Get Updates
Get notified of breaking news, exclusive insights, and must-see stories!

കടക്ക് പുറത്ത് ചോദ്യം പിടിച്ചില്ല, എസ്എഫ്.ഐ കട്ടകലിപ്പില്‍, ലോ കോളേജ് അധ്യാപിക കുരുക്കില്‍

കോഴിക്കോട് ലോ കോളേജില്‍ നടന്ന സെമിനാറിലാണ് അധ്യാപിക മുഖ്യമന്ത്രി പ്രസിദ്ധമായ കടക്ക് പുറത്ത് ചോദ്യമായി ഉന്നയിച്ചത്

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്റെ മാനറിസങ്ങളും അദ്ദേഹത്തിന്റെ തനത് ശൈലിയിലുള്ള പരാമര്‍ശങ്ങളും സംസ്ഥാനത്തെ ജനങ്ങള്‍ക്ക് സുപരിചിതമാണ്. ചിലപ്പോഴൊക്കെ പ്രസ്താവനകള്‍ അതിരുകടന്നു പോകാറുണ്ടെന്ന് മാധ്യമങ്ങള്‍ വിമര്‍ശിക്കുകയും ചെയ്തിരുന്നു. ഇതിന് പലപ്പോഴും അദ്ദേഹം മറുപടി നല്‍കുകയും അതിനെയൊക്കെ ന്യായീകരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അത്തരത്തില്‍ പിണറായിക്ക് ഒന്നടങ്കം വിമര്‍ശകരെ ഉണ്ടാക്കി കൊടുത്ത സംഗതിയായിരുന്നു കടക്ക് പുറത്ത് പരാമര്‍ശവും.

ബിജെപി, ആര്‍എസ്എസ് നേതാക്കളുമായുള്ള സമാധാനയോഗത്തിനെത്തിയ മുഖ്യമന്ത്രിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തവേയായിരുന്നു പിണറായി കടക്ക് പുറത്ത് പരാമര്‍ശം. ഇപ്പോഴിതാ ആ പരാമര്‍ശം ചോദ്യമായി ഉന്നയിച്ച കോഴിക്കോട് ലോ കോളേജിലെ അധ്യാപിക തന്നെ പുലിവാല് പിടിച്ചിരിക്കുകയാണ്.

ലോ കോളേജ്

ലോ കോളേജ്

കോഴിക്കോട് ലോ കോളേജില്‍ നടന്ന സെമിനാറിലാണ് അധ്യാപിക മുഖ്യമന്ത്രി പ്രസിദ്ധമായ കടക്ക് പുറത്ത് ചോദ്യമായി ഉന്നയിച്ചത്. സെന്‍സര്‍ഷിപ്പും മാധ്യമങ്ങളും എന്ന വിഷയത്തിലാണ് ഈ ചോദ്യമെന്നതും അധ്യാപികയെ കുരുക്കിലാക്കിയിരിക്കുകയാണ്. രാഷ്ട്രീയ എതിരാളികള്‍ ഈ വിഷയം ഇപ്പോഴേ ഉന്നയിച്ച് തുടങ്ങിയിട്ടുണ്ട്.

നാലാമത്തെ ചോദ്യം

നാലാമത്തെ ചോദ്യം

സെഷനില്‍ അസോസിയേറ്റ് പ്രൊഫസര്‍ എകെ മറിയാമ്മ അഞ്ച് ചോദ്യങ്ങളാണ് ചോദിച്ചത്. ഇതില്‍ നാലാമത്തെ ചോദ്യം കടക്ക് പുറത്ത് എന്ന് പറഞ്ഞത് ആരാണെന്നായിരുന്നു. പിണറായിയെന്ന് ഉത്തരം പറഞ്ഞ കുട്ടിക്ക് മിഠായി കൂടി നല്‍കിയതോടെ സംഗതി കൈവിട്ടുപോയെന്ന് പറഞ്ഞാല്‍ മതിയല്ലോ.

