കോഴിക്കോട് ആദ്യ ഹൃദയമാറ്റ ശസ്ത്രക്രിയ്യ വിജയിച്ചു, വിജേഷ് പുതുജീവന്‍ നല്‍കിയത് അഞ്ചുപേര്‍ക്ക്
കോഴിക്കോട്: ആദ്യ ഹൃദയ മാറ്റ ശസ്ത്രക്രിയ്യ വിജയിച്ചു. കോഴിക്കോട് മെട്രോ ഇന്റര്‍ നാഷണല്‍ ആശുപത്രിയിലാണ് ശസ്ത്രക്രിയ്യ നടത്തിയത്. മസ്തിഷ് മരണം സംഭവിച്ച കണ്ണൂര്‍ സ്വദേശി വിജേഷിന്റെ ഹൃദയമാണ് മഞ്ചേരിയിലെ ഷംസുദ്ദീന് മാറ്റിവച്ചത്. കണ്ണൂര്‍ മട്ടന്നൂര്‍ പുലിയങ്ങോട്ട ലക്ഷം വീട് കോളനിയില്‍ വിജേഷ് ചൊവ്വാഴ്ച കാട്ടുപന്നിയെ വേട്ടയാടുന്നതിനിടയില്‍ അബദ്ധത്തില്‍ വിജേഷിന്റെ തലയ്ക്ക് വെടിയേല്‍ക്കുകയായിരുന്നു. തുടര്‍ന്ന് കണ്ണുര്‍ എ കെ ജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. തുടര്‍ന്ന് വിജേഷിന്റെ ബന്ധുക്കളുടെ സമ്മതത്തോടെ ഡോക്ടര്‍മാര്‍ ശത്രക്രിയ്യയ്ക്ക് തയാറാവുകയായിരുന്നു. വിജയന്റെ മകനാണ് വിജേഷ്.
രാത്രി 9.45 ഓടെ ചീഫ് കാര്‍ഡിയാക് സര്‍ജന്‍ ഡോ.പി നന്ദുകുമാര്‍, കാര്‍ഡിയോളജിസ്റ്റ് പി പി മുഹമ്മദ് മുസ്തഫ,ഡോ. ഗിരീഷ്, ഡോ. അശോക് ജയരാജ്,ഡോ.രോഹിത് നിഖ, ഡോ. ടി ടി ബിജു,ഡോ. അബ്ദുള്‍ റിയാദ്. ഡോ.ശിശിര്‍ ബാലകൃഷ്ണന്‍,ഡോ.സ്‌മേര കോറ,ഡോ.ശിഹാബ് കോര എന്നിവരുടെ നേതൃത്വത്തില്‍ എ കെ ജി ആശുപത്രയില്‍ ഹൃദയമെടുക്കല്‍ ശത്രക്രിയ നടത്തി.ഇതേ സമയം കോഴിക്കോട് മെട്രോ കാര്‍ഡിക് ആശുപത്രിയില്‍ മഞ്ചേരി മുള്ളമ്പാറ സ്വദേശിയായ ഷംസുദ്ദിന്റെ ഹൃദയം തകരാറിലായതിനെ തുടർന്ന് ജീവനോട് മല്ലിടുകയായിരുന്നു. എന്നാല്‍ യദൃശ്ചികമായാണ് വിജേഷ് ശംസുദ്ദീന് പുതുജീവന്‍ നല്‍കിയത്.

പോലിസിന്റെ സഹായത്തോടെ റോഡു മാര്‍ഗ്ഗം വഴി ഹൃദയം കോഴിക്കോടേക്കെത്തിക്കാനുള്ള തയാറെടുപ്പുകള്‍ ഡോക്ടര്‍മാര്‍ നടത്തിയിരുന്നു. രാവിലെ 6.40 ഓടെ ഹൃദയവുമായി ഡോക്ടര്‍മാര്‍ കോഴിക്കോട് ആശുപത്രിയില്‍ എത്തിച്ചേര്‍ന്നു. തുടര്‍ന്ന് ഷംസുദ്ദിന് ഹൃദയം തുന്നിച്ചേര്‍ക്കാനുളള ശത്രക്രിയ്യയും ഡോക്ടര്‍മാര്‍ ആരംഭിക്കുകയായിരുന്നു. ഷംസുദ്ദിന് വിജേഷിന്റെ ഹൃദയം സ്പന്ദിച്ചു തുടങ്ങിയതോടെ ശത്രക്രിയ്യ വിജയിച്ചുവെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
എന്നാല്‍ വിജേഷിന്റെ മറ്റു അവയവങ്ങളും ദാനം നല്‍കിയിട്ടുണ്ട്. വൃക്കകളില്‍ ഒന്ന് കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയിലേക്കും കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കും കൊണ്ടുപോയി. വൃക്ക 24 കാരനായ കണ്ണുര്‍ സ്വദേശിക്കാണ് നല്‍കിയത്. കരള്‍ കോഴിക്കോട് മിംമ്‌സ് ആശുപത്രിയിലേക്കണ്. ഇത് ഒറ്റപ്പാലം സ്വദാശിക്കാണ് നല്‍കുന്നത്. കണ്ണ് കണ്ണൂര്‍ ജില്ലാ ആശുപത്രിയിലേക്കും കൊണ്ടുപോയി. ഇതിലൂടെ അഞ്ചു പേരെയാണ് വിജേഷ് ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവന്നത്.
പോലിസിന്റെ സഹായത്തോടെയാണ് അവയവങ്ങള്‍ കോഴിക്കോടേക്കെത്തിച്ചത്. ഉത്തര മേഖല എഡിജിപി ശങ്കര്‍ റെഡി, കോഴിക്കോട് റൂറല്‍, കോഴിക്കോട് സിറ്റി എന്നിവിടങ്ങളെ പോലിസ് മേധാവികളുടെ നിര്‍ദ്ദേശ പ്രകാരമാണ് റോഡ് മാര്‍ഗ്ഗങ്ങള്‍ക്കുള്ള സൗകര്യം ഒരുക്കിയത്.












Click it and Unblock the Notifications