ഹൈടെക്ക് ലഹരിവില്‍പ്പന; ഒാണ്‍ലൈന്‍ വഴി മയക്കുമരുന്നുകള്‍ വില്‍പ്പന നടത്തിയ 2 പേര്‍ പിടിയില്‍!
കോഴിക്കോട്: ഓൺലൈൻ സംവിധാനത്തിലൂടെ ലഹരിഗുളികൾ വിൽപ്പന നടത്തിവന്ന രണ്ട് യുവാക്കളെ എക്‌സൈസ് സംഘം പിടികൂടി. മീഞ്ചന്ത നായർമഠം റോഡിൽ ഗിരിധാരിയിൽ ദീപക് ഡി. രാജ്, കല്ലായി സ്വദേശിയായ അഖിൽ ഉസ്മാൻ അലി എന്നിവരാണ് പിടിയിലായത്. ഇരുവരെയും കോടതിയിൽ ഹാജരാക്കി.
കല്ലായി, മീഞ്ചന്ത, പന്നിയങ്കര മേഖലയിൽ ഓൺലൈൻ വഴി ലഹരിഗുളികൾ വിൽക്കുന്നുവെന്ന വിവരത്തെ തുറന്ന് ഫറോക്ക് റേഞ്ച് എക്‌സൈസ് ഇൻസ്‌പെക്ടർ എ. പ്രജിത്തിന്റെ നേതൃത്വത്തിൽ അന്വേഷണം നടത്തിവരിയായിരുന്നു.
പ്രതികളെ തിരിച്ചറിഞ്ഞ് പിന്തുടർന്ന എക്‌സൈസ് ഉദ്യോഗസ്ഥർ പന്നിയങ്കര മേൽപ്പാലത്തിനു സമീപത്തു നിന്നു അഖിൽ ഉസ്മാൻ അലിയെ പിടികൂടി. ഇയാളിൽ നിന്നു 60 ലഹരിഗുളികൾ കണ്ടെത്തി. ഇയാൾ ഉപയോഗിച്ചിരുന്ന ബൈക്ക് കസ്റ്റഡിയിലെടുത്തു. മീഞ്ചന്ത മിനി ബൈപാസിൽ മലബാർ അപ്പാർട്ടുമെന്റിനു സമീപം വച്ചാണ് ദീപക് രാജിനെ പിടികൂടിയത്. ഇയാളിൽ നിന്നു 40 ഗുളികകൾ കണ്ടെടുത്തു.

കംപ്യൂട്ടർ പരിജ്ഞാനം നേടിയ തൊഴിൽരഹിതരായ യുവാക്കളിൽ ചിലർ ഓൺലൈനിലൂടെ വ്യാപകമായിലഹരിമരുന്ന് വിൽപ്പന നടത്തുന്നതായി എക്‌സൈസിനു വിവരം ലഭിച്ചിട്ടുണ്ട്. ഇതിന് പ്രത്യേകമായ ആപ്പ് ഉപയോഗിക്കുന്നതായും വിവരമുണ്ട്. ഇക്കാര്യങ്ങളെക്കുറിച്ച് അന്വേഷണം ഊർജ്ജിതപ്പെടുത്തിയതായി എക്‌സൈസ് ഇൻസ്‌പെക്ടർ അറിയിച്ചു.
പ്രിവന്റീവ്ഓഫീസർമാരായ പി.അനിൽദത്ത്കുമാർ ,സി. വിജയൻ, സിവിൽഎക്‌സൈസ് ഓഫീസർമാരായ ടി.കെരാഗേഷ്, എൻ.എസ് സന്ദീപ് ,വി.എം. മുഹമ്മദ് അസ്ലം,എൻ. ജലാലുദ്ദീൻ,വി.അശ്വിൻ,എ.സവീഷ്, വനിത സിവിൽ എക്‌സൈസ് ഓഫീസമാരായ,എൻ. മഞ്ജുള,പി. ജിജി ഗോവിന്ദ്, ഡ്രൈവർ സന്തോഷ്‌കുമാർഎന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു.












Click it and Unblock the Notifications