Get Updates
Get notified of breaking news, exclusive insights, and must-see stories!

'മോള് മരിച്ചു, ഞാൻ കൊന്നു'; കുഞ്ഞിനെ കൊലപ്പെടുത്തിയതിന് പിന്നാലെ ശില്പയുടെ മെസേജ്, കൊടുംക്രൂരത

ഷൊർണൂർ‌: ഒപ്പം താമസിച്ചിരുന്ന യുവാവിനോടുള്ള വൈരാ​ഗ്യത്തിന് യുവതി ഒരു വയസ്സുള്ള കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. കോട്ടയം കാഞ്ഞിരം കണിയംപത്തിൽ ശില്പ (29) യാണ് ഒരു വയസ്സുള്ള മകൾ ശികന്യയെ കൊലപ്പെടുത്തിയത്. മാവേലിക്കരയിലെ വാടക വീട്ടിൽ വെച്ചാണ് കുഞ്ഞിനെ യുവതി കൊലപ്പെടുത്തിയത്.

കുഞ്ഞിന്റെ മൃതദേഹവുമായി ഷൊർണൂരിലെത്തിയതിന് പിന്നെലയാണ് സംഭവം പുറത്ത് അറിയുന്നത്. തന്റെ ഒപ്പം താമസിച്ചിരുന്ന പാലക്കാട് പിരായിരി സ്വദേശിയായ യുവാവിനെ കാണാൻ ഇയാൾ ജോലി ചെയ്തിരുന്ന സിനിമ തിയറ്ററിൽ എത്തിയതായിരുന്നു യുവതി. അതിന് മുൻപ് കുഞ്ഞിനെ കൊലപ്പെടുത്തിയതായി യുവതാ യുവാവിന് മെസേജ് അയച്ചിരുന്നു.

death

രാവിലെ വന്ന യുവതി കുഞ്ഞിനെ തീയേറ്ററിൽ നിലവത്ത് കിടത്തുകയും സംസ്ക്കരിക്കാൻ സ്ഥലം ആവശ്യപ്പെടുകയും ചെയ്തു. തുടർന്നാണ് യുവതിയും യുവാവും ചേർന്ന് കുഞ്ഞുമായി ആശുപത്രിയിൽ എത്തിയത്. ആശുപത്രിയിൽ എത്തിയപ്പോൾ കുഞ്ഞ് മരിച്ചതായി അധികൃതർ സ്ഥിരീകരിച്ചു, ഇതിന് പിന്നാലെ യുവനതിയെ പോലീസ് കസ്റ്റഡിയിൽ എടുത്തു.

തുടർന്നുള്ള അന്വേഷണത്തിൽ മനാവേലിക്കരയിലെ വീട്ടിൽ വെച്ചാണ് കുഞ്ഞിനെ യുവതി കൊലപ്പെടുത്തിയത് എന്ന് കണ്ടെത്തി. ഒപ്പം താമസിച്ചിരുന്ന യുവാവിനോടുള്ള വൈരാ​ഗ്യമാണ് കൊലപാതകത്തിന് കാരണമായത് എന്ന് പോലീസ് പറയുന്നു.

കോട്ടയം സ്വദേശിയായ ശിൽപ ട്രെയിൻ യാത്രക്ക് ഇടെയാണ് ഷൊർണൂർ റെയിൽവേ സ്റ്റേശനിൽ വെച്ച് പാലക്കാട് പിരായിരി സ്വദേശിയായ യുവാവുമായി പരിചയത്തിലാവുന്നത്. നേരത്തെ ബെം​ഗളൂരിൽ ജോലി ചെയ്തിരുന്ന യുവതി പിന്നീട് കാ,ർ​ഗോഡ് ഒരു സ്പായിൽ ജീവനക്കാരിയായിരുന്നു.

ഈ സമയത്ത് കോട്ടയത്തേക്കുള്ള ട്രെയിൻ യാത്രക്കിടെ ആണ് ഷൊർണൂർ റെയിൽ വേ സ്റ്റേഷനിൽ കച്ചവടം നടത്തുകയായിരുന്ന യുവാവിനെ പരിചയപ്പെട്ടത്. ഷൊർണൂരിനടുത്ത് ഒരുമിച്ച് താമസം ആരംഭിക്കുകയും ചെയ്തു, ഈ ബന്ധത്തിലാണ് പെൺകുഞ്ഞ് പിറന്നത്.

എന്നാൽ ഏകദേശം നാല് മാസം മുൻപ് ഇരുവരുടെയും ബന്ധത്തിൽ വിള്ളലുണ്ടായി. യുവതി ലഹരി മരുന്ന് ഉപയോ​ഗിക്കുന്നത്. യുവാവിന്റെ ശ്രദ്ധയിൽപ്പെട്ടതാണ് സൗഹൃദത്തിൽ വിള്ളലുണ്ടാക്കിയത്. ഇതോടെ യുവാവ് ശില്പയെ ഒഴിവാക്കി മാറിത്താമസിച്ചു. ഒരുമിച്ച് താമസിക്കുന്നതിനിടെ ഒരിക്കൽ ശില്പയെ തിരഞ്ഞെത്തി. അന്ന് കുഞ്ഞ് ഉണ്ടായതിനാലാണ് പോലീസ് വലിയ നടപടികളിലേക്ക് പോകാതിരുന്നത്.

കുഞ്ഞിനെ കൊലപ്പെടുത്തിയ കേസിൽ ശില്പയ്ക്കെതിരെ പ്രധാന തെളിവായത് യുവാവിന് അയച്ച മൊബൈൽ സന്ദേശങ്ങളായിരുന്നു. ശനിയാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ് ശിൽപ യുവാവിന് സന്ദേശം അയച്ചിരുന്നത്. മോള് മരിച്ചു. ഞാൻ കൊന്നു എന്നായിരുന്നു ആദ്യത്തെ മെസേജ്. പിന്നാലെ നമ്മുടെ മോൾ പോയി എന്നും വിളിക്കൂ എന്നും യുവതി മെസേജ് അയച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+