Get Updates
Get notified of breaking news, exclusive insights, and must-see stories!

കോട്ടയത്ത് വ്യവസായിയും ഭാര്യയും വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍, മുഖത്ത് ആയുധം ഉപയോഗിച്ചുള്ള മുറിവ്‌

കോട്ടയം: തിരുവാതിൽക്കലിൽ ദമ്പതികളെ വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കോട്ടയം തിരുനക്കര ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമ വിജയകുമാറിനെയും ഭാര്യ മീരയേയുമാണ് കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയത്. രാവിലെ 8. 45 ന് വീട്ടുജോലിക്കാരി എത്തിയപ്പോഴാണ് സംഭവം അറിയുന്നത്. പോലീസ് സംഭവ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മൃതദേഹങ്ങളിൽ‌ മുറിവേറ്റ പാടുകളുണ്ട്.

ഇരുവരുടെയും തലയ്ക്കേറ്റ മുറിവാണ് മരണകാരണമെന്ന് പോലീസ് അറിയിച്ചു. അന്വേഷണത്തിനായി പ്രത്യേക സംഘത്തെ രൂപീകരിച്ചു. വീടിന്റെ രണ്ട് മുറികളിലായി കണ്ടെത്തിയ മൃതദേഹങ്ങളിൽ വസ്ത്രങ്ങളുണ്ടായിരുന്നില്ലെന്നാണ് റിപ്പോർട്ട്. വീട്ടിനുള്ളിൽ നിന്ന് കോടാലി ഉൾപ്പെടെയുള്ള ആയുധങ്ങൾ കണ്ടെത്തിയിട്ടുണ്ട്.

kottayam death

ന​ഗരത്തിൽ പ്രവർത്തിക്കുന്ന ഇന്ദ്രപ്രസ്ഥ എന്ന ഓഡിറ്റോറിയവും മറ്റ് ബിസിനസ് സ്ഥാപനങ്ങളുടെയും ഉടമയായ പ്രമുഖ വ്യവസായിയാണ് വിജയകുമാർ. വിജയകുമാറിന്റെ മുൻ ജീവനക്കാരനും അസം സ്വദേശിയുമായ അമിത് പൊലീസ് കസ്റ്റഡിയിലുണ്ടെന്നാണ് വിവരം. ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിിന്റ വൈരാ​ഗ്യം ഇയാൾക്കുണ്ടായിരുന്നു എന്നാണ് കരുതുന്നത്. വീട്ടിലെ നായ്ക്കളെ മയക്കി കിടത്തിയതും സി സി ടിവി ദൃശ്യങ്ങൾ റെക്കോഡ് ചെയ്യുന്ന ഡി വി ആർ കാണാനില്ലാത്തതും പൊലീസ് ശ്രദ്ധിച്ചിട്ടുണ്ട്.

വീടുമായും വീട്ടുകാരുമായും പരിചയമുള്ള ആളുകളുടെ സാന്നിധ്യത്തിന്റെ തെളിവുകളാണിത്. കോടാലി കൊണ്ടുള്ള വെട്ടു കൊണ്ടാണ് വിജയകുമാറും ഭാര്യയും മരിച്ചത്. അതിക്രൂരമായിട്ടാണ് കൊല നടത്തിത്. വൈരാ​ഗ്യം തീർക്കാനുള്ള കൊലപാതകമാണെന്നും മോഷണശ്രമം അല്ലെന്നുമാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തൽ. വീടിനുള്ളിലും പരിസരത്തും പൊലീസ് വിശദമായ പരിശോധന നടത്തി. കോട്ടയം എസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.

ദമ്പതികളുടെ മകൻ ​ഗൗതം ഏഴ് വർഷങ്ങൾക്ക് മുമ്പാണ് മരിച്ചത്. 2017 ജൂണിലാണ് 28 കാരനായ ​ഗൗതം കൃഷ്ണകുമാറഇനെ തെള്ളകം കാരിത്താസ് ആശുപത്രിക്ക് സമീപം റെയിൽവെ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണം ആത്മഹത്യയല്ലെന്നും ദുരൂഹതയുണ്ടെന്നും ആരോപിച്ച് കൃഷ്ണകുമാർ നടത്തിയ നിയമപോരാട്ടതത്ിനൊടുവിൽ ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് ഹൈക്കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. രണ്ട് മാസം പിന്നിടുമ്പോഴേക്കും കൃഷ്ണകുമാറും മീരയും ക്രൂരമായി കൊല്ലപ്പെട്ടതിന്റെ നടുക്കത്തിലാണ് നാട്ടുകാർ

നാ‍ട്ടുകാരിൽ നിന്നും ബന്ധുക്കളിൽ നിന്നും വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. ഉന്നത ഉദ്യോ​ഗസ്ഥരടക്കമുള്ള പോലീസ് സന്നാഹം ഇവിടെ സ്ഥലത്തെത്തിയിട്ടുണ്ട്. വീട്ടിൽ ഒരു സുരക്ഷാ ജീവനക്കാരൻ ഉണ്ടായിരുന്നെങ്കിലും പ്രായാധിക്യവും കേൾവി പരിമിധിയും ഉള്ള അദ്ദേഹം വിവരമറിഞ്ഞത് നാട്ടുകാർക്കൊപ്പം മാത്രമാണെന്ന് പോലീസ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+