വിവാഹപന്തലില്‍ നിന്നും കാമുകനൊപ്പം ഒളിച്ചോടിയ ദില്‍ഷാന മാതാപിതാക്കള്‍ക്കൊപ്പം പോയി?
കോഴിക്കോട്: വിവാഹത്തിന് തൊട്ടുമുന്‍പ് കാമുകനൊപ്പം ഒളിച്ചോടിയ കൊയിലാണ്ടിയിലെ പെണ്‍കുട്ടി മാതാപിതാക്കള്‍ക്കൊപ്പം പോയതായി റിപ്പോര്‍ട്ട്. ചില ഓണ്‍ലൈന്‍ മാധ്യമങ്ങളാണ് ഇത്തരത്തില്‍ വാര്‍ത്ത നല്‍കുന്നത്. മാതാപിതാക്കള്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷയിലാണ് പെണ്‍കുട്ടി മാതാപിതാക്കള്‍ക്കൊപ്പം പോകാന്‍ തയ്യാറായത്. ഒരാഴ്ചത്തേയ്ക്കാണ് പെണ്‍കുട്ടിയെ പോകാന്‍ കോടതി അനുവദിച്ചത്.
ഒരാഴ്ച മാതാപിതാക്കള്‍ക്കൊപ്പം കഴിഞ്ഞ ശേഷം കേസ് വീണ്ടും പരിഗണിയ്ക്കുമ്പോള് ദില്‍ഷാന എടുക്കുന്ന നിലപാടുകള്‍ നിര്‍ണായകമാകും. കഴിഞ്ഞ മാസം ഇരുപതിനാണ് കോഴിക്കോട് പയ്യോളി കാവുംവട്ടം സ്വദേശിനിയായ ദില്‍ഷാന വിവാഹത്തിന് തൊട്ടുമുന്‍പ് സഹപാഠിയായ കാമുകനൊപ്പം ഇറങ്ങിപ്പോയത്. മിശ്രവിവാഹിതയായ പെണ്‍കുട്ടിയേയും യുവാവിനേയും ആക്ഷേപിച്ച് സോഷ്യല്‍മീഡിയയില്‍ പോസ്റ്റുകള്‍ സജീവമായിരുന്നു.

കീഴ്‌ക്കോടതി
സ്വന്തം ഇഷ്ടപ്രകാരം കാമുകനൊപ്പം പോയതാണെന്ന് കീഴ്‌ക്കോടതിയില്‍ ദില്‍ഷാന പറഞ്ഞിരുന്നു. ഇതേത്തുടര്‍ന്നാണ് പെണ്‍കുട്ടിയെ കാമുകനൊപ്പം വിട്ടത്. ഇതിനെതിരെ രക്ഷിതാക്കള്‍ ഹൈക്കോടതിയെ സമീപിച്ചു

കൗണ്‍സിലിംഗ്
കേസ് പരിഗണിയ്ക്കുന്നതിന് മുമ്പ് തന്നെ ഒരു മണിയ്ക്കൂര്‍ രക്ഷിതാക്കള്‍ക്കൊപ്പം ദില്‍ഷാനയെ കൗണ്‍സിലിംഗിന് വിധേയയാക്കി. തുടര്‍ന്ന് ജഡ്ജിയുടെ മുന്നില്‍ ഹാജരായപ്പോഴായിരുന്നു പെണ്‍കുട്ടിയുടെ മനംമാറ്റം

ഒരാഴ്ച
ഒരാഴ് മാതാപിതാക്കള്‍ക്കൊപ്പം കഴിയാനാണ് കോടതി അനുമതി നല്‍കിയത്. ഇതിന് ശേഷം വീണ്ടും ദില്‍ഷാനയുടെ തീരുമാനം കോടതി ആരായും

നിര്‍ണായകം
വീട്ടുകാര്‍ക്കൊപ്പം താമസിച്ച ശേഷം തിരിച്ചെത്തുന്ന ദില്‍ഷാനയുടെ നിലപാടാകും ഇനി നിര്‍ണായകം

വീട്ടുതടങ്കല്‍
തന്നെ വീട്ടുകാര്‍ പൂട്ടിയിട്ടതിനാലാണ് വിവാഹത്തിന്റെ അവസാന നിമിഷം ഒളിച്ചോടേണ്ടി വന്നതെന്നായിരുന്നു ദില്‍ഷാനയുടെ വിശദീകരണം.












Click it and Unblock the Notifications