Get Updates
Get notified of breaking news, exclusive insights, and must-see stories!

കോട്ടയം മെഡിക്കല്‍ കോളജ് കെട്ടിടം തകര്‍ന്നു; മണിക്കൂറുകള്‍ക്ക് ശേഷം പുറത്തെടുത്ത സ്ത്രീ മരിച്ചു

കോട്ടയം: മെഡിക്കല്‍ കോളജ് ആശുപത്രിയിലെ 14ാം വാര്‍ഡ് കെട്ടിടം ഇടിഞ്ഞുവീണ് ഒരു മരണം. ശൗചാലയത്തിന്റെ ഭാഗമാണ് തകര്‍ന്നത്. ഒരു കുട്ടി ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരിേേക്കറ്റു. ഇവര്‍ക്ക് ചികില്‍സ നല്‍കി വരികയാണ്. നിലവില്‍ ഈ ഭാഗം ഉപയോഗിക്കുന്നില്ല എന്നാണ് മന്ത്രിമാരും ഉദ്യോഗസ്ഥരും പറയുന്നത്. എന്നാല്‍ ഇതിനോട് ചേര്‍ന്നുള്ള ഭാഗം ഉപയോഗിക്കുന്നുണ്ട്.

പുതിയ കെട്ടിടം പണികഴിപ്പിച്ചിട്ടുണ്ടെന്നും രോഗികളുടെ കൂട്ടിരിപ്പുകാര്‍ പഴയ കെട്ടിടത്തിന്റെ അടുത്ത് എത്തിയതുകൊണ്ടാണ് പരിക്കേറ്റതെന്നും മന്ത്രി വിഎന്‍ വാസവന്‍ പറഞ്ഞു. എന്നാല്‍ പൊളിഞ്ഞ കെട്ടിടത്തിലെ ശൗചാലയം ഉപയോഗിക്കുന്നുണ്ടെന്ന് കൂട്ടിരിപ്പുകാര്‍ പറയുന്നു. അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയ തലയോലപ്പറമ്പ് സ്വദേശിയായ 52കാരി ബിന്ദുവിനെ രണ്ട് മണിക്കൂറിന് ശേഷം പുറത്തെടുത്തെങ്കിലും മരിച്ചു. ഇവരെ കാണാനില്ലെന്ന് മകള്‍ പരാതിപ്പെട്ടപ്പോഴാണ് ജെസിബി എത്തിച്ച് പരിശോധിച്ചത്.

kottayam hospital building collapsed

(വിടി ബല്‍റാമും രാഹുല്‍ മാങ്കൂട്ടത്തിലും ഫേസ്ബുക്കില്‍ പങ്കുവച്ച തകര്‍ന്ന കെട്ടിടത്തിന്റെ ചിത്രം)

ഇതാണ് കേരളത്തിന്റെ ആരോഗ്യ മേഖലയുടെ അവസ്ഥ എന്ന് തകര്‍ന്നുവീണ കെട്ടിടത്തിന്റെ ചിത്രം പങ്കുവച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ കുറ്റപ്പെടുത്തി. നേട്ടങ്ങളുടെ ക്രെഡിറ്റ് മൊത്തം സര്‍ക്കാരിനും വീഴ്ചകള്‍ സിസ്റ്റത്തിനും ലഭിക്കുന്ന അവസ്ഥാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. പഴയ കെട്ടിടങ്ങള്‍ പൊളിച്ചുനീക്കുകയാണ് വേണ്ടത് എന്ന് വിടി ബല്‍റാം അഭിപ്രായപ്പെട്ടു. അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ നെഗ്ലിജന്‍സ് ആണിത് എന്നും അദ്ദേഹം വിമര്‍ശിച്ചു.

രാഹുല്‍ മാങ്കൂട്ടത്തിന്റെ കുറിപ്പ് വായിക്കാം: ഇതാണ് സത്യത്തില്‍ ഇപ്പോള്‍ കേരളത്തിന്റെ ആരോഗ്യ മേഖലയുടെ അവസ്ഥ, പൊളിഞ്ഞു പാളീസായിരിക്കുകയാണ്.
പാരസറ്റാമോള്‍ കഴിച്ച് ആര്‍ക്കെങ്കിലും പനി മാറിയാല്‍ അത് ആരോഗ്യമന്ത്രിയുടെയും സര്‍ക്കാരിന്റെയും ക്രഡിറ്റ്, വീഴ്ച്ചകള്‍ എല്ലാം 'സിസ്റ്റത്തിന്റെ' മാത്രം കുഴപ്പം എന്ന് പറയുന്ന ഒരു കഴിവ്‌കെട്ട ആരോഗ്യമന്ത്രി. ആരോഗ്യമേഖലയിലെ സിസ്റ്റത്തില്‍ ആരോഗ്യ മന്ത്രിയില്ലേ!

വിടി ബല്‍റാമിന്റെ കുറിപ്പ് ഇങ്ങനെ: ആശുപത്രികളിലും സ്‌കൂളുകളിലും ആളുകള്‍ കൂടുന്ന മറ്റിടങ്ങളിലുമൊക്കെ പഴക്കം ചെന്നതും അപകടസ്ഥിതിയിലുള്ളതുമായ കെട്ടിടങ്ങള്‍ ഉണ്ടെങ്കില്‍ അത് സുരക്ഷിതമായി പൊളിച്ചുനീക്കുന്നതിനാണ് മുന്‍ഗണന നല്‍കേണ്ടത്. പകരം കെട്ടിടം നിര്‍മ്മാണം പൂര്‍ത്തീകരിച്ചിട്ടുണ്ടോ ഇല്ലയോ എന്നതൊന്നും പരിഗണനാ വിഷയമാവേണ്ടതില്ല. അപകടാവസ്ഥയിലുള്ള കെട്ടിടം ബാരിക്കേഡ് ചെയ്യുകയും കൃത്യമായ മുന്നറിയിപ്പ് സംവിധാനങ്ങള്‍ ഒരുക്കുകയും വേണം.

കോട്ടയം മെഡിക്കല്‍ കോളേജില്‍ ഇതൊന്നും വേണ്ടവിധത്തില്‍ ചെയ്തിരുന്നില്ല എന്നാണ് പ്രാഥമികമായി മനസ്സിലാവുന്നത്. മൂന്ന് നിലക്കെട്ടിടത്തില്‍ മുകളിലുള്ള 14ആം വാര്‍ഡില്‍ രോഗികളില്ലായിരുന്നുവെങ്കിലും താഴെയുള്ള 10, 11 വാര്‍ഡുകളില്‍ രോഗികളുണ്ടായിരുന്നു. തലനാരിഴക്കാണ് അവിടെ വലിയ അപകടം ഒഴിവായത്.
മെഡിക്കല്‍ കോളേജ് അധികൃതരുടേയും ആരോഗ്യ വകുപ്പിന്റെയും ഭാഗത്തുനിന്നുള്ള ഗുരുതരമായ നെഗ്ലിജന്‍സ് ആണിത്. ആളുകളുടെ ജീവന്‍ വച്ചുള്ള കളിയാണ്. ഉത്തരവാദപ്പെട്ടവര്‍ക്ക് നേരെ നടപടി ഉണ്ടായേ പറ്റു. ആരോഗ്യ വകുപ്പിലെ സിസ്റ്റം ഈയിടെയായി മൊത്തത്തില്‍ തകരാറിലാണ് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+