കോവളം കൊലപാതകം; തിരുനല്‍വേലിയില്‍ വച്ച് രണ്ട് പ്രതികള്‍ പിടിയില്‍...
തിരുവനന്തപുരം: കോവളത്തെ ഗൃഹനാഥനെ വീട്ടില്‍ കയറി വെട്ടിക്കൊന്ന കേസില്‍ രണ്ട് പേര്‍ പിടിയില്‍. പാറശാല സ്വദേശികളും മരിയാ ദാസിന്റെ അയല്‍വാസികളുമായി വിനുവിനെയും ഭാര്യയെയുമാണ് പോലീസ് അറസ്റ്റ് ചെയ്തത്. തിരുനല്‍വേലിക്കടുത്ത് വച്ചാണ് ഇവരെഷാഡോ പോലിസ് ഇവരെ പിടികൂടിയത്.
ഇവരെ അഞ്ജാത കേന്ദ്രത്തില്‍ ചോദ്യം ചെയ്തു വരുന്നതായാണ് വിവരം. തെളിവ് ശേഖരണത്തിന് ശേഷം മാത്രമേ പോലീസിന്റെ ഭാഗത്തു നിന്നും ഔദ്യോഗിക സ്ഥിരീകരണം ഉണ്ടാകൂ. മേരീദാസിന്റെ വീടിന് സമീപം നേരത്തെ വാടകയ്ക്ക് താമിസിച്ചിരുന്നവരാണ് പിടിയിലായിരിക്കുന്നത്. അറസ്റ്റിലായ വിനു നേരത്തെ മോഷണ കേസില്‍ പോലീസ് പിടിയിലായിട്ടുണ്ട്. എന്തിനാണ് മേരീദാസിനെ കൊലപ്പെടുത്തിയതെന്ന വിവരം ചോദ്യം ചെയ്യലിന് ശേഷം മാത്രമേ പറയാനാകൂ എന്നാണ് പോലീസ് വൃത്തങ്ങള്‍ പറയുന്നത്.

ജൂലയ് ഏഴിന് രാത്രിയാണ് നാടിനെ നടുക്കിയ ക്രൂരമായ കൊലപാതകം നടന്നത്. കോവളം കോളിയൂര്‍ സ്വദേശി മേരി ദാസനെ (45) പുലര്‍ച്ചെ വീട്ടില്‍ അതിക്രമിച്ച് കയറിയ സംഘം ക്രൂരമായി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു . ഭാര്യ ഷീജ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. അതി ക്രൂരമായ രീതിയിലാണ് കൊലപാതകം നടത്തിയിട്ടുള്ളത്.
മേരീ ദാസിന്റെ രണ്ട് കണ്ണുകളും കുത്തിപ്പൊട്ടിച്ച നിലയിലായിരുന്നു. ഷീജയുടെ കഴുത്ത് അറുത്ത നിലയില്‍ ആയിരുന്നു ഉണ്ടായിരുന്നത്. കൊലപാതകം നടക്കുമ്പോള്‍ ഇവരുടെ രണ്ട് മക്കളും വീട്ടില്‍ ഉണ്ടായിരുന്നു. കുട്ടികള്‍ രാവിലെ എഴുനേറ്റപ്പോഴാണ് മരിച്ച് കിടക്കുന്ന അച്ഛനെയും വെട്ടേറ്റ് കിടക്കുന്ന അമ്മയെയും കണ്ടത്.
കൊലപാതകം ആരു നടത്തിയെന്നറിയാതെ പോലീസ് ഇരുട്ടില്‍ തപ്പുകയായിരുന്നു. അയല്‍ വാസികളായ ചിലര്‍ നല്‍കിയ മൊഴിയുടെ അടസ്ഥാനത്തില്‍ 50 ഓളം പേരെ പോലീസ് നിരീക്ഷിച്ച് വരികയായിരുന്നു. സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെന്ന് സംശയിക്കുന്നവരുടെ വിരങ്ങള്‍ ലഭിച്ചത്.
മേരീദാസിന്റെ ഭാര്യ ഷീജ ഗുരതര പരിക്കുകളോട് ആശുപത്രിയിലാണ്. ഇവകുടെ മൊഴിയെടുക്കാന്‍ പോലീസിന് ഇത് വരെ സാധിച്ചിട്ടില്ല. ഷീജയുടെ മൊഴി ലഭിച്ചാല്‍ മാത്രമേ കേസില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത് വരൂ എന്നാണ് പോലീസ് പറയുന്നത്.












Click it and Unblock the Notifications