കോട്ടയം മെഡിക്കൽ കോളേജിലെ റാഗിങ്: അഞ്ച് വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ
കോട്ടയം: മെഡിക്കൽ കോളേജിലെ നഴ്സിങ് കോളേജിൽ ഒന്നാം വർഷ വിദ്യാർത്ഥികളെ റാഗ് ചെയ്ത കേസിൽ അഞ്ച് വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ. മൂന്നാം വർഷ ജനഖൽ നഴ്സിങ് സീനിയർ വിദ്യാർത്ഥികളായ അഞ്ച് വിദ്യാർത്ഥികളാണ് ഒന്നാം വർഷ വിദ്യാർത്ഥികളെ റാഗ് ചെയ്തത്. വിദ്യാർത്ഥികളെ നഗ്നരാക്കി ഡിവൈഡർ കൊണ്ട് മുറിവുണ്ടാക്കുകയും നിലവിളിക്കുമ്പോൾ വായിൽ ക്രിം തേച്ച് പിടിപ്പിക്കുകയും ചെയ്തതായി പോലീസ് പറയുന്നു.
ഇതിന്റെ ദൃശ്യങ്ങൾ പ്രതികൾ മൊബൈലിൽ പകർത്തിയിരുന്നു. വയനാട് നടവയൽ സ്വദേശി ജീവ ( 18 ) മലപ്പുറം മഞ്ചേരകി സ്വദേശി റിജിൽ ജിത്ത് ( 20 ), കോട്ടയം കോരുത്തോട് സ്വദേശി വിവേക് ( 21 ) എന്നിവരെയാണ് റാഗിങ് കേസിൽ ഗാന്ധിനഗർ പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ നവംബർ 16ാം തീയതി പ്രതികൾ ഒന്നാം വർഷ വിദ്യാർത്ഥിയിൽ നിന്ന് 300 രൂപ ഗൂഗിൾ പേ വഴിയും 500 രൂപ നേരിട്ടും ഭീഷണിപ്പെടുത്തി വാങ്ങിയിരുന്നു. ഒന്നാം വർഷ വിദ്യാർത്ഥികൾ ഹോസ്റ്റൽ മുറിയിൽ ഇരിക്കുന്നതിനിടെ പ്രതികൾ ഇവിടേക്കെത്തി സീനിയേഴ്സിനെ ബഹുമാനമില്ലെന്ന് പറഞ്ഞ് വിദ്യാർത്ഥികളിൽ ഒരാളുടെ കഴുത്തിൽ കത്തിവെച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന് എഫ് ഐ ആറിൽ പറയുന്നു.
ഡിസംബർ 13 ാം തീയതിയാണ് ഒന്നാം വർഷ വിദ്യാർത്ഥിക്ക് പ്രതികളിൽ നിന്ന് ക്രൂര പീഡനം ഏറ്റുവാങ്ങിയത്. അന്നേ ദിവസം അർധ രാത്രി പ്രതികൾ ഒന്നാം വർഷ വിദ്യാർത്ഥിയുടെ മുറയിലെത്തി കയ്യും കാലിം തോർത്ത് കൊണ്ട് കെട്ടിയിട്ടു. ശേഷം ദേഹം മുഴുവൻ ലോഷൻ ഒഴിച്ച് ഡിവൈഡർ കൊണ്ട് കുത്തി മുറിവേൽപ്പിച്ചു. ഇതിന്റെ ദൃശ്യങ്ങൾ മുറിയിലുണ്ടായിരുന്ന മറ്റൊരു ഒന്നാം വർഷ വിദ്യാർത്ഥിയോട് മൊബൈലിൽ പകർത്താൻ പറഞ്ഞു.
ഇതിന് ശേഷം പ്രതികൾ പരാതിക്കാരിൽ നിന്ന് സ്ഥിരമായി പണം പിരിച്ചിരുന്നു. പണം തരാൻ പറ്റില്ലെന്ന് പറഞ്ഞതോടെ ഇവർ ജൂനിയർ വിദ്യാർത്ഥികളെ ഭീഷണിപ്പെടുത്തുകയും മർദ്ദിക്കുകയും ചെയ്തു. പ്രതികളുടെ മുറിയിലേക്ക് വിളിച്ചുവരുത്തി മുട്ടുകുത്തി നിലത്ത് നിർത്തിയ ശേഷമാണ് കവിളിലടക്കം ക്രൂരമായി മർദ്ദിച്ചതെന്ന് പോലീസ് പറയുന്നു.
ഒന്നാം വർഷ വിദ്യാർത്ഥികളുടെ സ്വകാര്യ ഭാഗത്ത് ഡംബൽ കെട്ടിത്തൂക്കിയും പ്രതികൾ ക്രൂരമായി മർദ്ദിച്ചിരുന്നു. മദ്യപിക്കാനായാണ് പ്രതികൾ ജൂനിയർ വിദ്യാർത്ഥികളിൽ നിന്ന് ഊഴമിട്ട് പണം പിരിച്ചെടുത്തിരുന്നത്. സീനിയേഴ്സിനെ പേടിച്ച് വിദ്യാർത്ഥികൾ പണം നൽകുകയായിരുന്നു.












Click it and Unblock the Notifications