എസ്എഫ്‌ഐ കലിപ്പില്‍

എസ്എഫ്‌ഐ കലിപ്പില്‍

ഒരു കാര്യവുമില്ലാതെയാണ് അധ്യാപിക ചോദ്യം ചോദിച്ചതെന്നാണ് എസ്എഫ്‌ഐ പറയുന്നത്. സംസ്ഥാനത്തെ മുഖ്യമന്ത്രിയെ അവഹേളിക്കുന്നതാണ് പ്രസ്താവനയെന്ന് എസ്എഫ്‌ഐ ആരോപിക്കുന്നു. എന്നാല്‍ ആരോപണത്തില്‍ ഇതുവരെ മറിയാമ്മ നിലപാട് വ്യക്തമാക്കിയിട്ടില്ല. താന്‍ ഇതില്‍ മാപ്പൊന്നും പറയില്ലെന്ന് അവര്‍ പറഞ്ഞതായി സൂചനയുണ്ട്.

ഒരുകാര്യവുമില്ല

ഒരുകാര്യവുമില്ല

അധ്യാപിക ചോദ്യത്തിലെ നാലെണ്ണം പൊതുവിജ്ഞാനവും മാധ്യമചരിത്രവും സംബന്ധിച്ചുള്ളതായിരുന്നു. എന്നാല്‍ കടക്ക് പുറത്ത് ചോദ്യം സര്‍ക്കാരിനെയും ഭരണാധികാരികളെയും മോശക്കാരാക്കി ചിത്രീകരിക്കാനുള്ള ശ്രമമാണെന്നും പറയുന്നു. അതേസമയം അസോസിയേറ്റ് പ്രൊഫസര്‍ തന്റെ രാഷ്ട്രീയം പ്രകടിപ്പിക്കാനുള്ള വേദിയായി ചോദ്യോത്തരവേള മാറ്റിയെന്ന് വിമര്‍ശനമുണ്ട്.

വെറുതെ വിടില്ല

വെറുതെ വിടില്ല

ഒരുകാരണവശാലും അസോസിയേറ്റ് പ്രൊഫസറെ വെറുതെവിടില്ലെന്നാണ് എസ്എഫ്‌ഐയുടെ നിലപാട്. കോളേജ് യൂണിയന്‍ ചീഫ് സെക്രട്ടറിക്കും ഹയര്‍ എജ്യുക്കേഷന്‍ കൗണ്‍സിലിനും സംഘടനയുടെ നേതാക്കള്‍ പരാതി നല്‍കിയിട്ടുണ്ട്. ഇവര്‍ക്കെതിരെ കടുത്ത നടപടി വേണമെന്ന് എസ്എഫ്‌ഐ ആവശ്യപ്പെട്ടിട്ടുണ്ട്.

പരാതി ലഭിച്ചില്ല

പരാതി ലഭിച്ചില്ല

ചോദ്യങ്ങളുമായി ബന്ധപ്പെട്ട് യാതൊരു പരാതിയും ലഭിച്ചിട്ടില്ലെന്ന് ലോ കോളേജ് പ്രിന്‍സിപ്പല്‍ പറഞ്ഞു. നേരത്തെ ദേശീയ സെമിനാറില്‍ പങ്കെടുത്തിരുന്നതിനാല്‍ ഈ സെഷനില്‍ പങ്കെടുക്കാന്‍ സാധിച്ചില്ല. അതുകൊണ്ട് എന്താണ് നടന്നതെന്ന് കൃത്യമായി അറിയില്ല. പരാതി ലഭിക്കുകയാണെങ്കില്‍ ഇക്കാര്യം അന്വേഷിച്ച് നടപടിയെടുക്കുമെന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞു.

സര്‍വീസ് ചട്ടലംഘനം

സര്‍വീസ് ചട്ടലംഘനം

അധ്യാപികയുടേത് സര്‍വീസ് ചട്ടങ്ങളുടെ ലംഘനമാണെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്. സര്‍ക്കാരിനെ മോശമായി ചിത്രീകരിക്കാന്‍ മുന്‍പും ഇവര്‍ ശ്രമിച്ചതായി സൂചനയുണ്ട്. കോളേജ് അധികൃതരും ഇതിന് കൂട്ടുനിന്നുവെന്ന് ആരോപണമുണ്ട്. അധ്യാപികയ്ക്കതെിരെ ഉന്നത നേതൃത്വത്തിന് പരാതി നല്‍കുമെന്ന് സൂചനയുണ്ട്. ഇവര്‍ക്കെതിരെ നടപടിയുണ്ടാവാനും സാധ്യതയുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+