോണ്‍ഗ്രസ് എം സ്വന്തമാക്കിയതോടെ കേരളത്തില്‍ പുതിയ രാഷ്ട്രീയ സമവാക്യങ്ങള്‍ ഉരുതിരിയുന്നതായി സൂചന. യുഡിഎഫ് ബന്ധം ഉപേക്ഷിച്ച് കേരള കോണ്‍ഗ്രസ് സിപിഎമ്മുമായി കൈകോര്‍ത്തതോടെയാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വിജയം കൈവരിക്കാനായത്.

കുറുവിലങ്ങാട് ഡിവിഷന്‍ അംഗവും കേരള കോണ്‍ഗ്രസ് എം നേതാവുമായ സഖറിയാസ് കുതിരവേലിയെയാണ് പ്രസിഡന്റായി തിരഞ്ഞെടുത്തിരിക്കുന്നത്. സഖറിയാസ് കുതിരവേലിക്ക് 12 വോട്ട് ലഭിച്ചപ്പോള്‍, എതിര്‍ സ്ഥാനാര്‍ത്ഥിയായ കോണ്‍ഗ്രസ് അംഗം സണ്ണി പാമ്പാടിക്ക് എട്ടു വോട്ട് മാത്രമേ ലഭിച്ചുള്ളു. സിപിഎം അംഗങ്ങള്‍ കേരള കോണ്‍ഗ്രസിനെ പിന്തുണച്ചപ്പോള്‍, ഒരു സിപിഐ അംഗം വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. പിസി ജോര്‍ജ് വിഭാഗത്തിന്റെ അംഗം വോട്ട് അസാധുവാക്കുകയും ചെയ്തു.

അതേസമയം, സിപിഎം പിന്തുണ സ്വീകരിച്ച് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വിജയിച്ച കേരള കോണ്‍ഗ്രസിനെതിരെ ശക്തമായ പ്രതിഷേധവുമായി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തി. കേരള കോണ്‍ഗ്രസ് രാഷ്ട്രീയ വഞ്ചനയാണ് കാണിച്ചതെന്ന് കെപിസിസി പ്രസിഡന്റ് എംഎം ഹസന്‍ പ്രതികരിച്ചു.

ചതിച്ചത് ജോസ് കെ മാണി...

ചതിച്ചത് ജോസ് കെ മാണി...

കോട്ടയത്ത് കേരള കോണ്‍ഗ്രസ് മാണി വിഭാഗം ചെയ്തത് രാഷ്ട്രീയ വഞ്ചനയാണെന്നാണ് കെപിസിസി പ്രസിഡന്റ് എംഎം ഹസന്‍ പ്രതികരിച്ചത്. മാണി വിഭാഗം നേതാവ് ജോസ് കെ മാണിയാണ് സിപിഎം ബന്ധത്തിന് മുന്‍കൈ എടുത്തതെന്നും അദ്ദേഹം ആരോപിച്ചു.

രാഷ്ട്രീയ നെറികേട്....

രാഷ്ട്രീയ നെറികേട്....

കേരള കോണ്‍ഗ്രസ് മാണി വിഭാഗം ചെയ്തത് രാഷ്ട്രീയ നെറികേടാണെന്നും, ധാരണകള്‍ അട്ടിമറിച്ചതിന് പിന്നില്‍ ജോസ് കെ മാണിയുടെയും സിപിഎമ്മിന്റെയും ഗൂഢാലോചനയാണെന്നുമാണ് മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും നിലവിലെ ഡിസിസി അദ്ധ്യക്ഷനുമായ ജോഷി ഫിലിപ്പ് പ്രതികരിച്ചത്.

കേരള കോണ്‍ഗ്രസും സിപിഎമ്മും...

കേരള കോണ്‍ഗ്രസും സിപിഎമ്മും...

എന്നാല്‍ കോട്ടയത്ത് തുടക്കമിട്ടത് കേരള രാഷ്ട്രീയത്തിലെ പുതിയ രാഷ്ട്രീയ കൂട്ടുക്കെട്ടിനാണെന്ന വാദങ്ങളെ കേരള കോണ്‍ഗ്രസ് നേതാക്കളും സിപിഎം ജില്ലാ നേതാക്കളും ഒരുപോലെ എതിര്‍ത്തു. കോട്ടയത്ത് ഉണ്ടായത് പ്രാദേശിക തലത്തിലുള്ള ധാരണകള്‍ മാത്രമാണെന്നാണ് നേതാക്കളുടെ വിശദീകരണം.

പിറന്നത് ജാരസന്തതി...

പിറന്നത് ജാരസന്തതി...

കോട്ടയത്തെ പുതിയ രാഷ്ട്രീയകൂട്ടുക്കെട്ടിന് പിന്നില്‍ കരുക്കള്‍ നീക്കിയത് ജോസ് കെ മാണിയാണെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ ആരോപണം. അധികാര രാഷ്ട്രീയത്തിന്റെ ജാരസന്തതിയാണ് കോട്ടയത്ത് പിറന്നതെന്നാണ് ഡിസിസി അദ്ധ്യക്ഷന്‍ പ്രതികരിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+